കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ സ്വത്ത് സന്പാദനകേസിന്‍റെ നാള്‍വഴികള്‍, കാണൂ

  • By Meera Balan
Google Oneindia Malayalam News

അനധികൃത സ്വത്ത് സന്പാദന കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരായ വിധി എന്താകുമെന്നറിയാന്‍ ആകാംഷയോടെ കാത്തിരിയ്ക്കുകയാണ് ഇങ്ങ് കേരളത്തിലുള്ളവരും.

എന്താണ് പതിനെട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ജലലളിതയുടെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്ന ഈ കേസിന്റെ നാള്‍വഴിയെന്ന് എത്രപേര്‍ക്കറിയാം. 1996 ല്‍ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നല്‍കിയ പരാതിയാണ് ഇപ്പോള്‍ ജയലളിതയുടെ രാഷ്ട്രീയഭാവി അനിശ്ചിതത്വത്തിലാക്കിയത്. കേസിന്റെ നാള്‍വഴികളിലേയ്ക്ക്

 1996 ല്‍

1996 ല്‍

1996 ല്‍ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് അനധികൃതമായി 66 കോടിയിലധികം രൂപ ജയലളിത സമ്പാദിച്ചെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചത്. ജയലളിതയ്ക്ക് പുറമെ അവരുടെ അനുയായിയായ ശശികല, ദത്തു പുത്രനായ സുധാകരന്‍, ശശികലയുടെ ബന്ധു ഇളവരശി എന്നിവരും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടു. ജയലളിത മുഖ്യമന്ത്രിയായിരുന്ന 1991-96 കാലയളവില്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നായിരുന്നു ആരോപണം

1997 ല്‍

1997 ല്‍

1997 ല്‍ കേസില്‍ അന്വേഷണം തുടങ്ങാന്‍ ജില്ലാകോടതി ഉത്തരവായി. 96 ല്‍ ജയളിതയ്ക്ക് ശേഷം അധികാരത്തില്‍ വന്ന ഡിഎംകെ സര്‍ക്കാര്‍ അവരെ ജയിലിലടച്ചു.

2002ല്‍

2002ല്‍

2002 ല്‍ ജയളിത വീണ്ടും മുഖ്യമന്ത്രിയായി. ജയലളിത മുഖ്യമന്ത്രിയായതോടെ കേസ് നീതിയുക്തമായി നടക്കില്ലെന്ന് ആരോപിച്ച് ഡിഎംകെ നേതാവ് അന്‍പഴകന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് സുപ്രീം കോടതി കേസ് ബാംഗ്ലൂരിലേയ്ക്ക് മാറ്റി

2010 ല്‍

2010 ല്‍

2010 ല്‍ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സുപ്രീം കോടതി നല്‍കി

2011 ല്‍

2011 ല്‍

2011 ല്‍ ജയലളിത വീണ്ടും തമിഴ്‌നാട് മുഖ്യമന്ത്രിയായി.

2012 ല്‍

2012 ല്‍

2012 ല്‍ കേസില്‍ പബഌക് പ്രോസിക്യൂട്ടറായ ജി ഭാവാനി സിംഗിനെ നിയമിച്ചു. പബഌക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് അന്‍പഴകന്‍ കോടതിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഭവാനി സിംഗിനെ തത്സ്ഥാനത്ത് നിന്ന് മാറ്റി

2014 ല്‍

2014 ല്‍

2014 ല്‍ കേസിന്റെ വാദം പൂര്‍ത്തിയായി. വിധി പ്രസ്താവം നീട്ടണമെന്ന ആവശ്യവുമായി ജയലളിത കോടതിയില്‍

സെപ്റ്റംബര്‍ 27 ന്

സെപ്റ്റംബര്‍ 27 ന്

സെപ്റ്റംബര്‍ 20 ന് വിധി പറയുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ സെപ്റ്റംബര്‍ 27 ലേയ്ക്ക് മാറ്റി

ജയലളിത എത്തി

ജയലളിത എത്തി

വിധി അറിയുന്നതിനായി രാവിലെ 10.30 ഓടെ ജയലളിത ബാംഗ്ലൂരില്‍ എത്തി. ബാംഗ്ലൂരിലും തമിഴ്‌നാട്ടിലും കനത്ത സുരക്ഷ

മൂന്ന് മണി

മൂന്ന് മണി

2014 സെപ്റ്റംബര്‍ 27 ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വിധി വരുമെന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് മൂന്ന് മണിയ്ക്ക് മാറ്റുകയായിരുന്നു.

English summary
Tamil Nadu Chief Minister J Jayalalithaa reached Bangalore to appear in a Special Court which would pronounce judgement in the 18-year-old Rs 66.65 crore disproportionate assets case against her.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X