കോടികള്‍ ചെലവഴിച്ച് പരസ്യമാമാങ്കങ്ങളുടെ അകമ്പടിയോടെ എത്തിയ കെഎസ്ഇബിയുടെ സിഎഫ്എല്‍ വിതരണ പദ്ധതി പാതിവഴിയില്‍ താളം തെറ്റി ഉഴറുന്നു. 75 ലക്ഷം വീടുകള്‍ക്ക് 1.5 കോടി സിഎഫ്എല്‍ ലൈറ്റുകള്‍ വിതരണം ചെയ്യാനായിരുന്നു പദ്ധതി.
300 രൂപ വിലവരുന്ന 14 വാട്ടിന്റെ സിഎഫ്എല്ലുകള്‍ 30 രൂപയ്ക്ക് നല്‍കാനായിരുന്നു പദ്ധതി. സംസ്ഥാന സര്‍ക്കാര്‍ 40 കോടിയും കെഎസ്ഇബി 54.50 കോടിയും ഇതിനായി ചെലവഴിക്കുകയും ചെയ്തിരുന്നു. സിഎഫ്എല്‍ ബള്‍ബ് ഉപഭോഗം വഴി, പീക്ക് സമയത്ത് 3000 മെഗാവാട്ടില്‍ നിന്ന് 300 എയു എങ്കിലും കുറയ്ക്കാനായിരുന്നു പദ്ധതി ലക്ഷ്യമിട്ടിരുന്നത്. ഈ വഴിയില്‍ ആദ്യഘട്ടം വിജയകരമായി നടന്നുവെന്ന് വൈദ്യുതിവകുപ്പ് അധികാരികള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിനിടയില്‍ തന്നെയാണ് പദ്ധതി മുന്നോട്ടു കൊണ്ടുപോകാതെ പാതിവഴിയില്‍ ഉപേക്ഷിക്കാനുള്ള നീക്കം നടക്കുന്നത്.
വിതരണം ചെയ്ത സിഎഫ്എല്ലിന്റെ ഗുണമേന്മ സംബന്ധിച്ച തകര്‍ക്കം രൂക്ഷമാണ്. ഒരു വര്‍ഷമാണ് വാറണ്ടി. ആ കാലയളവില്‍ തന്നെ പലതും ഫ്യൂസായി. വാറണ്ടി കാലയളവില്‍ ഫ്യൂസായത് മാറ്റി നല്‍കാമെന്ന വാഗ്ദാനവും കളയളവ് കഴിഞ്ഞത് കേടുവന്നാല്‍ സബ്‌സിഡി നിരക്കില്‍ മറ്റൊന്ന് നല്‍കുമെന്ന വാഗ്ദാനവും ഇതുവരെ നടപ്പാക്കിയിട്ടില്ല.
കെഎസ്ഇബി ലേബലുള്ള സിഎഫ്എല്‍ ബള്‍ബുകളുമായി വൈദ്യുതിവകുപ്പ് ഓഫിസില്‍ കയറി ഇറങ്ങുന്ന ഉപഭോക്താക്കളെ നോക്കി അധികൃതര്‍ കൈമലര്‍ത്തുന്നു. ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കേണ്ടുന്ന ഇത്തരം പദ്ധതികള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുന്നത് ആരെ തൃപ്തിപ്പെടുത്താനാണ്. പദ്ധതിക്കുവേണ്ടി പരസ്യം ഇനത്തില്‍ മാത്രം കോടികള്‍ ചെലവാക്കിയിട്ടുണ്ട്. ബള്‍ബുകള്‍ വാങ്ങിക്കൂട്ടിയതിന്റെ കോടികള്‍ വേറെയും. പൊതുജനത്തിന് ഗുണകരമല്ലാതെ ഇതെല്ലാം ചെലവഴിച്ച്, പിന്നീട് പദ്ധതി അംഗീകരിക്കാനുള്ള നീക്കത്തെ എങ്ങനെയാണ് അംഗീകരിക്കാന്‍ കഴിയുക.





























