കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിബിസി ഹിന്ദി റേഡിയോ ഓര്‍മ്മയാവുന്നു

  • By Ajith Babu
Google Oneindia Malayalam News

BBS Radio
ലണ്ടന്‍: കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി തുടരുന്ന ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ (ബിബിസി) ഷോര്‍ട്ട് വേവ് ഹിന്ദി റേഡിയോ സംപ്രേഷണം അവസാനിപ്പിയ്ക്കുന്നു. ചെലവു ചുരുക്കലിന്റെ ഭാഗമായാണ് നടപടിയെന്ന് അവസാനിപ്പിക്കുന്നതെന്ന് ബിബിസി ഡയറക്റ്റര്‍ മാര്‍ക് തോംസണ്‍ അറിയിച്ചു.

ബിസിസി വേള്‍ഡ് സര്‍വീസിന്റെ ഭാഗമായുള്ള അഞ്ചു ഭാഷകളിലെ സംപ്രേഷണവും നിര്‍ത്തും. എന്നാല്‍ എഫ്എം റേഡിയോ, ഓണ്‍ലൈന്‍, മൊബൈല്‍ ഫോണുകള്‍ വഴിയുള്ള സംപ്രേഷണം തുടരും.മാസിഡോണിയ, അല്‍ബേനിയ, സെര്‍ബിയ, കരീബിയയിലെ ഇംഗ്ലീഷ്, ആഫ്രിക്കയിലെ പോര്‍ട്ടുഗീസ് സംപ്രേഷണങ്ങളും നിര്‍ത്തലാക്കുന്നതില്‍പ്പെടും.

മാര്‍ച്ച് 31ന് തീരുമാനം പ്രാബല്യത്തില്‍ വരും. അഞ്ച് ഭാഷകളിലെ സംപ്രേഷണം നിര്‍ത്തുന്നതോടെ 650 പേര്‍ക്കു ജോലി നഷ്ടപ്പെടും. പ്രതിവര്‍ഷം 460 ലക്ഷം പൗണ്ട് ലാഭിക്കുകയാണു ലക്ഷ്യമിടുന്നത്.

1940കളില്‍ സംപ്രേക്ഷണം ആരംഭിച്ച രാജ്യത്തെ ഏറ്റവും പഴയ റേഡിയോ സര്‍വീസുകളിലൊന്നായ ഹിന്ദി ബിബിസിയില്‍ 30 ഉദ്യോഗസ്ഥരാണുള്ളത്.

English summary
BBC will end its Hindi radio service in India after captivating listeners for 70 long years. The transmission, which began in 1940 even before India won Independence, would no longer be available in the sub-continent from 31 March 2011.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X