കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി കേരളത്തിലെ മദ്യപര്‍ അറിഞ്ഞിരിക്കേണ്ട 10കാര്യങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

കേരളം സാധാരണക്കാരെ സംബന്ധിച്ച് സന്പൂര്‍ണ മദ്യ നിരോധനത്തിലേക്ക് നീങ്ങുകയാണ്. 10 വര്‍ഷം കൊണ്ട് ഇത് പൂര്‍ത്തിയാകുമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നത്. ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന 312 ബാറുകള്‍ ഉടന്‍ തന്നെ അടപ്പിക്കും. പിന്നെ ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രമേ ഉണ്ടാകൂ.

ബീവറേജസ് കോര്‍പ്പറേഷന്‍റെ ഷോപ്പുകള്‍ 10 ശതമാനം വച്ച് പൂട്ടിത്തുടങ്ങും. 10 കൊല്ലം കൊണ്ട് അതും അവസാനിക്കും. കേരളത്തിലെ മദ്യപര്‍ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങള്‍...

ബാറുകള്‍ പൂട്ടും

ബാറുകള്‍ പൂട്ടും

ഇപ്പോള്‍ തുറന്നിരിക്കുന്ന 312 ബാറുകളും ഉടന്‍ പൂട്ടും

ഫൈവ് സ്റ്റാര്‍

ഫൈവ് സ്റ്റാര്‍

കയ്യില്‍ കാശുണ്ടെങ്കില്‍ മാത്രം ഫൈവ് സ്റ്റാര്‍ ബാറില്‍ പോയി ഇരുന്ന് കള്ള് കുടിക്കാം.

ബീവറേജസ് എണ്ണം കുറയും

ബീവറേജസ് എണ്ണം കുറയും

ഇനി മുതല്‍ എല്ലാവര്‍ഷവും ബീവറേജസ് ഷോപ്പുകളുടെ എണ്ണം കുറയും. 34 ബീവറേജസ് ഷോപ്പുകള്‍ വീതം ഒരു വര്‍ഷം പൂട്ടും.

കണ്‍സ്യൂമര്‍ ഫെഡും പൂട്ടും

കണ്‍സ്യൂമര്‍ ഫെഡും പൂട്ടും

കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യഷാപ്പുകള്‍ വര്‍ഷത്തില്‍ അഞ്ചെണ്ണം വച്ച് പൂട്ടും.

ബീവറേജസിലും വില കൂടും

ബീവറേജസിലും വില കൂടും

ബീവറേജസ് കോര്‍പ്പറേഷനില്‍ നിന്ന് വാങ്ങുന്ന മദ്യത്തിന് അഞ്ച് ശതമാനം സെസ് ഏര്‍പ്പെടുത്തും. മദ്യ വില കൂടുമെന്ന് സാരം.

ഡ്രൈ ഡേ

ഡ്രൈ ഡേ

ഇനിമുതല്‍ എല്ലാ ഞായറാഴ്ചകളും ഡ്രൈ ഡേ ആയിരിക്കും. ഞായറാഴ്ച എവിടെ നിന്നും മദ്യം കിട്ടില്ല എന്നര്‍ത്ഥം.

10 കൊല്ലം കഴിഞ്ഞാല്‍

10 കൊല്ലം കഴിഞ്ഞാല്‍

10 വര്‍ഷം കഴിയുമ്പോള്‍ ബീവറേജസ് ഷോപ്പുകളും കണ്‍സ്യൂമര്‍ ഫെഡ് മദ്യ ഷാപ്പുകളും കേരളത്തില്‍ പൂര്‍ണമായും ഇല്ലതാകും.

കാശുള്ളവന് മാത്രം മദ്യം

കാശുള്ളവന് മാത്രം മദ്യം

10 വര്‍ഷം കഴിഞ്ഞാല്‍ പിന്നെ കേരളത്തില്‍ കാശുള്ളവര്‍ക്ക് മാത്രം ഫൈവ് സ്റ്റാര്‍ മദ്യശാലകളില്‍ നിന്ന് മദ്യം ലഭിക്കും. അല്ലാത്തവര്‍ക്ക് മദ്യം കിട്ടില്ല.

വീര്യം കുറയും

വീര്യം കുറയും

ഇപ്പോള്‍ ബീവറേജസ് ഷോപ്പുകളില്‍ നിന്ന് ലഭിക്കുന്ന മദ്യത്തിന്റെ വീര്യം കുറക്കും. വില കൂടും, വീര്യം കുറയും എന്ന് സാരം.

എക്‌സൈസിനെ പേടിക്കണം

എക്‌സൈസിനെ പേടിക്കണം

മദ്യം നിരോധിച്ചാല്‍ പിന്നെ കള്ളവാറ്റും മദ്യക്കടത്തും തടയുക എന്നതായിരിക്കും എക്‌സൈസ് വകുപ്പിന്റെ പ്രധാന പണി.

English summary
10 Things the drunkards of Kerala should know from now.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X