എച്ച് ഐ വി, എയ്്സ് ബാധിതരായ 37 ലക്ഷം പേര്‍ ഇന്ത്യയിലുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ലോക എയ്ഡ്സ് ദിനമായ ഡിസംബര്‍ ഒന്നിന്റെ തലേ ദിവസമായ നവംബര്‍ 30 വ്യാഴാഴ്ച ലോകാരോഗ്യ സംഘടന പുറത്തു വിട്ടിരിക്കുന്നത് . 38 ലക്ഷം എയ്ഡ്സ് രോഗികളുമായി ദക്ഷിണാഫ്രിക്ക മാത്രമാണ് ഇക്കാര്യത്തില്‍ ഇന്ത്യയ്ക്കു മുന്നില്‍.
എന്നാല്‍ ഇന്ത്യയ്ക്ക് ആശ്വസിക്കാന്‍ വകയുണ്ട്. രോഗപകര്‍ച്ചയുടെ നിരക്ക് ഇന്ത്യയില്‍ കുറവാണെന്ന് ലോകാരോഗ്യ സംഘടന സാക്ഷ്യപ്പെടുത്തുന്നു. 1000 ല്‍ ഏഴ് പേര്‍ക്ക് എന്ന നിരക്കിലാണ് ഇന്ത്യയില്‍ രോഗം പകരുന്നത്. എന്നാല്‍ ഉയര്‍ന്ന ജനസംഖ്യ ഈ നിരക്കിനെ തകിടം മറിക്കുകയും എയ്ഡ്സ് രോഗികളുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് മുന്‍ നിരയില്‍ തന്നെ സ്ഥാനം നേടിത്തരുകയും ചെയ്യുന്നു.
ഇന്ത്യയില്‍ ഏറ്റവുമധികം എയ്ഡ്സ് രോഗികള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് . രോഗത്തിന്റെ പകര്‍ച്ചാ നിരക്കും ഈ സംസ്ഥാനങ്ങളിലാണ് കൂടുതല്‍. മയക്കു മരുന്നുകളുടെ അമിതമായ ഉപയോഗമാണ് ഈ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് നാണക്കേടിന്റെ രോഗം സമ്മാനിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിലൊന്നായ മണിപ്പൂരിന്റെ എയ്ഡ്സ് വളര്‍ച്ചാ നിരക്ക് ഭീതിദമാണ്. 1988 ല്‍ ഇവിടെ പൂജ്യമായിരുന്ന പകര്‍ച്ചാ നിരക്ക് 1992 ആയപ്പോഴേയ്ക്കും 65 ശതമാനമായി. ഇപ്പോഴും രാജ്യത്തെ ഉയര്‍ന്ന എയ്ഡ്സ് പകര്‍ച്ചാ നിരക്കുള്ള സംസ്ഥാനം മണിപ്പൂര്‍ തന്നെയാണ്. സ്ത്രീകളില്‍ എയ്ഡ്സ് പകരുന്നത് പ്രധാനമായും ഭര്‍ത്താക്കന്മാരില്‍ നിന്നാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നു. കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന പുരുഷന്‍ തന്റെ പ്രിയപ്പെട്ടവര്‍ക്ക് മാരക രോഗം സമ്മാനിക്കുന്നു.
![]() |
| എയ്ഡ്സ് വൈറസ് |
പുരുഷന്മാരില്‍ എയ്ഡ്സിനെതിരേ അവബോധമുണ്ടാക്കുകയാണ് ഇക്കൊല്ലം ലോകാരോഗ്യസംഘടനയുടെ ലക്ഷ്യം. മാറ്റം വരുത്താന്‍ പുരുഷനു കഴിയും എന്നതാണ് ഈ വര്‍ഷത്തെ എയ്ഡ്സ് നിവാരണമുദ്രാവാക്യം.
ലോകവ്യാപകമായും എയ്ഡ്സിന്റെ മാരക പ്രഹര ശേഷി വര്‍ദ്ധിക്കുകയാണ്. പത്തു വര്‍ഷം മുമ്പ് കണക്കു കൂട്ടിയതില്‍ നിന്നും വളരെ ഉയര്‍ന്ന നിലയിലാണ് എയ്ഡ്സിന്റെ വളര്‍ച്ചാ നിരക്ക്. ഇപ്പോള്‍ ലോകത്താകെ മൂന്നര കോടിയിലധികം എയ്ഡ്സ് രോഗികള്‍ കണക്കില്‍ പെട്ടിട്ടുണ്ട്.
തെക്കന്‍ ഏഷ്യയിലും തെക്കു കിഴക്കന്‍ ഏഷ്യയിലും മാത്രമായി കഴിഞ്ഞ ഒരു വര്‍ഷം ഉണ്ടായ എയ്ഡ്സ് രോഗികള്‍ ഏഴ് ലക്ഷത്തിലധികമാണ്. നാലര ലക്ഷത്തിലധികം പുരുഷന്മാരാണ്. കിഴക്കന്‍ ഏഷ്യയിലും പസിഫിക് പ്രദേശങ്ങളിലുമാണ് എയ്ഡ്സിന്റെ വളര്‍ച്ചാ നിരക്ക് ഏറ്റവും കുറവെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഇരു പ്രദേശങ്ങളിലുമായി 1,30,000 പേരാണ് കഴിഞ്ഞ വര്‍ഷം എയ്ഡ്സ് വാഹകരായത്.
എന്നാല്‍ ഏഷ്യാ- പസിഫിക് മേഖലയില്‍ ആകെ 64 ലക്ഷത്തിലധികം പേര്‍ എയ്ഡ്സ് ബാധിതരായുണ്ട്.
സബ്സഹാറന്‍ ആഫ്രിക്കയിലാണ് എയ്ഡ്സ് ബാധ ഏറ്റവും കൂടുതല്‍ . 8.8 ശതമാനമാണ് ഇവിടെ രോഗ വളര്‍ച്ചാ നിരക്ക്. രണ്ടാം സ്ഥാനത്ത് 2.3 ശതമാനം വളര്‍ച്ചാ നിരക്കുമായി കരീബിയന്‍ ദ്വീപുകള്‍ നില്‍ക്കുന്നു. വടക്കേ അമേരിക്കയില്‍ 0.6 ശതമാനവും തെക്കും, തെക്കു -കിഴക്കും ഏഷ്യയില്‍ 0.56 ശതമാനവും കിഴക്കന്‍ ഏഷ്യയിലും പസിഫികിലും 0.07 ശതമാനവുമാണ് പകര്‍ച്ചാ നിരക്ക്.



























