കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപ്പന്റെ കൃതി ഫ്രഞ്ചിലേക്ക്

  • By Staff
Google Oneindia Malayalam News

മലയാള സാഹിത്യവിമര്‍ശനരംഗത്ത് പുതിയൊരു കാവ്യാത്മകഭാഷയും ദര്‍ശനവും സൃഷ്ടിച്ച് കടന്നുവന്ന വ്യക്തിയാണ് ഡോ. കെ.പി. അപ്പന്‍. പലപ്പോഴും അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ക്ക് പ്രചോദനമായത് പാശ്ചാത്യസാഹിത്യവിമര്‍ശനങ്ങളേക്കാള്‍ ബൈബിളായിരുന്നു. ഒരു സാഹിത്യസൃഷ്ടിപോലെ വായിച്ചുപോകാവുന്ന അപ്പന്റെ വിമര്‍ശനരചനകള്‍ക്ക് വാക്കുകള്‍ നല്കിയത് ബൈബിളായിരുന്നു.

ഒടുവില്‍ അപ്പന്‍ ബൈബിളിനെ ആധാരമാക്കി ഒരു പുസ്തകം തന്നെ രചിച്ചു. ബൈബിള്‍- വെളിച്ചത്തിന്റെ കവചം. മലയാളി വായനാലോകം നെഞ്ചേറ്റി ലാളിച്ച പുസ്തകമാണിത്. പുറത്തിറങ്ങി ആദ്യത്തെ ആറ് മാസത്തിനുള്ളില്‍ ഈ പുസ്തകത്തിന്റെ എട്ട് പതിപ്പുകളാണ് പ്രസിദ്ധീകരിക്കേണ്ടിവന്നത്. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ നേരത്തെയിറങ്ങിയിരുന്നു.

ബൈബിള്‍: വെളിച്ചത്തിന്റെ കവചം രചിച്ചപ്പോള്‍ കെ.പി. അപ്പന് ലഭിച്ച വെളിപാട് പൗലോസിന്റെ വെളിപാടായിരുന്നു. ഇപ്പോള്‍ കെ.പി. അപ്പന്റെ ഈ പുസ്കം ഫ്രഞ്ച് സാഹിത്യത്തില്‍ പ്രത്യക്ഷപ്പെടുകയാണ്.

ലാ ബിബ്ള് ലേസാര്‍മ ദെലാ ലുമിയേര്‍ എന്നാണ് ഫ്രഞ്ചിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട കൃതിയുടെ പേര്. ഡോ. നസറേത്ത് എന്നയാളാണ് ഇത് ഫ്രഞ്ച് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്തത്. ഈ ഫ്രഞ്ച് കൃതി അധികം താമസിയാതെ പുറത്തിറങ്ങും.

അതിനിടെ കെ.പി. അപ്പന്‍ ഇപ്പോള്‍ പുതിയൊരു ബൈബിള്‍ പുസ്തകം എഴുതുന്നതിന്റെ പണിപ്പുരയിലാണ്. കന്യാമറിയത്തെക്കുറിച്ചുള്ള പുസ്തകം. ബൈബിളില്‍ കന്യാമറിയത്തെക്കുറിച്ച് അഞ്ചാറ് വരികള്‍ മാത്രമേയുള്ളൂ. പക്ഷെ ഈ ശുഷ്കമായ പരാമര്‍ശത്തില്‍ നിന്ന് പുതിയൊരു ബൈബിള്‍ പ്രപഞ്ചം സൃഷ്ടിക്കാനാണ് കെ.പി. അപ്പന്റെ ശ്രമം.

ഇനി ബൈബിളിനെ അപ്പന്‍ ഒരു മതപുസ്തകമായി കാണുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് മറുപടി. മതത്തോട് കഠിനമായി കലഹിയ്ക്കുന്ന ബൈബിളാണ് തന്റെ ഓരോ രചനയിലും അപ്പന്‍ കണ്ടെത്താന്‍ ശ്രമിയ്ക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X