കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യം നിരോധിച്ചാലെന്താ, അരിഷ്ടമുണ്ടല്ലോ!

Google Oneindia Malayalam News

നാട്ടില്‍ മദ്യം നിരോധിച്ചാല്‍ എന്തൊക്കെ സംഭവിക്കും എന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു തമാശ പ്രചരിച്ചിരുന്നു. വാറ്റ് കുടില്‍ വ്യവസായമാകുമെന്നും അച്ചാറ് മുതല്‍ സോഡ വരെയുള്ള സാധനങ്ങളുടെ ഉത്പാദനം കുറയും എന്നൊക്കെയായിരുന്നു. എന്നാല്‍ ആരുടെയും ശ്രദ്ധയില്‍ പെടാതെ പോയ ഒരു കാര്യമുണ്ട്, വ്യാജ അരിഷ്ടം. സംസ്ഥാനത്തെ ബാറുകള്‍ അടച്ചുപൂട്ടിയാല്‍ മരുന്നുകടകളിലെ ലഹരി കലര്‍ത്തിയ അരിഷ്ടവില്‍പന കൂടും എന്നാണ് റിപ്പോര്‍ട്ട്.

പേരില്ലാത്ത സ്‌പെഷല്‍ അരിഷ്ടങ്ങള്‍ മുതല്‍ ദശമൂലാരിഷ്ടത്തില്‍ വരെ ലഹരി കലര്‍ത്തിയാണത്രെ വില്‍പന. സ്പിരിറ്റ് കലര്‍ത്തിയ വ്യാജ അരിഷ്ടം വില്‍ക്കാന്‍ പ്രത്യേകം ലോബി തന്നെയുണ്ട്. ഞായറാഴ്ച ബീവറേജസിന് അവധി നല്‍കാം, പക്ഷേ അരിഷ്ടം വില്‍ക്കുന്ന മരുന്ന് കട തുറക്കരുതെന്ന് പറയാന്‍ പറ്റില്ലല്ലോ. ഓണം അടുത്തെത്തിയതോടെ സ്പിരിറ്റ് കലര്‍ത്തിയ അരിഷ്ടം വിപണിയിലെത്തിയിട്ടുണ്ട് എന്നാണ് ഇന്റലിജന്‍സിന് കിട്ടിയിരിക്കുന്ന വിവരം.

alcohol

അരിഷ്ടമെന്ന ലേബല്‍ ഒട്ടിച്ചുവരുന്ന കുപ്പികളില്‍ ലഹരി പദാര്‍ഥങ്ങള്‍ ചേര്‍ത്ത് വില്‍പന നടത്തുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഗ്രാമപ്രദേശങ്ങളിലാണ് ഈ അരിഷ്ടക്കച്ചവടം വ്യാപകമായിരുന്നത്. ബിവറേജസുകളും ബാറുകളും ഇല്ലാത്ത ഗ്രാമങ്ങളിലെ ചെറു പോക്കറ്റുകളിലാണ് ഇത്തരം അരിഷ്ടക്കടകള്‍ പ്രവര്‍ത്തിക്കുന്നത്. ലൈസന്‍സ് ഉള്ളതും ലൈസന്‍സ് ഇല്ലാത്തതുമായ വൈദ്യശാലകളില്‍ സ്‌പെഷല്‍ അരിഷ്ടം കിട്ടാനുണ്ട്.

ഒറിജിനല്‍ മദ്യം കഴിക്കുന്നതിലും കൂടുതല്‍ ലഹരി തരും ചില അരിഷ്ടങ്ങള്‍ കുടിച്ചാല്‍ എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ബാറുകള്‍ പൂട്ടാനുളള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ വ്യാജവാറ്റ് മാത്രമല്ല വ്യാജ അരിഷ്ടവില്‍പനയും കൂടും എന്ന സ്ഥിതിയാണ് ഇപ്പോള്‍. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അരിഷ്ട വില്‍പന കേന്ദ്രങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ എക്‌സൈസ് വകുപ്പിന് നിര്‍ദേശം കിട്ടിയിട്ടുണ്ട്.

English summary
Report says that spirit added Arishtams to replaces Liqueur in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X