കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകപ്രശസ്തരായ ഇടതുകൈയന്മാര്‍

  • By Jasmin
Google Oneindia Malayalam News

ലോകം കാര്യങ്ങളെ കാണുന്നത് വലതുപക്ഷ ചായ്വോടെയാണോ. പല കണ്ടുപിടിത്തങ്ങളും പ്രായോഗിക തലത്തിലത്തെുമ്പോള്‍ അത് വലതുകൈയന്മാര്‍ക്കനുസരിച്ചാകും.

റൈറ്റ് എന്ന ഇംഗീഷ് വാക്കിന്‍െറ അര്‍ഥം ശരിയെന്നാകുന്നത് ഇത്തരമൊരു ചിന്തയുടെ ഭാഗമല്ളേ എന്ന് ഇടതുകൈയന്മാര്‍ ചിന്തിച്ചാല്‍ അവരെ കുറ്റം പറയാനൊക്കുമോ. ഇടത് എന്നര്‍ഥത്തില്‍ ഉപയോഗിക്കുന്ന ലാറ്റിന്‍ വാക്കായ ‘സിനിസ്ട്ര'യുടെ മറ്റൊരര്‍ഥം നിര്‍ഭാഗ്യമെന്നാണ്.

യഥാര്‍ത്ഥത്തില്‍ ഇടതുകൈയന്മാര്‍ നിര്‍ഭാഗ്യവാന്‍മാരാണോ. ഈ സംശയത്തിന് ചില ഇടതുകൈയന്മാര്‍ മറുപടി പറയട്ടെ. പോകാം അവരുടെ പേരുകളിലേക്ക്.

ബില്‍ ഗേറ്റ്സ്

ബില്‍ ഗേറ്റ്സ്

ലോകത്തെ ഏറ്റവും വലിയ ധനികരിലൊരാളായ് ബില്‍ ഗേറ്റ്സ് ഇടതുകൈയനാണ്. ഇടതുകൈക്കാരുടെ ലോകോത്തര അംബാസഡറാക്കാവുന്ന താരം. സോഫ്റ്റ്വെയര്‍ കമ്പനിയായ മൈ¤്രകാസോഫ്റ്റിന്‍്റെ സ്ഥാപകരിലൊരാളും നിലവിലെ ചെയര്‍മാനുമായ ഗേറ്റ്സ് അമേരിക്കന്‍ വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമാണ്. ഒന്നര പതിറ്റാണ്ടായി ലോകത്തെ ധനികരുടെ പട്ടികയില്‍ മുന്‍നിരയിലുണ്ട്. 2011ല്‍ ഏറ്റവും ധനികനായ അമേരിക്കക്കാരനും ലോകത്തെ രണ്ടാം സ്ഥാനക്കാരനുമായിരുന്നു. ബില്‍ ഗേറ്റ്സിന് പുറമെ അമേരിക്കന്‍ വ്യവസായികളില്‍ ഇടതുപക്ഷക്കാര്‍ ഏറെയുണ്ട്. ഫോര്‍ഡ് കമ്പനിയുടമ ഹെന്‍റി ഫോര്‍ഡ്, സ്റ്റാന്‍ഡേര്‍ഡ് ഓയില്‍ കമ്പനിയുടെ തലവന്‍ ജോണ്‍ ഡി റോക്കെഫെല്ലര്‍, ഐബിഎം മുന്‍ തലവന്‍ ലൂ ജെസ്റ്റ്നര്‍.... പട്ടിക അങ്ങനെ നീളും. ഇടംകൈയന്‍ ബിസിനസുകാര്‍ക്ക് രാജയോഗം ഇത്തിരി കൂടുതലാണെന്നാണ് പഠനനിപ്പോര്‍ട്ട്. എന്നാല്‍ സ്ത്രീകള്‍ക്ക് ആ സവിശേഷത ഇല്ളെന്നറിയുക.

അമിതാഭ് ബച്ചന്‍

അമിതാഭ് ബച്ചന്‍

ഇന്ത്യന്‍ ചലച്ചിത്രത്തിന്‍െറ കുലപതിയെന്ന് വിശേഷിപ്പിക്കാവുന്ന അമിതാഭ് ബച്ചന്‍ ഇടംകൈയനാണെന്നറിയുക. 1970കളില്‍ ക്ഷോഭിക്കുന്ന യൗവനത്തിന്‍െറ വക്താവായി അരങ്ങേറിയ ബച്ചന്‍ നാല് പതിറ്റാണ്ടിന് ശേഷവും ബോളിവുഡ് സിനിമയുടെ നട്ടെല്ലായി അഭിനയ രംഗത്തുണ്ട്്. പിന്നണി ഗായകന്‍, നിര്‍മാതാവ്, ടെവിവിഷന്‍ അവതാരകന്‍, പത്മശ്രീ, പത്മഭൂഷന്‍ അവാര്‍ഡ് ജേതാവ്..... ബച്ചന്‍െറ വിശേഷണങ്ങള്‍ക്ക് തെല്ലുമില്ല പഞ്ഞം. 1980ല്‍ രാഷ്ട്രീയത്തിലിറങ്ങി. രാജീവ് ഗാന്ധിയുമായുള്ള സൗഹൃദമാണ് അതിനിടയാക്കിയത്. 1984ല്‍ അദ്ദേഹം അലഹബാദില്‍നിന്ന് പാര്‍ലമെന്‍റ് അംഗവുമായി. മികച്ച നടനുള്ള പുരസ്കാരത്തിന് ഫിലിംഫെയര്‍ അവാര്‍ഡ് സമിതി ബച്ചനെ പരിഗണിച്ചത് 37 തവണയാണ്.

ബറാക് ഒബാമ

ബറാക് ഒബാമ

ഇടതുകൈക്കാരില്‍ അധികാരക്കരുത്തനെന്ന വിശേഷണം ഏറ്റവും യോജിച്ചത് അമേരിക്കന്‍ പ്രസിഡന്‍്റ് ബറാക് ഒബാമക്കുതന്നെ. തുടര്‍ച്ചയായി രണ്ടാം തവണ അധികാരത്തിലത്തെിയ ഒബാമ അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ ആ¤്രഫാ-അമേരിക്കന്‍ പ്രസിഡന്‍്റാണ്. പ്രസിഡന്‍്റാകുന്നതിനു മുമ്പേ ഇല്ലിനോയി സംസ്ഥാനത്തുനിന്നുള്ള അമേരിക്കന്‍ സെനറ്റ് അംഗമായിരുന്നു. 2009-ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനജേതാവാണ് ഒബാമ.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇടംകൈയനാണെന്ന് എത്ര പേര്‍ക്കറിയാം? ബാറ്റിങും ബൗളിങും ഫീല്‍ഡിങും വലംകൈ കൊണ്ടാണെങ്കിലും ലിറ്റില്‍ മാസ്റ്റര്‍ എഴുതുന്നത് ഇടംകൈ കൊണ്ടാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് ഈ കഴിവെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയതാണ്. സച്ചിന്റെ ഇടംകൈന്‍ ബാറ്റിങ് പ്രകടനം ആസ്വദിക്കണമെങ്കില്‍ നെറ്റ് പ്രാക്ടീസ് കാണണം. പരിശീലനത്തിനിടെ സച്ചിന്‍ ബാറ്റും ബോളും ഇടംകൈയിലെടുക്കാറുണ്ട്.

ഓപ്റ വിന്‍ഫ്രേ

ഓപ്റ വിന്‍ഫ്രേ

അമേരിക്കന്‍ ധനിക, മാധ്യമ ഉടമ, അവതാരക, നടി, നിര്‍മാതാവ്, മനുഷ്യസ്നേഹി... ഓപ്റ വിന്‍ഫ്രേക്ക് ചാര്‍ത്തിനല്‍കാവുന്ന വിശേഷണങ്ങള്‍ പലതാണ്. ഇടതുകൈക്കാരികളിലെ ചുരുക്കം കോടിപതികളില്‍ ഒരുപക്ഷേ ഒന്നാംസ്ഥാനം അലങ്കരിക്കാന്‍ യോഗം ഓപ്റക്കാവും. ‘ദ ഓപ്റ വിന്‍ഫ്രേ ഷോ' എന്ന പേരിലുള്ള ടി.വി ടോക് ഷോയുടെ അവതാരകയായിരുന്നു കാല്‍ നൂറ്റാണ്ട്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകശ്രദ്ധ നേടിയ ടോക്ഷോ ആണത്. 1986 മുതല്‍ 2011 വരെയായിരുന്നു അത് സംപ്രേഷണം ചെയ്തത്. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആഫ്രോ അമേരിക്കന്‍ ധനികയെന്ന ബഹുമതിയും ഈ ഇടംകൈക്കാരിക്ക് സ്വന്തം. ലോകത്തില്‍ ഏറ്റവും സ്വാധീനമുള്ള വനിതാരത്നപട്ടികയില്‍ ഇടംനേടിയിട്ടുള്ള ഇവര്‍ ലോകത്തെ കറുത്ത വര്‍ഗക്കാരിയായ കോടീശ്വരിയെന്ന സ്ഥാനം ഒറ്റക്കലങ്കരിച്ചിരുന്നു.

അരിസ്റ്റോട്ടില്‍

അരിസ്റ്റോട്ടില്‍

ഇടതുകൈക്കാരിലെ ചരിത്ര പുരുഷനാണ് ഗ്രീക് തത്വചിന്തകനായ അരിസ്റ്റോട്ടില്‍. അലക്സാണ്ടര്‍ ചക്രവര്‍ത്തി അരിസ്റ്റോട്ടിലിന്‍്റെ ശിഷ്യനും വിഖ്യാത ഗ്രീക്ക് ചിന്തകന്‍ പ്ളേറ്റോ ഗുരുവും ആയിരുന്നു. ഭൗതികശാസ്ത്രം, മെറ്റാഫിസിക്സ്, കവിത, ലോജിക്, പ്രസംഗകല, രാഷ്ട്രതന്ത്രം, ഭരണതന്ത്രം, സന്മാര്‍ഗശാസ്ത്രം, ജീവശാസ്ത്രം, ജന്തുശാസ്ത്രം .....അരിസ്റ്റോട്ടില്‍ കൈ വെക്കാത്ത മേഖലകളില്ല. ഈ വിഷയങ്ങളിലെല്ലാം ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. സോക്രട്ടീസ്, പ്ളോറ്റോ എന്നിവര്‍ക്കൊപ്പം ഗ്രീക്ക് തത്വചിന്തയുടെ മഹാരഥന്‍മാരിലൊരാളാണ് അരിസ്റ്റോട്ടില്‍

അലക്സാണ്ടര്‍ ചക്രവര്‍ത്തി

അലക്സാണ്ടര്‍ ചക്രവര്‍ത്തി

ഗുരുവും ശിഷ്യനും ഇടംകൈയന്മാരും മഹാന്മാരുമാകുന്ന ചരിത്രനിയോഗത്തിനാണ് അരിസ്റ്റോട്ടിലും അലക്സാണ്ടര്‍ ചക്രവര്‍ത്തിയും സാക്ഷ്യം വഹിച്ചത്.

മാസിഡോണിയയിലെ ഗ്രീക്ക് രാജാവായിരുന്നു മഹാനായ അലക്സാണ്ടര്‍. 16 വയസ്സുവരെ അരിസ്റ്റോട്ടിലായിരുന്നു അദ്ദേഹത്തിന്‍െറ ഗുരു. അലക്സാണ്ടര്‍ മൂന്നാമന്‍ എന്ന പേരിലാണ് അറിയപ്പെട്ടത്. ലോകചരിത്രത്തിലെ ഏറ്റവും പ്രഗല്‍ഭരായ സൈന്യാധിപരില്‍ ഒരാളാണ് അലക്സാണ്ടര്‍. യുദ്ധത്തില്‍ ഇദ്ദേഹം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. മരിക്കുമ്പോഴേക്കും അലക്സാണ്ടര്‍ പുരാത ഗ്രീക്കുകാര്‍ക്ക് പരിചിതമായ പ്രദേശങ്ങള്‍ മിക്കതും കീഴടക്കിയിരുന്നു.

ലിയനാര്‍ഡോ ഡാ വിഞ്ചി

ലിയനാര്‍ഡോ ഡാ വിഞ്ചി

നവോത്ഥാനകാലത്തെ ലോകപ്രശസ്തനായ കലാകാരനായിരുന്നു ലിയനാര്‍ഡോ ഡാ വിഞ്ചി. ഇടതുകൈവരക്കാരില്‍ ഏറ്റവും പ്രശസ്തന്‍. ലോകത്തിലെ എക്കാലത്തെയും മികച്ച ചിത്രകാരന്മാരിലൊരാളായി കരുതപ്പെടുന്ന ബഹുമുഖപ്രതിഭയായിരുന്നു അദ്ദേഹം. മഹാനായ ശില്‍പി, ചിത്രകാരന്‍, വാസ്തുശില്പി, ശാസ്ത്രജ്ഞന്‍, ബുദ്ധിരാക്ഷസന്‍, ശരീരശാസ്ത്രവിദ്ഗ്ദന്‍, സംഗീതവിദഗ്ദന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനായിരുന്നു.

തിരുവത്താഴം, മൊണാലിസ എന്നീ ചിത്രങ്ങള്‍ അവയുടെ കലാമൂല്യത്തിന്‍്റെ പേരില്‍ ലോക പ്രശസ്തമാണ്. യഥാതഥ ചിത്രകലയില്‍ (റിയലിസ്റ്റിക്) തല്‍പരനായിരുന്ന ഡാവിഞ്ചി ഒരിക്കല്‍ മനുഷ്യ ശരീരത്തിന്‍െറ പ്രവര്‍ത്തനം പഠിക്കാനായി ഒരു ശവശരീരം കീറി മുറിച്ചുനോക്കിയിട്ടുണ്ട്.

മേരി ക്യൂറി

മേരി ക്യൂറി

അര്‍ബുദചികില്‍സയില്‍ നിര്‍ണായകമായ റേഡിയോ ആക്റ്റീവ് മൂലകമായ റേഡിയം കണ്ടു പിടിച്ച പോളിഷ് ശാസ്ത്രജ്ഞയാണ് മേരി ക്യൂറി എന്ന മാഡം ക്യൂറി. ഫ്രാന്‍സായിരുന്നു പ്രവര്‍ത്തന മണ്ഡലം. റേഡിയോ ആക്റ്റിവിറ്റി സംബന്ധിച്ച ഗവേഷണമാണ് ഇവരെ പ്രശസ്തയാക്കിയത്. നോബല്‍ സമ്മാനം ലഭിച്ച ആദ്യ വനിതയാണ് ക്യൂറി. ഭൗതികശാസ്ത്രത്തിനും രസതന്ത്രത്തിനും നോബല്‍ സമ്മാനം ലഭിച്ച ഒരേയൊരാളും മാഡം ക്യൂറിതന്നെ. സ്വന്തം നേട്ടങ്ങളുടെ പേരില്‍ പാരിസിലെ പാന്തിയണില്‍ ശവമടക്കപ്പെട്ട ആദ്യ സ്ത്രീയെന്ന ബഹുമതിയും ഇവര്‍ക്ക് സ്വന്തം. 1903ല്‍ ക്യൂറിക്ക് ലഭിച്ച ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ഭര്‍ത്താവായ പിയറി ക്യൂറിയുമായും ഭൗതികശാസ്ത്രജ്ഞനായ ഹെന്‍ട്രി ബെക്വറലുമായും പങ്കിടുകയായിരുന്നു. 1911-ലെ രസതന്ത്ര നൊബേല്‍ സമ്മാനം മേരി ക്യൂറി ഒറ്റയ്ക്കാണ് നേടിയത്. റേഡിയോ ആക്റ്റിവിറ്റി സംബന്ധിച്ച സിദ്ധാന്തമാണ് ക്യൂറിയുടെ പ്രധാന സംഭാവന.

ബാബെ റൂത്ത്

ബാബെ റൂത്ത്

ബേസ്ബാള്‍ കളിയിലെ ഇടങ്കയ്യന്‍ ഇതിഹാസമെന്ന് പേരിട്ടുവിളിക്കാം ബാബെ റൂത്തിനെ. അമേരിക്കയിലെ ബേസ്ബാളിന്‍െറ പര്യായമെന്ന് വിശേഷിപ്പിക്കാവുന്ന കളിക്കരുത്തുണ്ടായിരുന്നു ഈ ഇടംകൈയന്. 1935ല്‍ കളിയില്‍നിന്ന് വിരമിക്കുമ്പോള്‍ ലോകത്തെ മികച്ച അഞ്ചുകളിക്കാരിലൊരാളുടെ സ്ഥാനത്ത് ബാബെ റൂത്തിന്‍െറ പേരായിരുന്നു എഴുതിച്ചേര്‍ത്തിരുന്നത്. അമേരിക്കന്‍ ഭുഖണ്ഡങ്ങള്‍ക്ക് പുറമെ ജപ്പാനിലും ക്യൂബയിലും തായ്വാനിലുമാണ് ഈ കായിക വിനോദം പ്രചാരത്തിലുള്ളത്. ഒമ്പതു കളിക്കാര്‍ വീതമുള്ള രണ്ടു ടീമുകള്‍ ബാറ്റും പന്തും ഉപയോഗിച്ചാണ് കളിക്കുക. ക്രിക്കറ്റ് ബോളിന്‍്റെ വലിപ്പമുള്ള തുകല്‍പന്തെറിയുന്ന ആളിനെ പിച്ചര്‍ എന്നാണു വിളിക്കുന്നത്. പിച്ചറായായിരുന്നു റൂത്തിന്‍െറ അരങ്ങേറ്റം. എതിര്‍ചേരിയിലെ ബാറ്റര്‍ എന്നു വിളിക്കുന്ന ബാറ്റ്സ്മാന്‍ മരം കൊണ്ട് നിര്‍മിച്ച ഉരുളന്‍ ബാറ്റുകൊണ്ട് പന്ത് അടിച്ച് റണ്‍ എടുക്കുന്നു. സമയപരിമിതിയില്ലാത്ത ഒമ്പതു ഇന്നിങ്ങ്സാണ് കളി. മൂന്ന് ബാറ്റര്‍മാര്‍ പുറത്തായാലാണു ഒരു ഇന്നിങ്സ് അവസാനിക്കുന്നത്. ക്യൂബയാണു നിലവിലെ ഒളിമ്പിക്സ് ബേസ്ബാള്‍ ജേതാക്കള്‍.

ജിമ്മി ഹെന്‍ഡ്രിക്സ്

ജിമ്മി ഹെന്‍ഡ്രിക്സ്

റോക് സംഗീത ചരിത്രത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ഗിറ്റാര്‍ വായനക്കാരനായ ജയിംസ് മാര്‍ഷല്‍ ഇടതനായിരുന്നു. ജിമ്മി എന്നായിരുന്നു വിളിപ്പേര്. പാട്ടും പാട്ടെഴുത്തും സംഗീത വാദനത്തിനൊപ്പം ചേര്‍ത്തുവെച്ചൂ ഈ അതുല്യപ്രതിഭ. 20ാം നൂറ്റാണ്ടിലെ മഹാനായ റോക് സംഗീതജ്ഞന്‍ എന്ന പട്ടം ചാര്‍ത്തിയാണ് അമേരിക്കക്കാര്‍ അദ്ദേഹത്തിന്‍െറ കഴിവിനെ പ്രകീര്‍ത്തിച്ചത്.

1967ലെ മോണിട്ടറി ഫെസ്റ്റിവലിന് ശേഷമാണ് ഇദ്ദേഹം അമേരിക്കയില്‍ പ്രശസ്തനായത്.

1960 കളില്‍ വൌവാ ശബ്ദം, ആംപ്ളിഫയര്‍ ഓവര്‍ ഡ്രൈവ്/ഇഫക്ട്സ് തുടങ്ങിയവയില്‍ നിരവധി പരീക്ഷണം നടത്തിയത് റോക്ക് സംഗീതത്തിനു പുതിയ മുഖമുദ്ര ഉണ്ടാക്കി. ഇദ്ദേഹത്തിന്‍്റെ ഇത്തരം പരീക്ഷണങ്ങളാണ് പില്‍കാലത്ത് പലതരത്തിലുള്ള റോക്ക് സംഗീത രൂപങ്ങള്‍ക്കും തുടക്കമായത്. മരണാനന്തരവും ഇദ്ദേഹത്തെ തേടിയത്തെിയ ബഹുമതികള്‍ നിരവധിയാണ്.

English summary
We may not realize it but the world we live in is designed for right handed people take your standard issue mouse for instance.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X