കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ കരഞ്ഞ നിമിഷങ്ങള്‍....

  • By Soorya Chandran
Google Oneindia Malayalam News

ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ഇന്ത്യയെ കാത്തിരുന്നത് വിഭജനത്തിന്റെ കറുത്ത നാളുകളായിരുന്നു. ദു:ഖഭരിതമായ ആ നാളുകള്‍ താണ്ടി സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്ക് ഇന്ത്യ പ്രവേശിക്കുക തന്നെ ചെയ്തു.

പക്ഷേ സ്വാതന്ത്ര്യത്തിന്റെ മധുവിധു പൂര്‍ത്തിയാകും മുമ്പാണ് രാഷ്ട്ര പിതാവിനെ നാഥുറാം വിനായക് ഗോഡ്‌സേ എന്ന മതഭ്രാന്തന്‍ വെടിയുണ്ടകള്‍ കൊണ്ട് ഇല്ലാതാക്കിയത്. സ്വതന്ത്ര ഇന്ത്യ ഇത്രയേറെ കരഞ്ഞ നിമിഷം വേറെ ഉണ്ടായിട്ടുണ്ടാവില്ല. അത്രയേറെയായിരുന്നു ഗാന്ധിജിക്ക് ഇന്ത്യന്‍ ഹൃദയങ്ങളിലെ സ്ഥാനം.

കാലം പിന്നെയും കടന്നുപോയി. ഇന്ത്യയെ ഒട്ടാകെ കരയിച്ച സംഭവങ്ങള്‍ പലത് കടന്നുപോയി. ചിലത് ഞെട്ടിപ്പിക്കുന്ന കൊലപാതകങ്ങളായിരുന്നു, ചിലത് ആക്രമണങ്ങള്‍, ചിലത് പ്രകൃതിയുടെ ക്രൂരമായ ഇടപെടലുകള്‍... ഇന്ത്യയെ കരയിച്ച ചില സംഭവങ്ങളിലേക്ക്....

മഹാത്മ ഗാന്ധി

മഹാത്മ ഗാന്ധി

ഒരു രാഷ്ട്രം മുഴുവന്‍ പൊട്ടിക്കരഞ്ഞ ദിവസമായിരുന്നു 1948 ജനുവരി 30. മഹാത്മ ഗാന്ധിയെ നാഥുറാം വിനായ് ഗോഡ്‌സേ വെടിവച്ചുകൊന്ന വാര്‍ത്ത ഞെട്ടിത്തരിച്ചാണ് ഓരോ ഇന്ത്യക്കാരനും കേട്ടത്.

ജവഹര്‍ലാല്‍ നെഹ്‌റു

ജവഹര്‍ലാല്‍ നെഹ്‌റു

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി എന്ന് മാത്രം വിശേഷിപ്പിച്ചാല്‍ പോര നെഹ്‌റുവിനെ. ഇന്ത്യ എന്താകണം എന്ന് ഒരു സ്വപ്‌നമുണ്ടായിരുന്ന പ്രധാനമന്ത്രി. ഗാന്ധിജിയുടെ മരണ ശേഷം ഇന്ത്യ ഏറെ കരഞ്ഞത് നെഹ്‌റു ഈ ലോകത്തോട് വിട പറഞ്ഞപ്പോഴായിരിക്കും. 1964 മെയ് 27 നായിരുന്നു മരണം.

ഇന്ദിര ഗാന്ധി

ഇന്ദിര ഗാന്ധി

ഗാന്ധിജിയേയോ നെഹ്‌റുവിനേയോ പോലെ ഒരു രാഷ്ട്രീയ നേതാവായിരുന്നില്ല ഇന്ദിര ഗാന്ധി. ഇന്ദിരയോട് എതിര്‍പ്പുള്ളവര്‍ ഏറെയായിരുന്നു. പക്ഷേ 1984 ഒക്ടോബര്‍ 31 ന് ഇന്ദിരയെ സ്വന്തം സുരക്ഷാ ഭടന്‍മാര്‍ വെടിവച്ച് കൊന്നപ്പോള്‍ രാജ്യം കണ്ണീരിലാഴ്ന്നു

രാജീവ് ഗാന്ധി

രാജീവ് ഗാന്ധി

ഇന്ദിരക്ക് ശേഷം അവരുടെ പിന്‍ഗാമിയായി രാഷ്ട്രീയത്തിലെത്തിയതായിരുന്നു മകന്‍ രാജീവ് ഗാന്ധി. ചെറുപ്പത്തിന്റെ ഊര്‍ജ്ജസ്വലതയോടെ അദ്ദേഹം രാജ്യത്തെ നയിക്കാനിറങ്ങി. പ്രതിപക്ഷത്തിന്റെ പോലും അനുമോദനം വാങ്ങി. പക്ഷേ 1991 മെയ് 21 ന് ശ്രീപെരുംപുത്തൂരില്‍ വച്ച് തമിഴ് തീവ്രവാദികള്‍ അദ്ദേഹത്തെ ബോംബ് സ്‌ഫോടനത്തില്‍ വധിച്ചു. ഇന്ത്യ ഞെട്ടിത്തരിച്ചു.

ലത്തൂര്‍ ഭൂകമ്പം

ലത്തൂര്‍ ഭൂകമ്പം

വ്യക്തികളുടെ മരണത്തിനപ്പുറത്തേക്ക് പ്രകൃതി ഇന്ത്യയെ വലിയതോതില്‍ പരീക്ഷിക്കാന്‍ തുടങ്ങിയത് 1993 ലെ ലത്തൂര്‍ ഭൂകമ്പം മുതലായിരിക്കും. മഹാരാഷ്ട്രയിലെ ലത്തൂരില്‍ അന്നുണ്ടായ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടത് ഇരുപതിനായിരത്തിലേറെ ആളുകളായിരുന്നു.

ഒറീസ ചുഴലിക്കാറ്റ്

ഒറീസ ചുഴലിക്കാറ്റ്

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ചുഴലിക്കാറ്റായിരുന്നു 1999 ല്‍ ഒറീസയില്‍ ഉണ്ടായത്. പതിനായിരത്തിലേറെ ജനങ്ങളാണ് അന്ന് മരിച്ചത്. രണ്ടേ മുക്കാല്‍ ലക്ഷത്തോളം വീടുകള്‍ കാറ്റില്‍ തകര്‍ന്നു.

ഗുജറാത്ത് ഭൂകമ്പം

ഗുജറാത്ത് ഭൂകമ്പം

2001 ജനുവരി 26 ഗുജറാത്തിനെ സംബന്ധിച്ച് മറക്കാനാകാത്ത ദിവസമാണ്. കലാപത്തിന്റെ കെടുതികളില്‍ നിന്ന് മുക്തമാകും മുമ്പ് ഭൂകമ്പം കൊണ്ടുപോയത് ഇരുപതിനായിരത്തിലധികം ജനങ്ങളുടെ ജീവന്‍. ഒന്നര ലക്ഷത്തിലേറെ ആളുകള്‍ക്ക് പരിക്കേറ്റു.

സുനാമി

സുനാമി

ലോകം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളില്‍ ഒന്നായിരുന്നു 2004 ഡിസംബറിലെ സുനാമി. പതിനേഴായിരത്തോളം ഇന്ത്യക്കാരണ് സുനാമിയില്‍ ഇല്ലാതായത്. ലോകത്താകമാനം രണ്ടേകാല്‍ ലക്ഷത്തോളം ജനങ്ങള്‍ അന്ന് കൊല്ലപ്പെട്ടു.

മുംബൈ ഭീകരാക്രമണം

മുംബൈ ഭീകരാക്രമണം

ഇന്ത്യയുടെ ആഭ്യന്തര സുരക്ഷക്ക് മേല്‍ പതിഞ്ഞ കറുത്ത പാടായിരുന്നു 2008 നവംബര്‍ 26 ന് മുംബൈയില്‍ നടന്ന ഭീകരാക്രമണം. മൂന്ന് ദിവസം നീണ്ട ആക്രമണത്തില്‍ 164 പേരാണ് കൊല്ലപ്പെട്ടത്.

ഉത്തരാഖണ്ഡ് പ്രളയം

ഉത്തരാഖണ്ഡ് പ്രളയം

ആത്മശാന്തിക്കായി മലകയറിയ തീര്‍ത്ഥാടകരും, അവിടെ ജീവിച്ചിരുന്ന സാധാരണക്കാരും... എല്ലാവരേയും ഒരുപോലെ ഒഴുക്കിക്കൊണ്ടുപോയ പ്രളയമായിരുന്നു 2013 ല്‍ ഉത്തരാഖണ്ഡില്‍ സംഭവിച്ചത്. ആറായിരത്തോളം പേര്‍ മരിച്ചു എന്നാണ് റിപ്പോര്‍ട്ട്.

കശ്മീര്‍ പ്രളയം

കശ്മീര്‍ പ്രളയം

ഒടുവില്‍ ഇതാ ജമ്മു കശ്മീരിലെ പ്രളയം. മരണത്തിന്റെ കണക്കുകളില്‍ മാത്രമല്ലല്ലോ ഒരു ദുരന്തത്തെ രാജ്യം കാണുന്നത്. രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് കശ്മീരിലെ പ്രളയത്തിന്‍ഖെ കെടുതി അനുഭവിച്ചത്. മുഴുവന്‍ കണ്ണുകളും കശ്മീരിലേക്ക് ഉറ്റുനോക്കുകയായിരുന്നു.

English summary
Incidents which made India cry after Independence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X