കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇവിടെ പണ്ടൊരു വംശമുണ്ടായിരുന്നു, മനുഷ്യ വംശം

  • By Aswathi
Google Oneindia Malayalam News

ഇത് കൊയ്ത്തുകാലമാണ്. കര്‍ക്കിടകത്തില്‍ എന്ത് കൊയ്ത്ത് എന്ന് ചിന്തിക്കുകയാവും. മനുഷ്യകൊയ്ത്തിന് കര്‍ക്കടകവും മകരവും കന്നിയുമൊന്നും നോക്കണം എന്നില്ലെന്ന് ലോകമഹായുദ്ധങ്ങള്‍ നേരത്തെ തെളിയിച്ചതാണ്. പാഠപുസ്തകത്തില്‍ ലോകമഹായുദ്ധങ്ങളെ കുറിച്ചു സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ കുറിച്ചു പഠിച്ച നമുക്ക് മനുഷ്യക്കുരുതി കേട്ടു കേള്‍വികള്‍ മാത്രമായിരുന്നു.

പക്ഷെ ഇപ്പോള്‍ അങ്ങനെയല്ല. രാവിലെ കൈയ്യില്‍ കിട്ടുന്ന പത്രത്തില്‍ വലിയ അക്ഷരത്തില്‍ കറുത്തമഷിയില്‍ അച്ചടിച്ചുവരുന്ന മരണ സംഖ്യ സ്ഥിരം കാഴ്ചയായി. എണ്ണം എത്രയായി എന്ന് ഒട്ടും കൗതുകമില്ലാതെ കുശലത്തിന് ചോദിക്കുന്നവരും ഒന്ന് ദീര്‍ഘമായി നിശ്വസിക്കുന്നവരും 'കൊയ്ത്തുകാല'ത്തെ കുറിച്ച് കേട്ട് മടുത്തവരാണ്. ഗാസയില്‍ ഇസ്രയേല്‍ കുരുതി മൂന്നൂറ് കവിഞ്ഞു, അഞ്ഞൂറ് കവിഞ്ഞു, അറന്നൂറിലെത്തി കുരുതിയടങ്ങിയത് മനുഷ്യരാണ്, വെറും മനുഷ്യര്‍

are-human-going-extinct-soon

സമീപ കാലത്ത് ചില വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ മനുഷ്യ ജീവന് ഇത്രയേ വിലയുള്ളൂ എന്ന് തോന്നിപ്പോകുന്നു. ഇതിനായിരുന്നോ ഈ വാരിപ്പിടിത്തം. കൊല്ലുന്നതും കൊന്നതും മനുഷ്യന് വേണ്ടി തന്നെ. ഇസ്രയേലിന്റെ ഇരകള്‍ കൂടുതുതലും കുട്ടികളാണെന്നത് പൈശാചികമാണ്. ഹമാസ് ഇസ്രയേലിനെ ആക്രമിക്കും, ഇസ്രയേല്‍ ഹമാസിനെ പ്രതിരോധിക്കും, നടുവില്‍ കുരുതിയൊടുങ്ങുന്നത് സാധാരണ മനുഷ്യജിവന്‍..എന്തിന്???

ലോകത്തെ ഞെട്ടിച്ചാണ് മലേഷ്യയില്‍ വീണ്ടുമൊരു വിമാനാപകടം സംഭവിച്ചത്. ആംസ്റ്റര്‍ഡാമില്‍ നിന്ന് കോലാലംപൂരിലേക്ക് പുറപ്പെട്ട എം എച്ച് 17 ബോയിങ് 777 വിമാനമാനം ഉക്രൈന്‍ അതിര്‍ത്തിയില്‍ തകര്‍ന്ന് വീണ് കൊല്ലപ്പെട്ടത് 298 മനുഷ്യജീവനാണ്. ഇത് മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നതാണെന്ന് അമേരിക്ക് ഉറപ്പിച്ചു പറയുന്നു. അടുത്തിടെ ശക്തമായ അമേരിക്ക-റഷ്യ ശീതസമരത്തിന്റെ പ്രതിഫലനമാണോ ഈ അമേരിക്കന്‍ കണ്ടെത്തലിന്റെ പിന്നിലെന്ന് സംശയിക്കുന്നവര്‍ ചുരുക്കമല്ല. എന്തായാലും വിമാനം തകര്‍ന്നത് ഉക്രൈനിലെ റഷ്യന്‍ അനുകൂല വിമതരുടെ സ്വാധീന മേഖലയിലാണ്.

മാര്‍ച്ചില്‍ 239 പേരുമായി കോലാലംപൂരില്‍ നിന്ന് ബീജിങിവലേക്ക് തിരിച്ച വിമാനം എന്തായി ഏതായി എന്നൊന്നും അറിയാത്ത സാഹചര്യത്തിലാണ് മറ്റൊരു വിമാനം ദുരന്തം കൂടെ മലേഷ്യയില്‍. വിമാനം ഏങ്ങോട്ട് പോയെന്നോ യാത്രക്കാര്‍ക്ക് എന്ത് സംഭവിച്ചെന്നോ ഇപ്പോഴും ആര്‍ക്കുമറിയില്ല. വിമാനത്തിലുണ്ടായിരുന്നവര്‍ എല്ലാവരും മരിച്ചെന്ന് സര്‍ക്കാറങ്ങോട്ട് പ്രഖ്യാപിക്കുകയും ചെയ്തു.

ഇപ്പോഴിതാ വീണ്ടുമൊരു വിമാനം ദുരന്തം വന്ന് റാഞ്ചിയത് 48 മനുഷ്യ ജീവന്‍. തായ് വാനിലുണ്ടായ വിമാനപകടത്തില്‍ 48 പേരാണ് കൊല്ലപ്പെട്ടത്. കനത്ത മഴയെയും ചുഴലിക്കാറ്റിനെയും തുടര്‍ന്ന് അടിയന്തരമായി വിമാനം താഴെയിറക്കാന്‍ ശ്രമിക്കുമ്പോള്‍ തകര്‍ന്നുവീഴുകയായിരുന്നു. മനുഷ്യനിങ്ങനെ അക്രമസക്തമനോഭാവവുമായി നടക്കുമ്പോള്‍ പ്രകൃതിയ്ക്കുമാകാമല്ലോ. അല്ലാതെ തന്നെ ശക്തമായ മഴയിലിലും ചുഴലിക്കാറ്റിലും തായ് വാനില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു.

മുരുകന്‍ കാട്ടാക്കടയുടെ ബാഗ്ദാദ് എന്ന കവിതയിലെ വരികള്‍ നേരിട്ട് കണ്ട പ്രതീതിയായിരുന്നു ഇറാഖില്‍ അടുത്തിടെ നടന്ന സംഭവങ്ങള്‍. പകരത്തിന് പകരമായി എടുക്കുന്നതും മനുഷ്യ ജീവന്‍. ഭരണകൂടത്തിനെതിരെ സുന്നി വിമതര്‍ പോരാടുമ്പോള്‍ കടുത്ത പ്രതികാരനടപടികളും ഇറാഖ് കൈക്കൊണ്ടു. തടവിലായിരുന്ന 255 സുന്നി വിഭാഗക്കാരെ കൊന്നായിരുന്നു പ്രതികാരം. ഈ കണക്കൊന്നും ഒരു കണക്കേയല്ല. എണ്ണി തിട്ടപ്പെടുത്താന്‍ സര്‍ക്കാറിന്റെ ഔദ്യോഗിക കണക്കു പുസ്‌കം തന്നെ നോക്കേണ്ടി വരും.

പിന്നെയും ഇറാഖ് അടങ്ങിയിരുന്നില്ല. സുന്നിയടിക്കും, സൈന്യം തിരിച്ചടിക്കും. അതിനിടയില്‍ ബാഗ്ദാദില്‍ തോക്കുധാരികളായ അക്രമി സംഘം വേശ്യാലയം ആക്രമിക്കുകയും 25 സ്ത്രീകളെ വെടിവച്ചു കൊല്ലുകയും ചെയ്തു. ഇതെല്ലാം വലിയ വലിയ കണക്കുകള്‍. 25 ല്‍ കുറഞ്ഞതും ഒറ്റപ്പെട്ട സംഭവങ്ങളും വേറയെും ഒരുപാടാണ്. സ്വത്തിനു വേണ്ടി പരസ്പരം വെട്ടിച്ചാവുന്ന സഹോദരങ്ങളും അച്ഛനും മക്കളും. മധ്യം, പീഡനം തുടങ്ങിയവ വഴിവയ്ക്കുന്ന കൊലപാതകങ്ങളും വര്‍ഷാവസാനം ഒരു പട്ടികയുണ്ടാക്കി അതിലെഴുതിവയ്ക്കാന്‍ മാത്രം...കണക്കുകളൊന്നും തെറ്റാതിരിക്കട്ടെ.

English summary
Are human going to extinct soon??
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X