കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പാര്‍ ഗാനത്തിലൂടെ ഒന്നാം നിരയിലേക്ക്

  • By Staff
Google Oneindia Malayalam News

തിളക്കത്തിലെ സാറേ സാറേ സാമ്പാറേ..... ഗാനം സംഗീത സംവിധായകര്‍ക്കിടയിലെ ഒരു ഹിറ്റ് മേക്കറുടെ വരവാണ് അറിയിച്ചത്. വേഗതയാര്‍ന്ന താളത്തില്‍ തുടങ്ങി മെലഡിയിലേക്ക് നീങ്ങുന്ന ഗാനത്തിലൂടെ പരീക്ഷണത്തിന് മുതിരുന്ന ഒരു സംഗീത സംവിധായകനെയാണ് മലയാളത്തിന് കിട്ടിയത്.

തന്റെ രണ്ടാമത്തെ ചിത്രത്തോടെ തന്നെ കൈതപ്രം വിശ്വനാഥന്‍ മലയാളത്തിലെ മികച്ച സംഗീത സംവിധായകര്‍ക്കിടയില്‍ സ്ഥാനം നേടി. നാടന്‍പാട്ടിന്റെ താളങ്ങള്‍ സിനിമാ സംഗീതത്തില്‍ മനോഹരമായി ഉപയോഗിക്കുന്ന വിശ്വനാഥന്‍ ഈണം പകര്‍ന്ന ആദ്യചിത്രമായ കണ്ണകിയിലെ ചില പാട്ടുകളും ഹിറ്റായിരുന്നു. തിളക്കത്തിലെ പാട്ടുകളോടെ പ്രേക്ഷകര്‍ മൂളുന്ന ഈണങ്ങള്‍ തീര്‍ക്കാന്‍ വിശ്വനാഥന് കഴിഞ്ഞു.

കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഇളയ സഹോദരനായ വിശ്വനാഥന്‍ വര്‍ഷങ്ങളായി സംഗീത രംഗത്തുണ്ട്. ജ്യേഷ്ഠന്റെ സഹായിയായി പ്രവര്‍ത്തിക്കാറുള്ള വിശ്വനാഥന് സിനിമാ ലോകം നേടിക്കൊടുക്കുന്ന പ്രശസ്തി കിട്ടുന്നത് കണ്ണകിയിലൂടെയാണെന്ന് മാത്രം.

കൊച്ചിയിലെ ശ്രുതിലയ സംഗീത വിദ്യാലയത്തിന്റെ സ്ഥാപകനായ വിശ്വനാഥന്റെ ദൈനംദിന ജീവിതം സംഗീതത്തില്‍ ഉണര്‍ന്ന് സംഗീതത്തില്‍ ഉറങ്ങുന്നു. കഴിഞ്ഞ ജനവരിയിലാണ് വിശ്വനാഥന്‍ ശ്രുതിലയ സംഗീത വിദ്യാലയം തുടങ്ങിയത്. മുന്നൂറോളം വിദ്യാര്‍ഥികള്‍ക്ക് സംഗീതത്തിന്റെ ലോകത്തേക്ക് പുതിയ പരിചയങ്ങള്‍ നേടിക്കൊടുക്കുന്ന ഈ വിദ്യാലയത്തില്‍ വായ്പാട്ടിലും കീ ബോര്‍ഡിലും വയലിനിലുമാണ് പരിശീലനം നല്‍കുന്നത്.

വിശ്വനാഥന്റെ സാറേ സാറേ സാമ്പാറേ ഗാനം ശ്രുതിലയയിലെ വിദ്യാര്‍ഥികളാണ് ആലപിച്ചത്. തന്റെ വിദ്യാര്‍ഥികളിലേക്ക് നോക്കി വിശ്വനാഥന്‍ പറയുന്നു: ഓരോ പാട്ടുകാരന്റെയും സിദ്ധികളെ മനസിലാക്കാനായാല്‍ മികച്ച ഫലമുണ്ടാക്കാം. സംഗീതം ചിട്ടപ്പെടുത്തുമ്പോള്‍ പാട്ടുകാരന്റെ റെയ്ഞ്ചും നിലവാരവും കണക്കിലെടുത്തിരിക്കണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X