കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗ്ന പ്രതിഷേധത്തിനെതിരെ ഫേസ്ബുക്കില്‍ പ്രതിഷേധം!

Google Oneindia Malayalam News

കേരളം നന്നാവുന്നില്ല നന്നാവുന്നില്ല എന്ന് പ്രതീക്ഷവെച്ച് പുലര്‍ത്തുന്നവരെ പത്തല് വെട്ടി അടിക്കണോ. വേണം എന്ന് പറയുന്നവരുണ്ട്. കാരണം ലളിതം. സ്ത്രീപീഡനങ്ങള്‍ക്കെതിരെ കൊച്ചിയില്‍ സംഘടിപ്പിച്ച സ്ത്രീകളുടെ നഗ്ന പ്രതിഷേധത്തോടുള്ള ഫേസ്ബുക്ക് പ്രതിഷേധമാണ് ആ കാരണം. പ്രതിഷേധക്കാരായ സ്ത്രീകളുടെ നേരെ അത്രമാത്രം അസഭ്യമാണ് സദാചാരവാദികള്‍ ഫേസ്ബുക്കില്‍ തെറിപ്പിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ ആരോ പീഡിപ്പിച്ചു എന്ന് പറഞ്ഞ് സ്വന്തം മകളെ കൊല്ലാന്‍ കാമുകന് കൂട്ട് നില്‍ക്കുന്ന അമ്മമാരുടെ നാട്ടില്‍ ഉടുതുണി ഉരിഞ്ഞിട്ട് എന്ത് കാര്യം - ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ച പ്രതിഷേധ വാര്‍ത്തയ്ക്ക് കീഴില്‍ വീണ ഒരു കമന്റാണിത്. പ്രതിഷേധക്കാരെ കാന്താരി അരച്ചുപുരട്ടണം എന്ന് തുടങ്ങി അശ്ലീലച്ചുവയുള്ള ആയിരക്കണക്കിന് കമന്റുകള്‍ വേറെ.

protest-kochi

ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള കോപ്രായം എന്ന് മുതല്‍ ഞങ്ങളെ ആരും ബലാത്സംഗം ചെയ്യാത്തതിലുള്ള പരാക്രമം എന്ന് വരെ സമരത്തെ വിളിക്കുന്നവരുണ്ട്. നഗ്ന സമരം എന്ന് പറഞ്ഞ് തുണി ചുറ്റിയാണ് പ്രതിഷേധം എന്ന് പരാതി പറയുന്നവരും ഉണ്ട്. ഭര്‍ത്താക്കളുടെയും അച്ഛന്മാരുടെയും കയ്ക്ക് എല്ലില്ലാത്തത് കൊണ്ടാണത്രെ പ്രതിഷേധിക്കാന്‍ സ്ത്രീകള്‍ തയ്യാറാകുന്നത്.

ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധത്തിന്റെ ഫോട്ടോ ഷെയര്‍ ചെയ്തു. നഗ്ന സമരത്തിന് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ വന്‍ മൈലേജും കിട്ടി. സ്ത്രീ കൂട്ടായ്മ എന്ന സംഘടനയിലെ മുപ്പതോളം അംഗങ്ങളാണ് കൊച്ചി ഹൈക്കോടതിക്ക് മുന്നില്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധത്തിന് എത്തിയത്. പൊതുസ്ഥലത്ത് മോശമായി പെരുമാറി എന്ന് പറഞ്ഞ് ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് പിന്നീട് വിട്ടയച്ചു.

<iframe width="420" height="315" src="//www.youtube.com/embed/qdcle9C7a5I" frameborder="0" allowfullscreen></iframe>

English summary
Facebook users protest against the women activists who staged a protest in front of the Kerala High Court with just sheets wrapped around them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X