കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാമാങ്കം മഞ്ജു ഉദ്ഘാടനം ചെയ്തു, റീമ ഹാപ്പി

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: റീമ കല്ലിങ്കലിന്റെ നൃത്ത വിദ്യാലായം 'മാമാങ്കം' കൊച്ചിയില്‍ മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്തു. നൃത്ത വിദ്യാലയത്തില്‍ ഭദ്രദീപം കൊളുത്തിയായിരുന്നു ഉദ്ഘാടനം.

റീമ കല്ലിങ്കലിനൊപ്പം ഭര്‍ത്താവും സംവിധായകനും ആയ ആഷിക് അബുവും ഉദ്ഘാടന ചടങ്ങില്‍ ഉണ്ടായിരുന്നു. ചുരുങ്ങിയ വാക്കുകള്‍ മാത്രം പറഞ്ഞ് മഞ്ജു വാര്യര്‍ ഉദ്ഘാടനച്ചടങ്ങ് ഹ്രസ്വവും മനോഹരവും ആക്കി.

Mamangam

വിവാഹമോചനത്തിന് ദിലീപുമൊത്ത് സംയുക്ത ഹര്‍ജി നല്‍കിയതിന് ശേഷം മഞ്ജുവിന്റെ ആദ്യ പൊതുപരിപാടിയായിരുന്നു മാമാങ്കത്തിന്റെ ഉദ്ഘാടനം. റീമ തന്റെ പ്രിയ സുഹൃത്താണെന്നും മാമാങ്കത്തിന് എല്ലാവിധ ആശംസകളും അര്‍പ്പിക്കുന്നുവെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

ഇത്ര വലിയ സംരംഭം തുടങ്ങുമ്പോഴും തനിക്ക് യാതൊരു ടെന്‍ഷനും ഉണ്ടായിരുന്നില്ലെന്ന് റീമ കല്ലിങ്കല്‍ പറഞ്ഞു. അതിന് കാരണം തനിക്കൊപ്പം മുഴുവന്‍ സമയവും ഉണ്ടായിരുന്ന മാമാങ്കത്തിലെ സുഹൃത്തുക്കളുടെ പിന്തുണയാണെന്നും റീമ കല്ലിങ്കല്‍ പറഞ്ഞു.

എല്ലാ വിധ നൃത്തരൂപങ്ങളും അഭ്യസിപ്പിക്കുന്നതായിരിക്കും റീമയുടെ മാമാങ് കം. ഇവിടെ കളരിപ്പയറ്റും പഠിപ്പിക്കും. 25 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി പുനര്‍ജനി എന്ന പ്രത്യേക പദ്ധതിയും ഉണ്ട് ഇവിടെ .

English summary
Manju Warrier inaugurates Rima Kallingal's dance school Mamangam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X