കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാര്‍ ഇവാനിയോസിന്‍റെ കബറിടം തുറന്നു, ദൃശ്യങ്ങള്‍

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ആറ് പതിറ്റാണ്ട് മുമ്പ് കാലം ചെയ്ത ദൈവദാസന്‍ മാര്‍ ഇവാനിയോസിന്റെ കബറിടം തുറന്ന് പരിശോധിച്ചു.വിശുദ്ധനാമകരണ നടപടികളുടെ ഭാഗമായാണ് കബറിടം തുറന്ന് പരിശോധിച്ചത്. മാര്‍ ഇവാനിയോസിന്റെ ഭൗതിക ശേഷിപ്പ് ദര്‍ശിയ്ക്കാന്‍ ആയിരക്കണക്കിന് വിശ്വാസികളാണ് പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ എത്തിയത്.

മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാബാവയുടെ നേതൃത്വത്തിലുള്ള സംഘമാണ് പട്ടം സെന്റ്‌മേരീസ് കത്തീഡ്രല്‍ വളപ്പിലെ കബറിടം പരിശോധിച്ചത്. ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ളവരുടെ സാന്നിദ്ധ്യത്തില്‍ തിരുശേഷിപ്പ് പുറത്തെടുത്തു.

മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ സ്ഥാപകനും തിരുവനന്തപുരം അതിരൂപയുടെ പ്രഥമ മെത്രാപ്പോലീത്തയുമായിരുന്നു മാര്‍ ഇവാനിയോസ്. പട്ടം സെന്റ്‌മേരീസ് സ്‌കൂള്‍ മാര്‍ ഇവനിയോസ് കൊളെജ് എന്നിവയുടെ സ്ഥാപകനാണ്. മാര്‍ ഇവനാസിയോസിന്റെ കബറിടം തുറക്കുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങളും വിശേഷങ്ങളും

ദൈവ ദാസന്‍ മാര്‍ ഇവനിയോസ്

ദൈവ ദാസന്‍ മാര്‍ ഇവനിയോസ്

തിരുവനന്തപുരം അതിരൂപതയുടെ ആദ്യമെത്രാപ്പോലീത്തയായിരുന്ന മാര്‍ ഇവാനിയോസിന്റെ കബറിടം തുറന്ന് പരിശോധിച്ചു

വിശുദ്ധ നാമകരണം

വിശുദ്ധ നാമകരണം

വിശുദ്ധനാമകരണ നടപടികളുടെ ഭാഗമായാണ് കബറിടം തുറന്ന് പരിശോധിച്ചത്.

പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍

പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍

മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാബാവയുടെ നേതൃത്വത്തിലുള്ള സംഘമാണ് പട്ടം സെന്റ്‌മേരീസ് കത്തീഡ്രല്‍ വളപ്പിലെ കബറിടം പരിശോധിച്ചത്.

വിശ്വാസികള്‍

വിശ്വാസികള്‍

ആയിരക്കണക്കിന് വിശ്വാസികളാണ് പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ എത്തിയത്.

മന്ത്രിമാര്‍

മന്ത്രിമാര്‍

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി കെ സി ജോസഫ് എന്നിവര്‍ പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ എത്തിയപ്പോള്‍

സന്ദര്‍ശനം

സന്ദര്‍ശനം

പള്ളിയും പരിസരവും സന്ദര്‍ശിയ്ക്കുന്ന മുഖ്യമന്ത്രി

English summary
Faithful witness opening of Mar Ivanios tomb
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X