കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലപ്പെട്ട ലോക നേതാക്കള്‍.... അവരെ കൊന്നതെന്തിന്?

  • By Soorya Chandran
Google Oneindia Malayalam News

ദിവസവും പതിനായിരക്കണക്കിന് ആളുകള്‍ ലോകത്ത് കൊല്ലപ്പെടുന്നുണ്ട്. മരിക്കുന്ന ഒരു സാധാരണ മനുഷ്യനായാലും ഉന്നതനായാലും കൊലപാതകം, കൊലപാതകം തന്നെ.

എന്നാല്‍ ഒരു ഉന്നതന്‍ കൊല്ലപ്പെടുമ്പോള്‍ അത് വലിയ വാര്‍ത്തയാകും. പ്രത്യേകിച്ച് ഒരു രാഷ്ട്ര നേതാവാകുമ്പോള്‍.

എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടും എങ്ങനെയാണ് അവര്‍ കൊല്ലപ്പെടുന്നത്... എന്താണ് ആ കൊലപാതകങ്ങള്‍ക്ക് പിറകില്‍...? ഗാന്ധിജി മുതല്‍ രാജീവ് ഗാന്ധിവരെയുള്ള അനുഭവങ്ങള്‍ നമുക്കുണ്ട്. എബ്രഹാം ലിങ്കണിന്റേയും മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്റേയും കഥകള്‍ വേറെ...

മഹാത്മ ഗാന്ധി

മഹാത്മ ഗാന്ധി

ഇന്ത്യയെ ഏറ്റവും ദു:ഖഭരിതമാക്കിയ സംഭമായിരുന്നു ഗാന്ധി വധം. നാഥുറാം നിനായക് ഗോഡ്‌സേ എന്ന മത ഭ്രാന്തന്റെ വെടിയേറ്റാണ് ഗാന്ധിജി മരിക്കുന്നത്. 1948 ജനുവരി 30 ന്.

എബ്രഹാം ലിങ്കണ്‍

എബ്രഹാം ലിങ്കണ്‍

അമേരിക്കയുടെ 16-ാമത്തെ പ്രസിഡന്റ് ആയിരുന്നു എബ്രഹാം ലിങ്കണ്‍. ലോകം മുഴുവന്‍ ബഹുമാനിച്ച വ്യക്തിത്വം. എന്നാല്‍ കറുത്ത വര്‍ഗ്ഗക്കാരോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം പലര്‍ക്കും പിടിച്ചില്ല. വര്‍ണ വെറിയനായ ജോണ്‍ വില്‍ക്‌സ് ബൂത്ത് എന്നയാള്‍ 1865 ഏപ്രില്‍ 15 ന് എബ്രഹാം ലിങ്കണെ വെടിവച്ച് കൊന്നു.

ജോണ്‍ എഫ് കെന്നഡി

ജോണ്‍ എഫ് കെന്നഡി

ഏറ്റവും അധികം തവണ രാഷ്ട്രനേതാക്കള്‍ കൊല്ലപ്പെട്ട കഥ അമേരിക്കക്ക് പറയാനുള്ളതാണ്. 1963 നവംബര്‍ 23 നാണ് കെന്നഡി കൊല്ലപ്പെടുന്നത്. എന്നാല്‍ കൊലക്ക് പിന്നിലെ ചേതോ വികാരം എന്തെന്ന് കണ്ടെത്താനായിട്ടില്ല.

ഇന്ദിര ഗാന്ധി

ഇന്ദിര ഗാന്ധി

ഗാന്ധിജിയുടെ പേര് പേറിയ ഇന്ദിരക്കും വെടിയേറ്റ് മരിക്കാനായിരുന്നു വിധി. സുവര്‍ണ ക്ഷേത്രത്തില്‍ സൈന്യം നടത്തിയ ആക്രണത്തില്‍ പ്രതിഷേധിച്ച് ഇന്ദിരയുടെ സുരക്ഷാ ജീവനക്കാരായ രണ്ട് സിഖുകാരാണ് അവരെ വെടിവച്ച് കൊന്നത്.

ബേനസീര്‍ ഭൂട്ടോ

ബേനസീര്‍ ഭൂട്ടോ

പാകിസ്താന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും ഒടുവില്‍ നടന്ന രാഷ്ട്രീയ കൊലപാതകം ബേനസീര്‍ ഭൂട്ടോയുടേത്. പാകിസ്താന്റെ ഒരേയൊരു വനിത പ്രധാനമന്ത്രിയായിരുന്നു അവര്‍. 2007 ഡിസംബര്‍ 27 നാണ് റാവല്‍ പിണ്ടിയിലെ രാഷ്ട്രീയ യോഗത്തിനിനടെ ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്.

ലിയാക്കത്ത് അലി ഖാന്‍

ലിയാക്കത്ത് അലി ഖാന്‍

സ്വാതന്ത്യം നേടി അധി നാള്‍ കഴിയും മുമ്പാണ് പാകിസ്താന്റെ ആദ്യ പ്രധാനമന്ത്രി കൊല്ലപ്പെടുന്നത്. ലിയാക്കത്ത് അലി ഖാന്‍. ജനങ്ങളെ അഭിസംബോധന ചെയ്യവേ 1951 ല്‍ ആയിരുന്നു ലിയാക്കത്ത് അലി ഖാന്‍ വെടിയേറ്റ് മരിച്ചത്. കൊലപാതകത്തിന് പിന്നില്‍ എന്താണെന്ന് ഇതുവരേയും കണ്ടെത്താനായിട്ടില്ല.

മാര്‍ട്ടിന്‍ ലൂഥര്‍ കിങ്

മാര്‍ട്ടിന്‍ ലൂഥര്‍ കിങ്

അമേരിക്കന്‍ ഗാന്ധി എന്നറിയപ്പെട്ടിരുന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിങിനും തോക്കിന് മുന്നിലാണ് ജീവിതം നഷ്ടമായത്. അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ നേതാവായിരുന്ന് മാര്‍ട്ടിന്‍ ലൂഥര്‍ കിങിനെ വധിച്ച വര്‍ണ വെറിയനായ ജെയിംസ് ഏള്‍ റേ എന്ന വെള്ളക്കാരനായിരുന്നു ഈ കൃത്യം നിര്‍വ്വഹിച്ചത്. 1968 ഏപ്രില്‍ 4 നായിരുന്നു സംഭവം.

മാല്‍ക്കം എക്‌സ്

മാല്‍ക്കം എക്‌സ്

അമേരിക്കയില്‍ വിപ്ലവകാരിയായ നേതാവായി ഉയര്‍ന്ന് വന്ന ആളായിരുന്നു മാല്‍ക്കം എക്‌സ്. അദ്ദേഹത്തിന്റെ വിപ്ലവകരമായ കാഴ്ചപ്പാടുകള്‍ തന്നെയാണ് മരണത്തിന് വഴിവച്ചും. കറുത്ത വര്‍ഗ്ഗക്കാരനായ മിനിസ്റ്റര്‍ ആയിരുന്നു അദ്ദേഹം. 1965 ല്‍ ആണ് മാല്‍ക്കം കൊല്ലപ്പെടുന്നത്. 16 തവണയാണ് അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് കൊലയാളി നിറയൊഴിച്ചത്.

രാജീവ് ഗാന്ധി

രാജീവ് ഗാന്ധി

ഗാന്ധി എന്ന നാമത്തില്‍ കൊല്ലപ്പെട്ട മൂന്നാമന്‍. രാജ്യത്തിന്റെ ഏറ്റവും പ്രായകുറഞ്ഞ പ്രധാനമന്ത്രി. ശ്രീലങ്കയിലെ വംശീയ പ്രശ്‌നങ്ങളില്‍ നടത്തിയ ഇടപെടലാണ് രാജീവ് ഗാന്ധിയുടെ മരണത്തിലേക്ക് വഴിവച്ചത്. തമിഴ്പുലികളായിരുന്നു പിന്നില്‍. തമിഴ്‌നാട്ടിലെ ശ്രീപെരുപുത്തൂരില്‍ ഒരു പൊതുപരിപാടിക്കിടെ ബോംബ് സ്‌ഫോടനത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.

 വില്യം മക്കിന്‍ലി

വില്യം മക്കിന്‍ലി

അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്നു വില്യം മക്കിന്‍ലി. ഇദ്ദേഹത്തിന് ശേഷമാണ് തിയോഡോര്‍ റൂസ് വെല്‍റ്റ് അമേരിക്കന്‍ പ്രസിഡന്റ് ആകുന്നത്. 1901 ല്‍ ഒരു അരാഷ്ട്രീയ വാദിയുടെ വെടിയേറ്റായിരുന്നു മരണം.

English summary
Famous world leaders who were assassinated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X