കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഷുവിന് കേരളമൊരുങ്ങി;ദൃശ്യങ്ങള്‍

  • By Meera Balan
Google Oneindia Malayalam News

കൊന്നപ്പൂവിന്റെയും കണിവെള്ളരിയുടേയും കാലമായി വീണ്ടുമൊരു വിഷുക്കാലം. വിഷുവിനെ വരവേല്‍ക്കാനൊരുങ്ങുകയാണ് നാടും നഗരവും. വടക്കന്‍ കേരളത്തില്‍ നിന്ന് വ്യത്യസ്തമായി തെക്കന്‍ കേരളത്തില്‍ വിഷുവിന് മാറ്റ് അല്‍പ്പം കുറയും. തെക്ക് വിഷുപടക്കവും സദ്യയുമൊക്കെ അപൂര്‍വ്വമാണ്. എന്നാല്‍ ഓരോ കൊല്ലവും മാറ്റങ്ങള്‍ വിഷും ആഘോഷത്തിലും എത്തി

പൂത്ത കണിക്കൊന്നമരങ്ങള്‍ പലതും വിഷുവെത്തിയതോടെ വെറും ചില്ലകള്‍ മാത്രമായി. ഇലപോലും ശേഷിയ്ക്കാതെ മഴയും കച്ചവടക്കാരും കണിക്കൊന്നകളെ കൈക്കലാക്കി കഴിഞ്ഞു.

ഇനി നഗരത്തിലെ തിരക്കിലേക്ക് കണിക്കൊന്നയും കണിവെള്ളരിയുമൊക്കെ പോകും. അടുത്ത് കുറേ ദിവസങ്ങള്‍ അവധിയായതിനാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടയുള്ളവര്‍ ഇക്കുറി വിഷുവിന് ഏറെ സന്തോഷത്തിലാണ്. കണിയൊരുക്കുന്ന സാധനങ്ങളുടേയും പച്ചക്കറി ഉള്‍പ്പടെയുള്ളവയുടേയും വില കുതിച്ചുയരുകയാണ്. എന്നാലും കണി നന്നാക്കാതെ മലയാളിയ്ക്ക് വിശ്രമമില്ല. കാണാം വിഷു വിശേഷങ്ങള്‍.....

കണിയണേ കണിക്കൊന്നേ

കണിയണേ കണിക്കൊന്നേ

മുറ്റത്തെ കൊന്ന മരത്തിലെ പൂവൊക്കെ മഴ കൊണ്ട് പോയതോടെ കച്ചവടക്കാരെ ആശ്രയിക്കണം. കൊന്ന മരം ഇല്ലാത്തവര്‍ക്കും ഇത് തന്നെയാണ് അവസ്ഥ. വിഷുവിന് രണ്ട് ദിവസം മുന്‍പ് തന്നെ തലസ്ഥാനത്ത് വിഷുക്കണി വില്‍പ്പന തകൃതിയായി നടക്കുകയാണ്. ഇത്തിരി കൊന്നപ്പൂവും, ചക്കയും മാങ്ങയുമൊക്കെ തയ്യാര്‍. ഇനി കണിയുടെ വില കേട്ടാല്‍ കെണിയാണോ എന്ന് തോന്നും

ഓണത്തെക്കാള്‍....

ഓണത്തെക്കാള്‍....

ഓണത്തെക്കാളും ഒരു പക്ഷേ വടക്കന്‍ കേരളത്തില്‍ വിഷുവാണ് ആഷോഘിയ്ക്കുന്നത്. പടക്കം പൊട്ടിയ്ക്കലൊന്നും ഇല്ലെങ്കിലും കണി ഒരുക്കല്‍ തെക്കന്‍ കേരളത്തിലും ഉണ്ട്. വിഷുകൈനീട്ടവും ക്ഷേത്ര ദര്‍ശനുവുമൊക്കെയായി വിഷു ദിനം കടന്ന് പോകും

കണി

കണി

വിഷുവിന് കണിയൊരുക്കല്‍ തന്നെയാണ് ഏറ്റവും പ്രധാനം, കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് കണിയൊരുക്കുന്നതിന്റെ ഉത്തരവാദിത്തം. ഓട്ടുരുളിയില്‍ അരിയും നെല്ലും പാതി നിറയ്ക്കും, അലക്കിയ മുണ്ട്, സ്വര്‍ണം, വാല്‍ക്കണ്ണാടി, കണിവെള്ളരി, കണിക്കൊന്ന, പഴുത്ത അടയ്ക്ക വെറ്റില, കണ്മഷി, ചാന്ത്്, സിന്ദൂരം, നാരങ്ങ , ഗ്രന്ഥം, ചക്ക, മാങ്ങ, നാളികേരപാതി, ശ്രീകൃഷ്ണ വിഗ്രഹം എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കുമാണ് വിഷുകണിയ്ക്കായി ഒരുക്കുന്നത്.

കണികാണും നേരം

കണികാണും നേരം

രാത്രിയാണ് കണിയൊരുക്കുന്നതെങ്കില്‍ പുലര്‍ച്ചെ ഉറക്കത്തില്‍ നി്ന്ന് കണ്ണ് പൊത്തി കുടുംബത്തിലെ ഓരോരുത്തരേയും കണി കാണിയ്ക്കുകയാണ് പതിവ്. കണി കണ്ട ശേഷം ഗൃഹനാഥന്‍ കുടംബത്തിലെ ഓരോരുത്തര്‍ക്കും വിഷുകൊനീട്ടം നല്‍കും. വിഷുക്കണിയുടെ മികവ് ഒറുവര്‍ഷത്തെ സമ്പത്സമൃദ്ധിയ്ക്കും ഐശ്വര്യത്തിനും കാരണമാകുമെന്നാണ് വിശ്വാസം

വിഷുക്കാലം

വിഷുക്കാലം

വിഷുവിനോടനുബന്ധിച്ച് ഓട്ടേറെ ആചാരങ്ങളും ആഷോഷങ്ങലും കേരളത്തില്‍ പലയിടത്തും നടക്കാറുണ്ട്. വിഷുഫലം പറയുന്ന രീതിയും നിലനില്‍ക്കുന്നു. കാര്‍ഷിക ഉത്സവമായി വിഷുവിനെപ്പറ്റി പല ഐതിഹ്യങ്ങളും നില നില്‍ക്കുന്നു. കാര്‍ഷികപഞ്ചാംഗത്തിലെ ആദ്യ ദിനമാണ് വിഷു. വിഷുവിന് സമാനമായ ആഘോഷങ്ങള്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നില നില്‍ക്കുന്നുണ്ട്.

കണിയൊരുക്കാനുള്ള തിരക്ക്

കണിയൊരുക്കാനുള്ള തിരക്ക്

കണിയൊരുക്കാനുള്ള തിരക്കിലാണ് നഗരത്തിലുള്ളവർ. കണി വിഭവങ്ങളെല്ലാം തന്നെ വഴിയോരത്ത് സുലഭം.

പണം കൊടുത്ത് കണി

പണം കൊടുത്ത് കണി

നാട്ടിമ്പുറങ്ങളില്‍ സുലഭമായിരുന്ന കണി വിഭവങ്ങള്‍ ഇന്ന് കാശ് കൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ് മലയാളി

English summary
Kerala getting ready for Vishu Celebrations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X