കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെളിച്ചം ദു:ഖമാണുണ്ണീ...

  • By Staff
Google Oneindia Malayalam News

അക്കിത്തം അച്യുതന്‍ നമ്പൂതിരി എന്ന് പേര് കേള്‍ക്കുമ്പോഴേ, കാവ്യപരിചയമുള്ളവര്‍ ഓര്‍ക്കുക രണ്ടുവരിക്കവിതയാണ്:

വെളിച്ചം ദു:ഖമാണുണ്ണീ,
തമസല്ലോ സുഖപ്രദം

അമ്പതുവര്‍ഷം മുമ്പാണ് അക്കിത്തം ഈ വരികള്‍ കുറിച്ചത്. ഈ കവിത ഉള്‍പ്പെട്ട ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസംഎന്ന അക്കിത്തത്തിന്റെ കാവ്യപുസ്തകം മലയാള കവിതയില്‍ ഒരു നവഭാവുകത്വത്തിന് വഴിതെളിച്ചു. ഈ പുസ്തകത്തിന് അമ്പതുവര്‍ഷം തികയുകയാണിപ്പോള്‍.

കാലചക്രം എത്രയോ തിരിഞ്ഞു. ലോകം ഏറെ മാറിയതുപോലെ അക്കിത്തത്തിന്റെ കാഴ്ചപ്പാടുകളും മാറിമറിഞ്ഞിട്ടുണ്ട്. നാസ്തികനായ കവി ഇപ്പോള്‍ അങ്ങേയറ്റം ഈശ്വരഭക്തനാണ്. പക്ഷെ വെളിച്ചം ദു:ഖമാണുണ്ണീ.. എന്നു തുടങ്ങുന്ന ഈ വരികള്‍ കാലത്തിന് മുന്നില്‍ കീഴടങ്ങാതെ നിലകൊള്ളുന്നു. എല്ലാക്കാലത്തും ലോകത്ത് ജീവിതസുഖം അനുഭവിക്കുന്നവരെപ്പോലെ, ജീവിതദു:ഖങ്ങള്‍ കുടിച്ചുതീര്‍ക്കുന്നവരുമുണ്ടാകും. അവരുടെ മുന്നില്‍ ഈ വരികള്‍ എന്നും അര്‍ത്ഥവത്തായി തിളങ്ങിനില്ക്കും.

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിന്റെ സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് അക്കിത്തത്തിന് എടപ്പാള്‍ വള്ളത്തോള്‍ കോളെജില്‍ സപ്തംബര്‍ ആറ് വെള്ളിയാഴ്ച സ്വീകരണം നല്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X