കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഷികിന്‍റെ കഫേ പപ്പായയില്‍ പഴംപൊരിയും പോത്തിറച്ചിയും

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: റീമ കല്ലിങ്കലും ആഷിക് അബുവും ചേര്‍ന്നാല്‍ പിന്നെ എന്തും വാര്‍ത്തയാണ്. ഡാന്‍സ് സ്‌കൂള്‍ തുടങ്ങിയാലും ശരി റസ്റ്റോറന്റ് തുടങ്ങിയാലും ശരി....

കഫേ പപ്പായ ഇത്തരത്തില്‍ തന്നെ പ്രശസ്തി നേടിക്കഴിഞ്ഞ ഒരു ആഷിക് സംരംഭമാണ്. എന്നാല്‍ ഇപ്പോള്‍ കഫേ പപ്പായയില്‍ നിന്ന് ഒരുഗ്രന്‍ കോമ്പിനേഷനാണ് ഓഫര്‍ ചെയ്യുന്നത്... പഴമ്പൊരിയും പോത്തിറച്ചിയും...

Cafe Papaya

'ഹലുവയും മത്തിക്കറിയും പോലെ' എന്നൊക്കെ മലബാര്‍ മേഖലയില്‍ പൊതുവെ പറയാറുണ്ട്. ഒരിക്കലും ചേരാത്തവ എന്ന രീതിയിലാണ് ഈ പ്രയോഗം. അങ്ങനെ നോക്കുമ്പോള്‍ കഫേ പപ്പായയിലെ പുതിയ ഐറ്റം ഇരിക്കും?

റീമ കല്ലിങ്കല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഫോട്ടോ സഹിതം പുതിയ ഡിഷിന്റെ വിവരം പോസ്റ്റ് ചെയ്തിട്ടുണ്ട്. നല്ല് ഷെയറും ലൈക്കും അതിന് കിട്ടിക്കൊണ്ടിരിക്കുന്നു.

കഫേ പപ്പായക്ക് അവരുടേതായ ഒരു ഫേസ്ബുക്ക് പേജ് ഉണ്ട്. അതില്‍ പഴമ്പൊരിയുടേയും പോത്തിറച്ചിയുടേയും കാര്യം കുറേ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പറഞ്ഞ് തുടങ്ങിയിട്ടുണ്ടായിരുന്നു. ആഗസ്റ്റ് ഒന്ന് മുതലാണ് കഫേ പപ്പായയില്‍ പഴമ്പൊരി - പോത്തിറച്ചി കോമ്പിനേഷന്‍ തുടങ്ങിയത്.

സംഗീതം, സിനിമ, കാപ്പി... ഇതിന്റെ ഒരു ബ്ലെന്റ് ആണ് കഫെ പപ്പായ. തുടക്കത്തില്‍ ഇത്രമാത്രമായിരുന്നെങ്കിലും ഇപ്പോള്‍ വിഭവങ്ങള്‍ കൂട്ടിക്കൂട്ടി വരികയാണ്. അടുത്തിടെ ഒരു തട്ടിപൊളിപ്പന്‍ ബുഫേയും ഒരുക്കിയിരുന്നു. 650 രൂപക്ക് അണ്‍ ലിമിറ്റഡ് ബാര്‍ബിക്യു. അതും ഞായറാഴ്ചകളില്‍ മാത്രം.

<center><iframe width="100%" height="338" src="//www.youtube.com/embed/QsrwR6GIVq4" frameborder="0" allowfullscreen></iframe></center>

English summary
Aashiq Abu's Cafe Papaya introduced new combination of dishes, Pazhampori and Pothirachi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X