കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാരീ രാരീരം രാരോ'; കുട്ടികള്‍ക്കായി പുതുമയാര്‍ന്ന പരിപാടിയുമായി ഏഷ്യാനെറ്റ്

  • By Gokul
Google Oneindia Malayalam News

കൊച്ചി: കുട്ടികളുമായുള്ള സല്ലാപവുമായി വിവിധ ചാനലുകളിലെ പരിപാടികള്‍ പ്രേക്ഷക ശ്രദ്ധനേടിയതോടെ കുട്ടികളെയും അമ്മമാരെയും പങ്കെടുപ്പിച്ച് പുതുമയാര്‍ന്ന പരിപാടിയുമായി ഏഷ്യാനെറ്റ് രംഗത്തെത്തി. 'രാരീ രാരീരം രാരോ' എന്ന് പേരിട്ട പരിപാടിയില്‍ 3 മാസം മുതല്‍ മൂന്നു വയസുവരെയുള്ള കുട്ടികളും അമ്മമാരുമാണ് പങ്കെടുക്കുന്നത്.

ജൂലൈ 19 മുതല്‍ ആരംഭിച്ച പരിപാടി എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി എട്ടിനാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഗായകന്‍ ജി വേണുഗോപാല്‍, നടിമാരായ ശ്വേതാമേനോന്‍, പ്രവീണ, ഡോ. നിത, ഡോ. എല്‍സി ഉമ്മന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തിയാണ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. കുട്ടികളുമായി നിരവധി അമ്മമാര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തി.

rare-rareeram-raro

അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം എത്രത്തോളം മനോഹരമാണെന്നും, കുഞ്ഞിനെ പരിപാലിക്കുന്നതില്‍ അമ്മമാര്‍ എത്രമാത്രം ശ്രദ്ധാലുക്കളാണെന്നുമൊക്കെ പരിപാടിയിലൂടെ പ്രേക്ഷര്‍ക്കു മുന്നിലെത്തും. കുഞ്ഞിനായുള്ള താരാട്ടു പാട്ടുകള്‍, നൃത്തങ്ങള്‍, അവര്‍ക്കൊപ്പമുള്ള കുഞ്ഞു കളികള്‍, കുട്ടികളെ ഉറക്കല്‍, ആഹാരക്രമം തുടങ്ങി അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിന്റെ മറ്റൊരു പതിപ്പ് ചാനലില്‍ കാണാം.

30 അമ്മമാരാണ് കുഞ്ഞുങ്ങളുമായി ഈ പരിപാടിയില്‍ പങ്കെടുക്കുക. പങ്കെടുക്കുന്ന അമ്മമാര്‍ക്കുമാത്രമല്ല കുഞ്ഞുങ്ങളെ പരിപാലിക്കുന്ന എല്ലാ അമ്മമാര്‍ക്കും പരിപാടി ആസ്വാദ്യകരവുമാകുമെന്ന് പിന്നണി പ്രവര്‍ത്തകര്‍ പറയുന്നു. നിലവില്‍ മിക്ക ചാനലുകളിലും അഞ്ചു വയസില്‍ താഴെയുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടി അവതരിപ്പിച്ചു വരുന്നുണ്ട്. ഇത്തരം പരിപാടിക്ക് മികച്ച റേറ്റിംഗ് കിട്ടിത്തുടങ്ങിയതോടെയാണ് കുട്ടികളെയും അമ്മമാരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഷോ തുടങ്ങാന്‍ ഏഷ്യാനെറ്റ് രംഗത്തുവരുന്നത്.

English summary
A new show 'Raree Rareeram Raro' on Asianet Plus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X