[an error occurred while processing this directive]
clear
മലയാളം-> കല, സംസ്കാരം -> പൂര്‍ണവാര്‍ത്ത

പെരുമ്പടവം റിക്കാര്‍ഡ് പുസ്തകത്തിലേക്ക്
ഡിസംബര്‍ 07, 2000

തിരുവനന്തപുരം: പ്രശസ്ത നോവലിസ്റ് പെരുമ്പടവം ശ്രീധരന്‍ റിക്കാര്‍ഡ് പുസ്തകത്തില്‍ സ്ഥാനം നേടുന്നു. ഏറ്റവും ചുരുങ്ങിയ കാലയളവിനുള്ളില്‍ ഏറ്റവും കൂടുതല്‍ പേര്‍ വാങ്ങുകയും വായിക്കുകയും ചെയ്ത മലയാള സാഹിത്യ കൃതിയുടെ കര്‍ത്താവെന്ന നിലയിലാണ് പെരുമ്പടവം റിക്കാര്‍ഡിടുന്നത്.

പെരുമ്പടവത്തിന്റെ 'ഒരു സങ്കീര്‍ത്തനം പോലെ' എന്ന നോവല്‍ ആറു വര്‍ഷത്തിനുള്ളില്‍ 50,000ലധികം കോപ്പികളാണ് വിറ്റഴിഞ്ഞത്. ഇതിനു മുമ്പ് ചങ്ങമ്പുഴയുടെ 'രമണന്‍' ഒരു ലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുണ്ടെങ്കിലും ഇത്ര ചുരുങ്ങിയ കാലയളവിനുള്ളില്‍ അര ലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞ മറ്റൊരു കൃതിയുമില്ല എന്നാണ് വിലയിരുത്തല്‍.

വയലാര്‍ അവാര്‍ഡിനര്‍ഹമായ ഈ നോവല്‍ പുറത്തിറങ്ങി ഇത്രയും കാലമായിട്ടും ഇപ്പോഴും ആസ്വാദകരുടെ അഞ്ചും ആറും കത്തുകള്‍ ദിവസേന നോവലിസ്റിന് ലഭിക്കുന്നുണ്ട്. 'ഒരു സങ്കീര്‍ത്തനം പോലെ' 32 തവണ വായിച്ച ഒരാളിന്റേതുള്‍പ്പടെ തനിക്കു ലഭിച്ച കത്തുകള്‍ പെരുമ്പടവം സൂക്ഷിച്ചു വെച്ചിട്ടുണ്ട്.

'ഒരു സങ്കീര്‍ത്തനം പോലെ' അര ലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞതിന്റെ സന്തോഷം പങ്കുവെക്കാന്‍ നോവലിന്റെ പ്രസാധകരായ സങ്കീര്‍ത്തനം പബ്ലിക്കേഷന്‍സ് ഡിസംബര്‍ 11 തിങ്കളാഴ്ച വൈഎംസിഎ ഹാളില്‍ സാഹിത്യോത്സവം സംഘടിപ്പിച്ചിരിക്കുകയാണ്. അന്നു വൈകീട്ട് പ്രൊഫ. ഒ.എന്‍.വി.കുറുപ്പിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ നോവലിന്റെ 16ാം പതിപ്പ് കലാകൗമുദി പത്രാധിപര്‍ എന്‍.ആര്‍.എസ്.ബാബുവിന് നല്കി എം.ടി.വാസുദേവന്‍ നായര്‍ പ്രകാശനം ചെയ്യും.

Mail this to a friend Post your feedback Print this page
[an error occurred while processing this directive]