കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോല്‍ക്കാനായി വിധിക്കപ്പെട്ട പാര്‍ട്ടികള്‍!

Google Oneindia Malayalam News

ദില്ലി: മത്സരിക്കാന്‍ ഇറങ്ങിയ ആദ്യത്തെ തിരഞ്ഞെടുപ്പില്‍ തന്നെ തലസ്ഥാനനഗരമായ ദില്ലി ജയിച്ച്, ഭരിച്ച ആം ആദ്മികളെ പോലെയാണ് എല്ലാ പാര്‍ട്ടികളും എന്ന് കരുതരുത്. കാലങ്ങളോളം മത്സരിച്ചിട്ടും ഒരിക്കല്‍ പോലും ജയിക്കാനാകാത്ത പാര്‍ട്ടികളും കൂടി ചേരുന്നതാണ് നമ്മുടെ ജനാധിപത്യം. കേരളത്തിലെ ബി ജെ പിയെ പോലെ, കേരളവും ബംഗാളും ത്രിപുരയും വിട്ടുള്ള സി പി എമ്മിനെ പോലെ എന്നൊന്നുമല്ല, ഇതേവരെ എവിടെയും ജയിക്കാത്ത പാര്‍ട്ടികളാണ് ഇതിലുള്ളത്.

ബാബ ജയ് ഗുരുദേവിന്റെ മാനസ സന്താനമായ ദൂരദര്‍ശിനി പാര്‍ട്ടിയാണ് നിര്‍ഭാഗ്യക്കാരുടെ പട്ടികയിലെ ഒന്നാം സ്ഥാനത്ത്. 1980 ല്‍ സ്ഥാപിതമായ ദൂരദര്‍ശിനി പാര്‍ട്ടി മൂന്ന് വര്‍ഷങ്ങളിലായി 716 മണ്ഡലങ്ങളില്‍ മത്സരിച്ചെങ്കിലും ഒരിടത്ത് പോലും ജയിക്കാനായില്ല. ദൂരദര്‍ശന്റെ സമാനമായ പേരല്ലാതെ മറ്റൊരു ദൂരദര്‍ശിത്വവും ഇല്ലാതെ ഈ പാര്‍ട്ടി കൂമ്പടഞ്ഞുപോവുകയായിരുന്നു.

vote

ഭരണഘടനാ ഭേദഗതി, വിദ്യാഭ്യാസമുള്ളവര്‍ക്കെല്ലാം തൊഴില്‍ തുടങ്ങിയ ജനപ്രിയ പദ്ധതികളായിരുന്നു ദൂരദര്‍ശിനി പാര്‍ട്ടിയുടെ പ്രകടന പത്രികയില്‍. 1984ല്‍ 97 സീറ്റുകളിലാണ് പാര്‍ട്ടി മത്സരിച്ചത്. 1989 ല്‍ 288 പേര്‍ പാര്‍ട്ടിക്ക് വേണ്ടി മത്സരിച്ചു. 1991 ല്‍ 321 മണ്ഡലങ്ങളില്‍ ഭാഗ്യം പരീക്ഷിച്ചെങ്കിലും ഭാഗ്യം മാത്രം തിരിഞ്ഞുനോക്കിയില്ല. ഈ പാര്‍ട്ടിക്കൊപ്പം രൂപീകരിച്ച ബി ജെ പി 16 വര്‍ഷം കൊണ്ട് രാജ്യം തന്നെ ഭരിച്ചു എന്ന് കൂടി ഓര്‍ക്കണേ.

563 മണ്ഡലങ്ങളില്‍ ജയിച്ച് 9 എണ്ണം മാത്രം ജയിച്ച ജെ പി, 321 മത്സരങ്ങളില്‍ നിന്നും നാല് വിജയങ്ങളുള്ള എ ഐ ഐ സി ടി, 286 ല്‍ മൂന്ന് ജയിച്ച എ ഡി, 284 ല്‍ ഒന്ന് ജയിച്ച സി പി ഐ എം എല്‍, 271ല്‍ അഞ്ച് ജയിച്ച ആര്‍ ഐ പി, 254 ല്‍ മത്സരിച്ചിട്ടും അക്കൗണ്ട് തുറക്കാനാകാത്ത എ ജെ ബി പി, 155 സീറ്റില്‍ ഒന്നും ജയിക്കാത്ത ജെ എന്‍ പി എന്നിങ്ങനെ പോകുന്നു ദയനീയ പ്രകടനക്കാരായ മറ്റ് പാര്‍ട്ടികളുടെ നിര.

English summary
List of India's most unsuccessful political parties.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X