കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യാനെറ്റ് മൂവീസ് റോസ് ബൗളിന് പകരം

  • By Ajith Babu
Google Oneindia Malayalam News

Asianet Movies
ഏഷ്യാനെറ്റിന്റെ മുഴുനേര സിനിമ ചാനല്‍ സംപ്രേക്ഷണം തുടങ്ങുന്ന ലാല്‍ജോസ് ചിത്രമായ സ്പാനിഷ് മസാലയുമായി. ജൂലൈ 15നാണ് ഏഷ്യാനെറ്റ് മുഴുനേര സിനിമാ ചാനലുമായി മലയാള ചാനല്‍ രംഗത്ത് പുതിയൊരു യുഗത്തിന് തുടക്കമിടുന്നത്.

റോസ്ബൗള്‍ എന്ന ചാനലിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചാണ് ഏഷ്യാനറ്റ് മുഴുനേര ചാനലുമായി രംഗത്തെത്തിയത്. റോസ് ബൗളിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചത് ഒട്ടേറെ സിനിമാപ്രേമികളെ നിരാശപ്പെടുത്തിയിരുന്നു. ഈ നിരാശ തീര്‍ക്കുന്നതായിരിക്കും ഏഷ്യാനെറ്റ് മൂവീസെന്നാണ് കരുതപ്പെടുന്നത്.

കോമഡി ചാനല്‍ തുടങ്ങാനുള്ള തീരുമാനം മാറ്റിവച്ചു കൊണ്ടാണ് ഏഷ്യാനെറ്റ് സിനിമാ ചാനല്‍ തുടങ്ങാന്‍ തീരുമാനിച്ചത്
ഏറ്റവും ലാഭകരമാവാന്‍ ഇടയുള്ളതുകൊണ്ടാണ് സിനിമാ ചാനല്‍ തുടങ്ങാന്‍ തീരുമാനിച്ചതെന്നാണ് അറിയുന്നത്. ചാനലിന്റെ കൈയില്‍ ഒട്ടേറെ മലയാള സിനിമകളുടെ സാറ്റലൈറ്റ് അവകാശം ഉണ്ട്. മാത്രമല്ല ഹിന്ദി, തമിഴ്, ഇംഗ്ലീഷ് തുടങ്ങിയ മറുഭാഷാ ചിത്രങ്ങളും ഈ ചാനലില്‍ കാണിയ്ക്കാനാവും. സിനിമകള്‍ക്ക് പുറമെ സിനിമാധിഷ്ഠിത പരിപാടികള്‍, അഭിമുഖങ്ങള്‍, തുടങ്ങിയവയും പുതിയ ചാനലിലുണ്ടാവും.

മാതൃസ്ഥാപനമായ സ്റ്റാറിന്റെ ഈ ഭാഷകളിലുള്ള ചിത്രങ്ങളുടെ വന്‍ ശേഖരം ഉണ്ട്. ഇതും പുതിയ ചാനലിന് ഗുണകരമാവും. ചാനല്‍ നടത്താനായി ട്രാന്‍സ്‌പോണ്ടറും വളരെ കുറച്ച് ജീവനക്കാരും മാത്രമേ ആവശ്യമുള്ളു. പരസ്യ സാദ്ധ്യത ഒട്ടും കുറവുമല്ല. അതുകൊണ്ട് തന്നെ ലാഭം നേടാനുള്ള സാദ്ധ്യത വളരെ ഏറെയാണ്. സ്വന്തമായി സാറ്റലൈറ്റ് അവകാശമുള്ള ചിത്രങ്ങള്‍ വീണ്ടും പ്രദര്‍ശിപ്പിയ്ക്കാന്‍ ചെലവ് ഒന്നും തന്നെയില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X