കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസം: കലാപഭൂമിയിലെ കാഴ്ചകള്‍

  • By Soorya Chandran
Google Oneindia Malayalam News

ഗുവാഹത്തി: അസം കത്തുകയായിരുന്നു അക്ഷരാര്‍ത്ഥത്തില്‍. ബോഡോ തീവ്രവാദികളുടെ ആക്രമണം ഒരു പ്രദേശത്തെ ആകമാനം ഭീതിയിലാഴ്ത്തി. ജനം പലായനം തുടങ്ങി.

32 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ബംഗാളി സംസാരിക്കുന്ന മുസ്ലീങ്ങളാണ് കലാപത്തിന്റെ ഇരകള്‍. തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണങ്ങളും കൊലകളും.

ബക്‌സ, കൊക്രഝര്‍ മേഖലകളിലാണ് അക്രമം പടര്‍ന്നത്. പ്രദേശങ്ങളില്‍ ഇപ്പോള്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കലാപവുമായി ബന്ധപ്പെട്ട് 12 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. അസമിലെ കലാപ കാഴ്ചകള്‍ കാണാം....

കൂട്ടിയിട്ട മൃതദേഹങ്ങള്‍

കൂട്ടിയിട്ട മൃതദേഹങ്ങള്‍

കലാപകാരികളുടെ ആക്രമണിത്ത് ഇരകളായി കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. ഗ്രാമവാസികള്‍ സമീപം.

സൈന്യം രംഗത്ത്

സൈന്യം രംഗത്ത്

സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ സൈന്യം രംഗത്തുണ്ട്. കലാപകാരികള്‍ക്കായി തിരച്ചിലിനിറങ്ങിയ സൈനികര്‍.

കലാപഭൂമി

കലാപഭൂമി

ബക്‌സയില്‍ കൊസ്സപ്പെട്ട ഗ്രാമവാസികളുടെ വീടിന് മുന്നില്‍ നില്‍ക്കുന്ന സുരക്ഷാ ജീവനക്കാര്‍

പലായനം

പലായനം

കലാപം പൊട്ടിപ്പുറപ്പെട്ടാല്‍ പിന്നെ സാധാരണക്കാരന് പലായനം തന്നെയാണ് രക്ഷ. കയ്യില്‍ കിട്ടിയതെന്തും എടുത്ത് രക്ഷപ്പെടുക തന്നെ.

കലാപത്തിന്റെ ബാക്കി

കലാപത്തിന്റെ ബാക്കി

തന്റെ വീടും സാധനങ്ങളും എല്ലാം കത്തിയെരിക്കപ്പെട്ടിര്കകുന്നു. ശേഷിച്ചത് ഈ സൈക്കിളിന്റെ അവശിഷ്ടം മാത്രം. കലാപത്തിന്റെ ജീവിക്കുന്ന ഇര.

സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍

സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍

വിഘടനവാദികള്‍ വധിച്ചവരുടെ ബന്ധുക്കള്‍ കടുത്ത പ്രതിഷേധത്തിലാണ്. ഇത് മറ്റൊരു കലാപത്തിലേക്ക് നയിക്കാതിരിക്കാനുള്ള മുന്നൊരുക്കത്തിലാണ് സുരക്ഷാ ജീവനക്കാര്‍.

English summary
Bodos, Muslims flee violence-hit areas in Assam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X