കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിലെ വെള്ളപ്പൊക്കം രാഹുല്‍ ഗാന്ധി അറിഞ്ഞില്ലേ?

  • By Soorya Chandran
Google Oneindia Malayalam News

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നു രാഹുല്‍ ഗാന്ധി. ആ അര്‍ത്ഥത്തില്‍ കോണ്‍ഗ്രസിനെ കേന്ദ്രത്തില്‍ നയിക്കുന്ന നേതാവ്... പക്ഷേ കശ്മീരില്‍ ഇത്രയും വലിയ വെള്ളപ്പൊക്കം ഉണ്ടായത് രാഹുല്‍ ഗാന്ധി അറിഞ്ഞില്ലെന്നുണ്ടോ...?

കശ്മീരില്‍ ജനലക്ഷങ്ങള്‍ പ്രളയ ദുരിതത്തില്‍ പെട്ട് നരകിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി എവിടെയാണ്. പ്രളയത്തെ ദേശീയ ദുരന്തമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചപ്പോഴും രാഹുല്‍ ഗാന്ധിയെ എവിടേയും കണ്ടില്ല.

ഗ്രാമങ്ങളില്‍ പര്യടനം നടത്തിയും ഗ്രാമീണരുടെ കൂരകളില്‍ അന്തിയുറങ്ങിയും, തട്ടുകടകളില്‍ ചാടിയിറങ്ങി പൊറോട്ട കഴിച്ചും ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാന്‍ ഇറങ്ങിത്തിരിച്ച രാഹുല്‍ കശ്മീരികളുടെ ദുരിതം കാണാത്തത് എന്തുകൊണ്ടാണ്? കോണ്‍ഗ്രസ് പാര്‍ട്ടി കൂടി ഈ ചോദ്യത്തിന് ഉത്തരം നല്‍കേണ്ടി വരും.

ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയെ തള്ളിവിട്ട നേതാവെന്നായിരിക്കും ചരിത്രം രാഹുലിനെ വിശേഷിപ്പിക്കുക. തോല്‍വിയുടെ പടുകുഴിയില്‍ നിന്ന് കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരാനുള്ള ഉത്തരവാദിത്തം രാഹുല്‍ ഗാന്ധിക്കില്ലെന്നാണോ അദ്ദേഹം തെളിയിക്കുന്നത്.

കശ്മീരില്‍ പ്രളയം ഉണ്ടായപ്പോള്‍ പ്രധാനമന്ത്രിയേക്കാള്‍ മുമ്പേ ഓടിയെത്തേണ്ട ബാധ്യത സത്യത്തില്‍ രാഹുലിന് ഉണ്ടായിരുന്നില്ലേ... ഏത് തിരക്കിലാണെങ്കിലും, എവിടെയാണെങ്കിലും അതെല്ലാം വിട്ടെറിഞ്ഞ് കശ്മീരിലെ ജനതക്ക് ഐദ്യദാര്‍ഢ്യം പ്രഖ്യാപിച്ച് അദ്ദേഹം ഓടിയെത്തിയിരുന്നെങ്കില്‍ ഇന്ത്യന്‍ സമൂഹം രാഹുലിനെ എങ്ങനെ സ്വീകരിക്കുമായിരുന്നു...!!!

Rahul Gandhi

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഓടിനടന്നതുപോലെ ദുരന്ത ബാധിത മേഖലകളില്‍ രാഹുല്‍ ഓടി നടന്നിരുന്നെങ്കില്‍ അത് എത്ര വ്യത്യസ്തമായേനെ. സ്വന്തം മണ്ഡലത്തിലെ ജനങ്ങള്‍ തടഞ്ഞുവക്കുന്ന സ്ഥിതിയിലേക്ക് തരംതാഴ്ത്തപ്പെട്ട രാഹുല്‍ ഇപ്പോള്‍ നഷ്ടപ്പെടുത്തിയത് വലിയൊരു അവസരം തന്നെയാണ്. ഭരണത്തിന്റെ ഭാരമില്ലാതെ കശ്മീരിലെത്തുമ്പോള്‍, അദ്ദേഹത്തെ തടയാന്‍ ഒരു ക്ഷുഭിത യൗവ്വനം പോലും അവിടെ ഉണ്ടാകുമായിരുന്നില്ല, ഒരു പെണ്‍കരച്ചിലും രാഹുലിനെ പഴിക്കുമായിരുന്നില്ല.

രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും കശ്മീര്‍ പ്രളയത്തെക്കുറിച്ച് ഒരു വാക്ക് പോലും മിണ്ടിയില്ല. ഇവര്‍ക്ക് വേണ്ടി കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനാണ് ട്വീറ്റുകള്‍ പൊഴിച്ചത്.

ഇനി രാഹുലും സോണിയും ഈ സമയം ഇന്ത്യയില്‍ ഇല്ലേ... ഇല്ലെങ്കില്‍ അവര്‍ എവിടെപ്പോയി? അവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കാനുള്ള സ്വാതന്ത്ര്യം ആര്‍ക്കുമില്ലെങ്കിലും ഒരു ദേശീയ ദുരന്തം സംഭവിച്ചപ്പോള്‍ രാജ്യം അവരുടെ വാക്കുകള്‍ക്ക് കൂടി കാതോര്‍ക്കാന്‍ കൊതിക്കുന്നതില്‍ തെറ്റുണ്ടോ....?

English summary
The Prime Minister candidate of Congress in last Loksabha election, Rahul Gandhi, is not even expressed his solidarity towards the flood hit Kashmiri peope.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X