Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

രണ്ട് ഗുജറാത്തുകള്‍- വാദം പൊളിയുന്നു

Posted by:
Published: Sunday, February 26, 2012, 16:09 [IST]

02 26 There Exists Only One Gujarat Vibrant Gujarat 2 Aid0032
 

എന്തുകാര്യത്തെയും രണ്ടായി തരംതിരിച്ച് കാണുന്ന മാധ്യമങ്ങള്‍ ഇവിടെയുണ്ട്. ദുര്‍ബലമായ വാദങ്ങളുടെ അടിസ്ഥാനത്തിലാണ് അവര്‍ വേര്‍തിരിവുണ്ടെന്ന് അവര്‍ ജനത്തെ ിശ്വസിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നു. രണ്ട് ഗുജറാത്തുകള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് ഈ മാധ്യമങ്ങള്‍ പ്രചരിപ്പിയ്ക്കുന്നത്. തിളങ്ങുന്ന അഹമ്മദാബാദ്. അല്ലെങ്കില്‍ ആകര്‍ഷകത്വമുള്ള ഗുജറാത്ത്. പിന്നെയൊന്ന് മുസ്ലീങ്ങള്‍ അരക്ഷിതാവസ്ഥയില്‍ ജീവിയ്ക്കുന്ന ഗുജറാത്ത്

എന്നാല്‍ യാഥാര്‍ഥ്യം ഇതില്‍ നിന്ന് ഏറെയകലെയാണ് . ഒരു ഗുജറാത്ത് മാത്രമേ അവിടെയുള്ളൂ. എണ്‍പതുകളില്‍ രണ്ടോ മൂന്നോ ഗുജറാത്തുകള്‍ ഉണ്ടായിരുന്നു. സംവരണരാഷ്ട്രീയത്തിന്റെ ദുരുപയോഗമായിരുന്നു അങ്ങനെയൊരു സാഹചര്യം സൃഷ്ടിച്ചെടുത്തത്.

ഇന്ന് ഗുജാത്ത് നേടുന്ന വികസനക്കുതിപ്പ് മറ്റുള്ളവര്‍ക്കെല്ലാം മറുപടിയാണ്. വ്യവസായം തഴച്ചുവളരുന്ന ഗുജറാത്ത് കാര്‍ഷിക മേഖലയില്‍ നേടിയ 11% വളര്‍ച്ച ആരെയും അമ്പരപ്പിയ്ക്കും. വളര്‍ച്ചയില്‍ കര്‍ഷകര്‍ വ്യാപാരികളെയും കടത്തിവെട്ടുന്നു. ഗുജറാത്തിലെ മുസ്ലീങ്ങള്‍ ഹിന്ദുക്കളെക്കാള്‍ സുരക്ഷിതത്വം അനുഭവിയ്ക്കുന്നു. അക്ഷര്‍ദ്ധാം ആക്രമണത്തിന് ശേഷം ഒരുതരത്തിലുള്ള അക്രമവും സംസ്ഥാനത്തുണ്ടാവാത്തത് തന്നെ ഇതിനുദാഹരണം. രണ്ട് തരം ഗുജറാത്തുകള്‍ ഉണ്ടെന്ന വാദം ഈ രീതിയിലാണ് പൊളിയുന്നത്.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി മാപ്പുപറയാന്‍ തയാറായില്ലെന്നാണ് ഒരു വിഭാഗം ചാനലുകളും പത്രങ്ങളും ആരോപിയ്ക്കുന്ന മറ്റൊരു കാര്യം. എന്നാല്‍ താന്‍ തെറ്റുകാരനാണെന്ന് തെളിഞ്ഞാല്‍ തൂക്കിക്കൊള്ളുവെന്ന് മോഡി തന്നെ പറഞ്ഞിട്ടുണ്ടെന്നതാണ് സത്യം.

2002ന് ശേഷം സംസ്ഥാനത്ത് ഒരു വര്‍ഗ്ഗീയ കലാപവും ഉണ്ടാകാത്തത് മോഡി ഭരണത്തിന്റെ മികവായി തന്നെ വിലയിരുത്തണം. ആറ് കോടി വരുന്ന ഗുജറാത്തി ജനതയെ പരിരക്ഷിയ്ക്കുന്ന മോഡിയുടെ സത്യസന്ധതയാണ് ഇതിലൂടെ തെളിയുന്നത്.

ഇനി മാപ്പുപറഞ്ഞില്ലെന്ന ആരോപണത്തെക്കുറിച്ച്. സുവര്‍ണ ക്ഷേത്രത്തിലെ സൈനിക നടപടിയും സിഖ് കലാപവുമൊക്കെ നടന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നടത്തിയ മാപ്പു പറച്ചില്‍ വെറുമൊരു അധരവ്യായമമായേ കണക്കാക്കാന്‍ കഴിയൂ. ശ്രീലങ്കയിലെ തമിഴര്‍ക്കെതിരെയുണ്ടായ വംശീയാതിക്രമങ്ങളുടെ പേരില്‍ 2003ല്‍ പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗെ മാപ്പുപറഞ്ഞു. എന്നാലിപ്പോഴും അവിടെ തമിഴര്‍ക്കെതിരെ അക്രമങ്ങള്‍ തുടരുകയാണെന്നതാണ് യാഥാര്‍ഥ്യം.

എന്നാലിതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഗുജറാത്ത്. മാപ്പു പറച്ചില്‍ പോലുള്ള കെണികള്‍ വീഴാതെ വികസനത്തിലൂടെ സംസ്ഥാനത്തെ മുന്നോട്ടു നയിക്കുകയാണ് അവിടത്തെ ഭരണാധികാരികള്‍ ചെയ്തത്. സ്ഥായീയായ വികസനത്തിലൂടെ കലാപത്തിന്റെ ഇരകളുടെ മുറിവുണക്കാന്‍ സാധിച്ചു.കത്‌ലാല്‍ പോലുള്ള മുസ്ലീം ഭൂരിപക്ഷ മേഖലകളില്‍പ്പോലും ബിജെപി വിജയിച്ചത് അങ്ങനെയാണ്. ഈ സാഹചര്യത്തില്‍ ഒരു മാപ്പുപറച്ചിലിന്റെ ആവശ്യകതയെന്ത്?

ഗുജറാത്തിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന മാധ്യമങ്ങള്‍ ജനാധിപത്യത്തിന് വന്‍ഭീഷണിയാണുയര്‍ത്തുന്നത്. വാര്‍ത്തകള്‍ നല്‍കുകയും പൊതുജനാഭിപ്രായങ്ങള്‍ രൂപീകരിയ്ക്കുകയുമാണ് മാധ്യമങ്ങളുടെ ഉത്തരവാദിത്വം. മാധ്യമങ്ങള്‍ ഇത് തിരിച്ചറിഞ്ഞു പെറുമാറുമ്പോള്‍ മാത്രമേ സത്യം നമുക്കരികിലേക്ക് എത്തിച്ചേരൂ.
ആദ്യപേജില്‍
ഗുജറാത്ത് തിളങ്ങുന്നു-അതാണ് യാഥാര്‍ഥ്യം

English summary
The 10th anniversary of the Gujarat riots has come as a wonderful opportunity for Narendra Modi bashers to flaunt their ‘progressive’, ‘secular’ credentials. For the past decade, Narendra Modi has come to symbolize everything that has gone wrong with our democracy even though statistics and reality claim otherwise
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
    Upcoming Matches
Indian Premier League 2013 - Final at Eden Gardens Sun 26th May IPL
IRE Vs PAK - 2nd ODI at Castle Avenue Sun 26th May ODI
ENG Vs NZ - 1st ODI at Lord's Cricket Ground Fri 31st May ODI