കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ സോണിയക്ക് രാജി നല്‍കി, സോണിയ നിരസിച്ചു

Google Oneindia Malayalam News

ചിന്താവിഷ്ടയായ ശ്യാമള എന്ന ശ്രീനിവാസന്‍ ചിത്രത്തിലെ അയ്യോ അച്ഛാ പോകല്ലേ അയ്യോ അച്ഛാ പോകല്ലേ ഓര്‍മയില്ലേ. ഏതാണ്ടതിന് സമാനമായ കോറസ്സായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലും. ഒന്ന് മലയാളത്തിലാണെങ്കില്‍ മറ്റേത് ഹിന്ദിയിലാണ് എന്ന് മാത്രം. ഏതോ സരസന്‍ പറഞ്ഞപോലെ സോണിയാ ഗാന്ധി സോണിയാ ഗാന്ധിക്ക് വാഗ്ദാനം ചെയ്ത രാജി സോണിയാ ഗാന്ധി നിരസിച്ചു.

ലോക്‌സഭ തിരഞ്ഞെടുപ്പിലെ നാണം കെട്ട തോല്‍വിയുടെ ഉത്തരാവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മകനും വൈസ് പ്രസിഡണ്ടുമായ രാഹുല്‍ ഗാന്ധിയും രാജി സന്നദ്ധത പ്രകടിപ്പിച്ചത്. എന്നാല്‍ സോണിയയും രാഹുലും രാജിയെക്കുറിച്ച് ചിന്തിക്കുന്നത് പോലും എന്തോ പാപമാണ് എന്ന മട്ടിലുള്ള പ്രതികരണമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ ഉയര്‍ന്നത്.

sonia-rahul

പൊതുതിരഞ്ഞെടുപ്പില്‍ തോറ്റമ്പിയതോടെയെങ്കിലും കുടുംബനേതൃത്വത്തില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മുക്തിയുണ്ടാകും എന്നാണ് സാധാരണക്കാരായ പ്രവര്‍ത്തകര്‍ കരുതിയത്. അഥവാ ഗാന്ധി കുടുംബത്തിന് പുറത്തേക്കൊന്നും പോയില്ലെങ്കിലും രാഹുല്‍ ഗാന്ധിക്ക് പകരം പ്രിയങ്ക ഗാന്ധിയെ എങ്കിലും കൊണ്ടുവരും എന്നും പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇത് രണ്ടും നടന്നില്ല.

നേതൃമാറ്റത്തിന്റെ പ്രശ്‌നമില്ലെന്ന് രാജാവിനെക്കാള്‍ രാജഭക്തി ചുമന്ന് നടക്കുന്ന മനീഷ് തിവാരിയെപ്പോലുള്ള സീനിയര്‍ നേതാക്കള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. ഇപ്പോള്‍ സോണിയാ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ മാറിയത് കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവുമില്ല എന്നും പാര്‍ട്ടി കരുതുന്നുണ്ട്. ഭരണമോ പോകട്ടെ, പ്രതിപക്ഷ നേതാവ് പദമെങ്കിലും കിട്ടാന്‍ ലോക്‌സഭ സ്പീക്കര്‍ കനിയണം എന്ന സ്ഥിതിയിലാണ് കോണ്‍ഗ്രസ്, 44 സീറ്റുകളാണ് കോണ്‍ഗ്രസിന് ഇത്തവണ കിട്ടിയത്.

English summary
CWC rejects Sonia Gandhi, Rahul's offer to resign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X