കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയില്ലാതെ ബിജെപി വീക്ക്, രാഹുല്‍ ഇല്ലാത്ത കോണ്‍ഗ്രസ് ഡബിള്‍ സ്‌ട്രോങ്!

Google Oneindia Malayalam News

ദില്ലി: നമോ തരംഗം അവസാനിച്ചു എന്ന് ആശ്വാസം കൊള്ളുകയാണ് പ്രതിപക്ഷത്തെ നേതാക്കള്‍. ഉപതിരഞ്ഞെടുപ്പുകളിലെ ഫലങ്ങളാണ് എസ് പിയും കോണ്‍ഗ്രസും ജെ ഡി യുവും ലാലുവും എടുത്തുപറയുന്നത്. എന്നാല്‍ എന്താണ് സത്യത്തില്‍ സംഭവിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പിലെ പോലെ നരേന്ദ്ര മോദി ഇത്തവണ പ്രചാരണത്തിന് ഇറങ്ങിയില്ല. വോട്ടും കിട്ടിയില്ല. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോദി കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ പറന്ന് നടന്ന് പ്രസംഗിച്ചു. ഫലവും കിട്ടി. ഇത്രയേ ഉള്ളൂ ബി ജെ പിയുടെ കാര്യം.

എന്നാല്‍ കോണ്‍ഗ്രസിനെ നോക്കൂ. ലോക്‌സഭ തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ മുഖം ചുവന്ന അധ്യക്ഷയും ഉപാധ്യക്ഷനും ഉപതിരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാന്‍ എത്തിയതേയില്ല. എന്നിട്ടും ഗുജറാത്തിലും രാജസ്ഥാനിലുമായി ആറ് സീറ്റ് പിടിക്കാന്‍ അവര്‍ക്കായി. അതേസമയം മൂന്നാമത്തെ ഉപതിരഞ്ഞെടുപ്പില്‍ കയ്യിലുണ്ടായിരുന്ന 23 സീറ്റില്‍ 15 എണ്ണം മാത്രമേ ബി ജെ പിക്ക് നിലനിര്‍ത്താനായുളളൂ.

modi-rahul

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിച്ചത് രാഹുല്‍ ഗാന്ധിയായിരുന്നു. പല മണ്ഡലങ്ങളിലും സ്ഥാനാര്‍ഥി നിര്‍ണയം പോലും രാഹുലിന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് നീങ്ങി. മുതിര്‍ന്ന നേതാക്കള്‍ നിശബ്ദരാക്കപ്പെട്ടു. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ താല്‍പര്യം കാണിച്ചില്ല. പ്രചാരണത്തിന് പോലും എത്തിയില്ല. കോണ്‍ഗ്രസ് അധ്യക്ഷനും ഉപാധ്യക്ഷനും ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തുന്ന പതിവില്ലെന്ന മുട്ടാപ്പോക്ക് പറഞ്ഞൊഴിഞ്ഞു.

2009 ല്‍ എം പിയായിരിക്കേയാണ് രാഹുല്‍ അവസാനമായി ഒരു ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയത്. അത് യു പിയിലായിരുന്നു. 2012 നിയമസഭ തിരഞ്ഞെടുപ്പും 2104 ലോക്‌സഭ തിരഞ്ഞെടുപ്പും കഴിഞ്ഞതോടെ യു പിയില്‍ രാഹുല്‍ ഗാന്ധി പ്രതീക്ഷ വിട്ടു എന്ന് വേണമെങ്കില്‍ പറയാം. ഗുജറാത്തിലെയും രാജസ്ഥാനിലെയും കഥകളും വ്യത്യസ്തമല്ല. എന്തായാലും രാഹുല്‍ ഗാന്ധിയുടെ അഭാവം കോണ്‍ഗ്രസിന് ക്ഷീണമായില്ല എന്ന് മാത്രമല്ല, ഉര്‍വശി ശാപം ഉപകാരമെന്ന് പറഞ്ഞ കണക്കിന് ചില്ലറ ലാഭവുമായി

English summary
The latest bypoll results in states of Uttar Pradesh, Rajasthan and Gujarat have been disappointing for the BJP. The party could retain only 15 of the 23 seats they had in these three states. Naturally, questions are being raised about the Narendra Modi wave which according to many has begun to recede. The Congress, on the other hand, succeeded to wrest six seats from the BJP in Gujarat and Rajasthan where they were decimated during the last assembly elections and the Lok Sabha election this year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X