കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാനലുകള്‍ ഇത്തവണയും കുടുംബങ്ങളെ വീട്ടിലിരുത്തും

  • By Ravi Nath
Google Oneindia Malayalam News

ഓണം പ്രേക്ഷകര്‍ക്ക് വലിയ തിയറ്റര്‍ കാഴ്ച നല്‍കുന്നില്ലായെന്ന് തീര്‍ത്തുപറയാറായിട്ടില്ല. റിലീസിന് ഒരുങ്ങുന്ന മോഹന്‍ ലാലിന്റെ റണ്‍ ബേബി റണ്‍ പ്രതീക്ഷനല്‍കുന്നുവെന്നാണ് പൊതുവെ കമന്റ്‌സ്. എന്നാല്‍ കുടുംബങ്ങള്‍ തീയറ്ററിലേക്ക് പോകുന്നതു വിലക്കാന്‍ ചാനലുകള്‍ സജീവമായ് രംഗത്തുണ്ട്.

സാറ്റലൈറ്റ് റൈറ്റുകൊണ്ട് രക്ഷപ്പെട്ടുപോകുന്ന മലയാളസിനിമളെ ചാനലുകാര്‍ ഏറ്റവും കഷ്ടത്തിലാക്കുന്ന സന്ദര്‍ഭമാണ് ഓണം എന്ന മെഗാബമ്പര്‍ സീസണ്‍. പുതിയചിത്രങ്ങളുടെ നീണ്ടനിരയുമായി സുര്യയും ഏഷ്യാനെറ്റും മുമ്പിലാണ്. ഏറ്റവും പുതിയ ചിത്രങ്ങളുമായ് സൂര്യയണ് ഏറെ മുമ്പില്‍. 22 ഫീമെയില്‍ കോട്ടയം, ഓര്‍ഡിനറി, പത്മശ്രീ ഡോ.സരോജ് കുമാര്‍, വെള്ളരിപ്രാവിന്റെ ചങ്ങാതി, ഡോക്ടര്‍ ഇന്നസെന്റാണ്, ഞാനും എന്റെ ഫാമിലിയും, നിദ്ര, കുഞ്ഞളിയന്‍ കൂടാതെ നിരവധി സെലിബ്രിറ്റികളും നിരനിരയായ് പ്രത്യക്ഷപ്പെടുന്നു.

സ്പാനിഷ് മസാല, ബ്യൂട്ടിഫുള്‍, അസുരവിത്ത്, തേജാഭായ് ആന്റ് ഫാമിലി, ഫാദേഴ്‌സ് ഡേ, അഗ്രജന്‍ തുടങ്ങിയ ചിത്രങ്ങളും സൂപ്പര്‍ സ്‌റാര്‍ മമ്മൂട്ടിയും ദുല്‍ഖറും മറ്റ് താരങ്ങളും കൂട്ടമായി ഏഷ്യാനെറ്റില്‍ തമ്പടിക്കുന്നു.

ഇപ്പോഴും ബി കഌസ് തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ ടി.വിയില്‍ കാണാമെന്നിരിക്കെ ഫാമിലികള്‍ എന്തായാലും തിയറ്ററുകളിലേക്ക് ഇടിച്ചുകയറാന്‍ മെനക്കെടില്ല, തന്നെയുമല്ല താരവിശേഷങ്ങള്‍ അറിയാന്‍ കൊതിക്കുന്ന സ്ത്രീജനങ്ങള്‍ക്ക് മിനിസ്‌ക്രീന്‍ തന്നെയാവും പ്രിയം.

മാതൃഭൂമി, മനോരമ ഓണപതിപ്പുകളും ചിത്രഭൂമി, നാന തുടങ്ങിയ സിനിമാപ്രസിദ്ധീകരണങ്ങളും താര കുടുംബങ്ങളെ മൊത്തമായി വായനക്കാര്‍ക്കായി സ്‌പോണ്‍സര്‍ ചെയ്തിരിക്കയാണ് ഇത്തവണ. കാഴ്ചയിലും വായനയിലും പുതുമനല്‍കുന്ന കുറേ ഐറ്റങ്ങള്‍ അനുവാചകരെ തേടിയെത്തുന്നതും സിനിമയിലെ പുതിയമാറ്റങ്ങളുടെ ഭാഗമായിത്തന്നെയാണ്.

സാറ്റലൈറ്റ് റൈറ്റിന്റെ പേരില്‍ സിനിമയുമായ് കൊമ്പുകോര്‍ക്കുന്ന ചാനലുകളോട് മത്സരിക്കാന്‍ സാധിക്കാതെ ആഘോഷവേളകളില്‍ സെലിബ്രിറ്റികളുടെ ചാനല്‍ പരിപാടികള്‍ നിയന്ത്രിക്കാന്‍ സാധിക്കാതെ സിനിമാസംഘടനകള്‍ ത്രിശങ്കുസ്വര്‍ഗ്ഗത്തിലാണ്. പുത്തന്‍സിനിമകള്‍ ഇഷ്ടം പോലെ വാങ്ങി കൂട്ടിയിരിക്കുന്ന ചാനലുകാര്‍ ആഘോഷവേളകള്‍ ഇനിയും കൂടുതല്‍ സജീവമാക്കും, നോക്കിയിരിക്കാന്‍ വിധിക്കപ്പെട്ട മുഥ്യധാരാ സിനിമാക്കാര്‍ ഇനിയെങ്കിലും നല്ലസിനിമകളിലൂടെ പ്രേക്ഷകരെ തിയറ്ററുകളിലെത്തിക്കാന്‍ പുതുമയോടെ ചിന്തിക്കണം.

English summary
Starting 25 August, the Malayalam channels will be airing interviews, films, special programmes and music-based shows
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X