കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ സന്ദര്‍ശനം പാളി;ബല്‍റാം ഇനി എന്ത് ചെയ്യും

  • By Soorya Chandran
Google Oneindia Malayalam News

ഇടത് എംഎല്‍എമാര്‍ അമേരിക്കന്‍ സന്ദര്‍ശനം ഉപേക്ഷിച്ച വേളയിലാണ് വിടി ബല്‍റാമിന് നറുക്ക് വീഴുന്നത്. ബല്‍റാം പോകാന്‍ സന്നദ്ധനായപ്പോള്‍ വിമര്‍ശനങ്ങള്‍ പലകോണുകളില്‍ നിന്നായി ഉയരാനും തുടങ്ങി. അതോടെ പ്രതിരോധവുമായി ബല്‍റാം നേരിട്ട് രംഗത്തെത്തി.

അമേരിക്കയില്‍ പരിശീലനത്തിന് പോയാല്‍ എന്താ പ്രശ്‌നമെന്നായിരുന്നു ബല്‍റാമിന്റെ ചോദ്യം. പണ്ട് ഇടത് എംഎല്‍എമാര്‍ ചൈനയില്‍ പോയതില്‍ ആര്‍ക്കും പ്രശ്‌നമില്ലല്ലോ എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. സിപിഎം കാരായിരുന്നല്ലോ ഇക്കാര്യത്തില്‍ ബല്‍റാമിന്റെ രൂക്ഷ വിമര്‍ശകര്‍.

VT Balram

എന്നാല്‍ അത്തരം ഒരു മറുപടി നല്‍കുന്നതു ശരിയാണോ എന്ന ചോദ്യവുമായി ചില കോണ്‍ഗ്രസ്സുകാര്‍ തന്നെ രംഗത്തെത്തി. അവര് ചൈനയില്‍ പോയി എന്നത് നമ്മള്‍ അമേരിക്കയില്‍ പോകുന്നതിന് ന്യായീകരണമാണോ എന്നായിരുന്നു ചോദ്യം. പക്ഷേ അത്തരം ചോദ്യങ്ങള്‍ക്കും ബല്‍റാം മുഖം കൊടുത്തില്ല.

ഇതിനിടെ ബല്‍റാം പ്രവാസികളെ അധിക്ഷേപിച്ചു എന്ന രീതിയിലേക്ക് വിവാദം വഴിമാറി. അമേരിക്കയുടെ ഇഷ്ടക്കാരായ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ചിലരെ ഉദ്ദേശിച്ചായിരുന്നു ബല്‍റാമിന്റെ വിമര്‍ശനം. പക്ഷേ അതിനെ മൊത്തം പ്രവാസികളും ഏറ്റെടുത്തതോടെ കാര്യങ്ങള്‍ വീണ്ടും വഷളായി.

പക്ഷേ അപ്പോഴും അമേരിക്കയിലേക്കു പോകുന്ന കാര്യത്തില്‍ ബല്‍റാമിന് അഭിപ്രായ വ്യത്യാസമൊന്നും ഉണ്ടായില്ല. ഇടത് എംഎല്‍എ ആയ കെടി ജലീല്‍ ഉന്നയിച്ച ഡോളര്‍ കണക്കുകളെ പ്രതിരോധിക്കുന്നതിന്‍റെ തിരക്കിലായിരുന്നു അപ്പോഴും.

പക്ഷേ മുസ്ലീം ലീഗ് എംഎല്‍എ മാരും അമേരിക്കയെ എതിര്‍ത്ത് തീരുമാനം മാറ്റിയപ്പോള്‍ കോണ്‍ഗ്രസിന് വേറെ നിവൃത്തിയില്ലാതായി. പാര്‍ട്ടി പോകേണ്ടെന്ന് പറഞ്ഞാല്‍ ബല്‍റാമിന് മാത്രം പോകാന്‍ പറ്റുമോ...? എന്നാല്‍ പിന്നെ അമേരിക്കയുടെ ഇസ്രായേല്‍ പിന്തുണയേയും സാമ്രാജ്യത്വ അജണ്ടകളേയും എതിര്‍ക്കാമെന്ന് തീരുമാനിച്ചിരിക്കുകയാണ് ബല്‍റാം.

എന്തിനും എതിനും ഫേസ്ബുക്കില്‍ പ്രതികരിക്കുന്ന ബല്‍റാം എംഎല്‍എ ഇത്തവണ പക്ഷേ ഫേസ്ബുക്ക് തൊട്ടിട്ടില്ല.

English summary
Congress also decided to avoid the American visit of their MLAs. This made VT Balram in crisis. He was the one who stood for the American visit in social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X