കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിനെ എന്തിനാ എംപിയാക്കിയത്?

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ എന്തിനാണ് രാജ്യ സഭ എംപിയാക്കിയത്...? ഈ ചോദ്യം ഉയരാന്‍ തുടങ്ങിയിട്ട് കുറച്ച് നാളായി. സച്ചിന്‍ മാത്രമല്ല, താരപരിവേഷവുമായി പാര്‍ലമെന്റിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട പലരും സഭയില്‍ വരാറുപോലും ഇല്ല.

രാജ്യസഭയിലേക്ക് 12 പേരെയാണ് വിവധ മേഖലകളില്‍ നിന്ന് രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യാറുള്ളത്. മറ്റ് മേഖലകളില്‍ നിന്നുള്ളവര്‍ മികച്ച പ്രകടനം കാഴ്ചവക്കുമ്പോള്‍ സെലിബ്രിറ്റികള്‍ പലരും പരാജയമാണെന്നാണ് റിപ്പോര്‍ട്ട്.

വര്‍ഷം രണ്ട് കഴിഞ്ഞപ്പോഴും സച്ചിന്‍ രാജ്യസഭയിലെത്തിയത് ആകെ മൂന്ന് തവണ മാത്രമാണ്. പിന്നെന്തിനാണ് ഇങ്ങനെ ഒരു രാജ്യസഭാംഗം എന്ന് ചോദിക്കരുത്...

സച്ചിന്‍

സച്ചിന്‍

2012 ല്‍ ആണ് സച്ചിന്‍ ടെണ്ടുല്‍ക്കറെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ പരിഗണിച്ചായിരുന്നു ഇത്..

സഭയിലെത്തുമോ

സഭയിലെത്തുമോ

രണ്ടര വര്‍ഷം ആകുന്നു സച്ചിന്‍ രാജ്യസഭയില്‍ അംഗമായിട്ട്. എന്നിട്ടും ആകെ മൂന്ന് തവണ മാത്രമാണ് സഭയില്‍ എത്തിയത്.

ചര്‍ച്ചക്കില്ല

ചര്‍ച്ചക്കില്ല

സഭയില്‍ മൂന്ന് തവണ ഹാജരായപ്പോഴും ചര്‍ച്ചകളിലൊന്നും പങ്കെടുക്കാതെ മിണ്ടാതിരിക്കുകയായിരുന്നു സച്ചിന്‍.

ഇത്തവണയും ഇല്ല

ഇത്തവണയും ഇല്ല

ഇപ്പോള്‍ രാജ്യസഭ സമ്മേളനം നടന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ സച്ചിന്‍ ഇതുവരെ എത്തിയിട്ടില്ല.

രേഖയും ഇതുപോലെ

രേഖയും ഇതുപോലെ

ബോളിവുഡ് താരം രേഖയേയും 2012 ല്‍ തന്നെയാണ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. ആകെ ഹാജരായത് ഏഴ് തവണ മാത്രം.

ജാവേദ് അക്തര്‍

ജാവേദ് അക്തര്‍

ബോളിവുഡ് ഗാനരചയിതാവായ ജാവേദ് അക്തറും രാജ്യസഭാംഗമാണ്. ചര്‍ച്ചകളിലൊന്നും കാര്യമായി പങ്കെടുക്കാറില്ലെങ്കിലും സഭയില്‍ ഹാജരാകാന്‍ അക്തര്‍ മടികാണിക്കാറില്ല.

ശബാനി ആസ്മി

ശബാനി ആസ്മി

ജവേദ് അക്തറിന്റെ ഭാര്യയും അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ നടിയുമാണ് ശബാന ആസ്മി. മുമ്പ് ഇവരും രാജ്യസഭാംഗമായി ഇരുന്നിട്ടുണ്ട്. പക്ഷേ ഇപ്പോഴത്തെ സെലിബ്രിറ്റികളെ പോലെ ആയിരുന്നില്ല. സഭയില്‍ സജീവമായിരുന്നു ശബാന ആസ്മി.

ലത മങ്കേഷകര്‍

ലത മങ്കേഷകര്‍

1999 മുതല്‍ 2005 വരെ രാജ്യ സഭാഗമായിരുന്നു ഇന്ത്യയുടെ വാനമ്പാടിയായ ലത മങ്കേഷകര്‍. പക്ഷേ സഭാ ചര്‍ച്ചകളിലൊന്നും ഒരു താത്പര്യവും ഉണ്ടായിരുന്നില്ല.

എംഎഫ് ഹുസൈന്‍

എംഎഫ് ഹുസൈന്‍

വിഖ്യാത ചിത്രകാരന്‍ എംഎഫ് ഹുസൈനും രാജ്യസഭാംഗമായി ഇരുന്നിട്ടുണ്ട്. 1986 മുതല്‍ 1992 വരെയായിരുന്നു ഇത്.

English summary
Celebrity MPs such as Sachin Tendulkar and Rekha are not attending Rajya Sabha regularly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X