കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപിക്കക്ക് 'കാണിക്കാം' ഞങ്ങള്‍ കൊടുത്താലാണോ പ്രശ്‌നം-ടൈംസ് ഓഫ് ഇന്ത്യ

  • By Soorya Chandran
Google Oneindia Malayalam News

മുംബൈ: ടൈംസ് ഓഫ് ഇന്ത്യ- ദീപിക പദുക്കോണ്‍ പ്രശ്‌നം പുതിയ തലങ്ങളിലേക്ക്. ദീപിക തന്റെ ശരീരം പരസ്യമായി പ്രദര്‍ശിപ്പിക്കുമ്പോള്‍ അതിന്റെ ചിത്രങ്ങള്‍ തങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിലാണോ തെറ്റെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ ചോദ്യം. അതേ സമയം ഓണ്‍ലൈന്‍ എഡിഷനില്‍ തങ്ങള്‍ കൊടുത്ത തലക്കെട്ട് അല്‍പം മോശമായിപ്പോയെന്ന് പരോക്ഷമായി അവര്‍ സമ്മതിക്കുന്നുമുണ്ട്.

ദീപിക പദുക്കോണിന്റെ ക്ലീവേജ് ഷോ എന്നായിരുന്നു ചൂടന്‍ ചിത്രങ്ങള്‍ക്ക് ടൈംസ് ഓഫ് ഇന്ത്യ കൊടുത്ത തലക്കെട്ട്. ഞാന്‍ ഒരു സ്ത്രീയാണ് . അതുകൊണ്ട് എനിക്ക് സ്തനങ്ങളുണ്ട്. അതുകൊണ്ട് ക്ലീവേജും ഉണ്ട്. അതിന് നിങ്ങള്‍ക്കെന്താണെന്നായിരുന്നു ട്വിറ്ററിലൂടെ ദീപിക ദേഷ്യം പ്രകടിപ്പിച്ചത്. പിന്നീട് ഇത് വിവിധ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.

Deepika Times

എന്നാല്‍ ഇപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യ നല്‍കിയ വിശദീകരണം ദീപികയെ താറടിച്ചുകൊണ്ടാണ്. പലയിടത്തും രൂക്ഷവും, ഒരു പക്ഷേ പൊതു പ്രസിദ്ധീകരണങ്ങളില്‍ ഉപയോഗിക്കാന്‍ മടിക്കുന്നതുമായ വാക്കുകളാണ് ആവര്‍ ഉപയോഗിച്ചിരിക്കുന്നത്. വിവിധ മാഗസിനുകള്‍ക്കും പ്രമോഷണല്‍ പരിപാടികള്‍ക്കും അല്‍പവസ്ത്രധാരിയായി ദീപിക പ്രത്യക്ഷപ്പെട്ടതിന്റെ ചിത്രങ്ങളും വാര്‍ത്തക്കൊപ്പം കൊടുത്തിട്ടുണ്ട്.

പൂര്‍ണ നഗ്നനയാകണോ അതോ ശരീരം മുഴുവന്‍ മറക്കണോ എന്നത് ഒരു കഥാപാത്രത്തിന്റെ ആവശ്യമാണ്. അത് തിരഞ്ഞെടുക്കണോ വേണ്ടയോ എന്നത് ഒരു നടി എന്ന രീതിയില്‍ തന്റെ സ്വാതന്ത്ര്യമാണ്. അങ്ങനെ ചെയ്യുമ്പോള്‍ അതൊരു കഥാപാത്രമാണ്, യാഥാര്‍ത്ഥ്യമല്ലെന്ന് തിരിച്ചറിയണം- ദീപിക തന്റെ ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചിരുന്നു.

ഇതിനെതിരെയാണ് ടൈംസിന്റെ വിമര്‍ശനം. സിനിമയില്‍ അങ്ങനെ ചെയ്യുന്നത് കുഴപ്പമില്ല. എന്നാല്‍ സ്റ്റേജ് ഷോകളിലും ഫോട്ടോഷൂട്ടുകളിലും ഒക്കെ മേനി പ്രദര്‍ശിപ്പിക്കുന്നതിന് എന്ത് ന്യായീകരണമാണ് ദീപികക്ക് പറയാനുള്ളതെന്നാണ് ടൈംസിന്റെ ചോദ്യം. ഏത് കഥാപാത്രത്തിന് വേണ്ടിയാണ് ഇങ്ങനെ തുണിയുരിയുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യ ചോദിക്കുന്നു. തങ്ങളോട് ദീപിക കാണിക്കുന്നത് ഹിപ്പോക്രസിയാണെന്നും ടൈംസ് ആരോപിക്കുന്നു.

തങ്ങള്‍ പ്രസിദ്ധീകരിച്ച ചിത്രം ഒരു പൊതു പരിപാടിയില്‍ നിന്നെടുത്തതാണ്. ഒളിക്യാമറ ഉപയോഗിച്ചോ, വീട്ടില്‍ അതിക്രമിച്ച് കയറിയോ അല്ല ആ ചിത്രങ്ങളെടുത്തതെന്നും പറയുന്നു. ഈ വിവാദം ഏറ്റെടുത്ത മറ്റ് മാധ്യമങ്ങളേയും ടൈംസ് ഓഫ് ഇന്ത്യ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

English summary
Times of India criticise Deepika Padukone for making controversy on her pictures
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X