കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയം ആര് നേടും?

  • By Aswathi
Google Oneindia Malayalam News

കെ എം മാണിയുടെ മകന്‍ എന്ന നിലയിലും സിറ്റിങ് എം പി എന്ന നിലയിലും കോട്ടയത്ത് എ പി ജോസ് കെ മാണി മാന്യതയുടെ അങ്കത്തിന് തയ്യാറായിക്കഴിഞ്ഞു. പരമ്പരാഗത കത്തോലിക്കാ വിഭാഗത്തിന്റെ വോട്ടുകളിലേറെയും ഒരു ഫിക്‌സഡ് ഡെപ്പോസിറ്റ് പോലെയാണെന്ന് മാണി വിഭാഗം മുമ്പ് കരുതിയരുന്നു. എന്നാല്‍ മൂവാറ്റുപുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ കന്നിയങ്കത്തില്‍ തന്നെ ജോസ് തോറ്റതോടെ ആ ധാരണ മാറി.

എണ്ണം പറഞ്ഞ പദ്ധതികള്‍ മണ്ഡലത്തില്‍ നേടിയെടുക്കാനായെന്ന് യു ഡി എഫ് കരുതുന്നു. ഒപ്പം മാന്യതയുടെയും പക്വതയുടെയും മുഖംകൂടിയാണ് ജോസ് കെ മാണിയെന്ന് പാര്‍ട്ടി ഊറ്റകൊള്ളുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമ്പത് ശതമാനം വിജമാണ് ജോസ് കെ മാണി ഇവിടെ നേടിയത്.

kottayam-map

മണ്ഡലത്തിന്റെ രാഷ്ട്രീയ പാരമ്പര്യം പറഞ്ഞ് എല്‍ ഡി എഫ് ക്യാമ്പ് സജീവമാകുകയാണ്. സുരേഷ് കുറുപ്പിനെ രണ്ട് വട്ടം എം പിയാക്കിയ മണ്ഡലമാണെന്നും നേരത്തെ മൂവാറ്റുപുഴയില്‍ പി സി തോമസ് വിജയ്‌ച്ചെന്നും എല്‍ ഡി എഫ് ചൂണ്ടിക്കാട്ടുന്നു. പി സി തോമസ് ഇന്ന് ഇടത്പക്ഷത്ത് സജീവമാണ്. ഈ ഘടകങ്ങളുള്ളതിനാലാണ് അഡ്വ. പി കെ ഹരികുമാറിനെ കളത്തിലിറക്കാന്‍ ഇടതുപക്ഷം തീരുമാനിച്ചിരിക്കുന്നത്. സംശുദ്ധ രാഷ്ട്രീയത്തിന്റെ തിളക്കം അദ്ദേഹത്തിനുമുണ്ട്. രണ്ടുവട്ടം വൈക്കം മുന്‍സിപ്പല്‍ ചെയര്‍മാനായിരുന്നു.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പരോക്ഷമായി ഏറ്റവും കുടുതല്‍ ബാധിച്ചത് കോട്ടയത്താണ്. റബ്ബര്‍ വിലയിടിവാണ് മറ്റൊരു പ്രശ്‌നം. മണ്ഡലത്തിലെ മുഖ്യവിളയും റബ്ബറാണ്. ഇവയെല്ലാം ചേര്‍ന്നാവും ഇവിടെ ജനങ്ങള്‍ വിധിയെഴുതുന്നത്.

കോട്ടയം ജില്ലയിലെ പിറവം, പാല, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കോട്ടയം ലോകസഭാ നിയോജകമണ്ഡലം. കഴിഞ്ഞ തവണത്തെക്കാള്‍ വോട്ടര്‍മ്മാരുടെ എണ്ണം ഇപ്രാവശ്യം കൂടുതലാണ്. 10,23,053 എന്നത് ഇപ്രാവശ്യം 11,40,603 എന്നായി. അതില്‍ 577158 വനിതകളും 563445 പുരുഷന്മാരുമാണ്. 45361 വോട്ടര്‍മ്മാരാണ് ഇപ്രാവശ്യം കൂടുതല്‍.

English summary
Lok sabha election 2014: Who will get Kottayam constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X