കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബ്ദുളളക്കുട്ടിയുടെ മുന്നിലുള്ള അഞ്ച് വഴികള്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം:സരിത നല്‍കിയ ബലാത്സംഗ കേസില്‍ എപി അബ്ദുള്ളക്കിട്ടി എംഎല്‍എ ഇപ്പോള്‍ കുടുങ്ങി ഇരിക്കുകയാണല്ലോ. വേണമെങ്കില്‍ രാജിവക്കാമെന്ന് പോലും അബ്ദുള്ളക്കുട്ടി മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിവരം. ഇനി അബ്ദുള്ളക്കുട്ടി എന്ത് ചെയ്യുമെന്നാണ് ഏവരും കാത്തിരിക്കുന്നത്.

അബ്ദുള്ളക്കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ ഊഹാപോഹങ്ങള്‍ ഒരുപാട് പ്രചരിക്കുന്നുണ്ട്. സിപിഎം വിട്ട് വന്ന അബ്ദുള്ളക്കുട്ടിക്ക് ആശ്രയമരുളാന്‍ ഇപ്പോഴും പലരും രംഗത്തുണ്ടെന്നും വാര്‍ത്തകളുണ്ട്.

എന്നാല്‍ അബ്ദുള്ളക്കുട്ടി രാജി വക്കേണ്ട കാര്യമില്ലെന്നാണ് മുഖ്യമന്ത്രി അടക്കമുള്ള ഒരു വിഭാഗത്തിന്റെ വാദമെന്നും വാര്‍ത്തകളുണ്ട്. എന്തായാലും ഈ നിലയില്‍ അധികം മുന്നോട്ട് പോകാന്‍ സാധ്യമല്ല. സരിതയുടെ മൊഴിയില്‍ പോലീസിന് നടപടിയെടുക്കാതെ പറ്റില്ലല്ലോ... അപ്പോള്‍ എന്തൊക്കെയായിരിക്കും അബ്ദുള്ളക്കുട്ടി മുന്നിലുള്ള സാധ്യതകള്‍

രാജിവക്കാം

രാജിവക്കാം

ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ അബ്ദുള്ളക്കുട്ടിക്ക് വേണമെങ്കില്‍ രാജിവക്കാം. സത്യം തെളിയും വരെ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുമെന്ന് ധാര്‍മികതയുടെ പേരില്‍ പ്രഖ്യാപനം നടത്താം. തെറ്റുകാരനല്ലെന്ന് തെളിയിക്കപ്പെട്ടാല്‍ അത് രാഷ്ട്രീയ ജീവിതത്തില്‍ പുതിയ ഊര്‍ജ്ജമാകും.

നിയമപോരാട്ടം

നിയമപോരാട്ടം

സരിതയുടെ കേസ് കള്ളക്കേസാണെന്ന് പറഞ്ഞ് നിയമ പോരാട്ടത്തിന് ഒരുങ്ങാം. പക്ഷേ അതിന് പാര്‍ട്ടിയുടേയും കുടുംബത്തിന്റേയും പൂര്‍ണ പിന്തുണ ആവശ്യമാണ്.

കോണ്‍ഗ്രസിനോട് വിടപറയാം

കോണ്‍ഗ്രസിനോട് വിടപറയാം

ഒരു അവശ്യ ഘട്ടത്തില്‍ തന്നെ സഹായിച്ചെല്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസിനേട് സലാം പറയാം എന്നതാണ് മറ്റൊരു സാധ്യത. കെ സുധാകരന് വേണ്ടി തന്നെ ബലിയാടാക്കുകയായിരുന്നു എന്ന ആരോപണവും ഉന്നയിക്കാം.

ലീഗോ ബിജെപിയോ

ലീഗോ ബിജെപിയോ

കോണ്‍ഗ്രസ് വിട്ടാല്‍ രണ്ട് സാധ്യതകളാണ് അബ്ദുള്ളക്കുട്ടിക്കുള്ളത്. മുസ്ലീം ലീഗ്... അല്ലെങ്കില്‍ ബജെപി. നരേന്ദ്ര മോദിയെ പ്രശംസിച്ചതിന്റെ പേരിലാണ് സിപിഎം വിടേണ്ടി വന്നത് എന്ന വാദം ബിജെപി അംഗീകരിച്ചാല്‍ ആ വഴിക്ക് നീങ്ങാം. ഇസ്ലാമിന്റെ പേര് പറഞ്ഞ് മുസ്ലീം ലീഗില്‍ കയറിപ്പറ്റുന്നതിനെക്കുറിച്ചും ആലോചിക്കാം.

സരിതക്ക് മുന്നില്‍ കീഴടങ്ങല്‍

സരിതക്ക് മുന്നില്‍ കീഴടങ്ങല്‍

ഇതൊന്നും നടന്നില്ലെങ്കില്‍ സരിതയുടെ മുന്നില്‍ സാഷ്ടാംഗം നമിക്കുകയേ വഴിയുള്ളു. സരിത പറയുന്നു ഉടമ്പടികള്‍ അംഗീകരിച്ച് കേസ് എങ്ങനെയെങ്കിലും പിന്‍വലിപ്പിക്കണം.

English summary
Five possibilities for Abdullakkutty for his better future.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X