കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്കോട്ടയില്‍ മോദി പറഞ്ഞതും, പ്രവര്‍ത്തിച്ചതും, കാണൂ

  • By Meera Balan
Google Oneindia Malayalam News

രാജ്യം 68ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച ഇക്കൊല്ലം ഏറെ പ്രത്യേകതകളോടെയാണ് ചെങ്കോട്ട ഒരുങ്ങിയത്. വര്‍ഷങ്ങളുടെ ഇളവേളയ്ക്ക് ശേഷം പുതിയ പ്രധാനമന്ത്രി പുതിയ സര്‍ക്കാര്‍ എന്നിങ്ങനെ ഒട്ടേറെ സവിസേഷതകള്‍. രാഷ്ട്രപുനര്‍നിര്‍മ്മാണ് തന്റെ ലക്ഷ്യമെന്ന് ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിയ്ക്കവെ മോദി പറഞ്ഞു.

നെഹ്‌റുവിയന്‍ കാലഘട്ടത്തില്‍ നിന്നുള്ള സമഗ്രഹമാറ്റമാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിയ്കാനായിരുന്നു മോദി പ്രസംഗം പ്രയോജനപ്പെടുത്തിയത്. വര്‍ഗീയ കലാപങ്ങളെപ്പറ്റി പ്രതിപാദിയ്ക്കാതിരുന്ന മോദി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും വികസനത്തിനും പ്രാധാന്യം നല്‍കുമെന്നും പറഞ്ഞു.

ഇന്ത്യ ജനങ്ങള്‍ പടുത്തുയര്‍ത്തിയ രാജ്യമാണെന്ന് പറഞ്ഞ മോദി പ്രസംഗത്തിന് സേഷം വേദി വിട്ട് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ സ്‌കൂള്‍ കുട്ടികള്‍ക്കിടയിലേയ്ക്കിറങ്ങിയതും കൗതുകമായി. കാണാം ചെങ്കോട്ടയില്‍ നിന്നുള്ള ദൃശ്യങ്ങള്‍

പരേഡ് സ്വീകരിയ്ക്കുന്നു

പരേഡ് സ്വീകരിയ്ക്കുന്നു

ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന പരേഡ് സ്വീകരിയ്ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

68ാം സ്വാതന്ത്ര്യ ദിനം

68ാം സ്വാതന്ത്ര്യ ദിനം

മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. ചെങ്കോട്ടയില്‍ നിന്നുള്ള ദൃശ്യം

രാഷ്ട്ര പുനര്‍നിര്‍മ്മാണം

രാഷ്ട്ര പുനര്‍നിര്‍മ്മാണം

രാഷ്ട്ര പുനര്‍നിര്‍മ്മാണമാണ് തന്റെ ലക്ഷ്യമെന്ന് മോദി സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പറഞ്ഞു

നേതാക്കള്‍

നേതാക്കള്‍

മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അധ്വാനി, രാംവിലാസ് പാസ്വാന്‍, നജ്മ ഹെപ്തുള്ള, ഉമ ഭാരതി, സ്മൃതി ഇറാനി എന്നിവര്‍ ചെങ്കോട്ടയില്‍ സ്വാതന്ത്ര്യ ദിനത്തില്‍

പ്രസംഗത്തിന് ശേഷം

പ്രസംഗത്തിന് ശേഷം

പ്രസംഗത്തിന് ശേഷം മോദി, ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ കുട്ടികള്‍ക്കിടയിലേയ്ക്ക്

 കൊടുകൈ

കൊടുകൈ

മോദിയ്ക്ക് ഹസ്തദാനം നല്‍കാനൊരുങ്ങുന്ന മോദി

സുരക്ഷ?

സുരക്ഷ?

സ്‌കൂള്‍ കുട്ടികള്‍ക്കിടയിലേയ്ക്ക് മോദി ഇറങ്ങിയപ്പോള്‍ കഷ്ടപ്പെട്ടത് സുരക്ഷാ ഉദ്യോഗസ്ഥര്‍

English summary
Let's build a new India, Modi says in Independence Day address
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X