കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ മാലാഖമാര്‍ പറന്നിറങ്ങി,കാഴ്ചക്കാരുടെ കണ്ണ് നിറഞ്ഞു

  • By Meera Balan
Google Oneindia Malayalam News

ഇറാഖിലെ ഭീതി നിറഞ്ഞ നാളുകളില്‍ നിന്ന് സ്വന്തം നാട്ടിലേയ്ക്ക് അവര്‍ പറന്നിറങ്ങി. വിമാനത്താവളത്തില്‍ കാത്ത് നിന്ന ബന്ധുക്കള്‍ക്കിടയിലേയ്ക്ക് ആ 46 മാലാഖമാരും വന്നിറങ്ങി. എയര്‍ പോര്‍ട്ടിന് പുറത്ത് മഴ പെയ്യുമ്പോള്‍ അകത്ത് സ്‌നേഹം പെയ്തിറങ്ങുകയായിരുന്നു.

കണ്ണുനീരിനിടയിലും തങ്ങളെ നാട്ടിലേയ്ക്ക് എത്തിച്ച എല്ലാവരോടും നന്ദി പറഞ്ഞ് ഇനിയൊരിയ്ക്കലും ഇറാഖിലേയ്ക്ക് ഇല്ലെന്ന് പറഞ്ഞ് നഴ്‌സുമാര്‍ വീടുകളിലേയ്ക്ക് മടങ്ങി. വികാരനിര്‍ഭരമായിരുന്നു നഴ്‌സുമാര്‍ എയര്‍പോര്‍ട്ടിലെത്തിയപ്പോഴുള്ള രംഗങ്ങള്‍. കാണൂ ഇറാഖിലെ ദുരിത ജീവിതത്തില്‍ നിന്ന് സ്വന്തം നാട്ടില്‍ മടങ്ങിയെത്തിയ നഴ്‌സുമാരെ

അവരെത്തി

അവരെത്തി

ഇറാഖില്‍ നിന്ന് രാവിലെ 11.45 ഓടെയാണ് നഴ്‌സുമാര്‍ കൊച്ചിയിലെത്തിയത്

ഞങ്ങളെത്തി

ഞങ്ങളെത്തി

20 ദിവസത്തിലേറെ നീണ്ട ദുരിത ജീവിത്തിനൊടുവിലാണ് നഴ്‌സുമാര്‍ മടങ്ങിയ്ത്

സ്വീകരണം

സ്വീകരണം

മുഖ്യമന്ത്രിയും മറ്റ് നേതാക്കളും ചേര്‍ന്ന് നഴ്‌സുമാരെ സ്വീകരിച്ചു

ഇറാഖിലേയ്ക്കില്ല

ഇറാഖിലേയ്ക്കില്ല

ഇറാഖിലേയ്ക്ക് ഇനി പോകില്ലെന്ന് നഴ്‌സുമാര്‍. പട്ടിണി കിടക്കേണ്ടി വന്നാലും മക്കളെ ഇറാഖിലേയ്ക്ക് അയയ്ക്കില്ലെന്ന് മാതാപിതാക്കള്‍

ആശ്വാസം

ആശ്വാസം

നാട്ടിലെത്തിയതിന്റെ സന്തോഷത്തില്‍ നഴ്‌സ്

മറീന

മറീന

കോട്ടയം സ്വദേശി മറീനയും കുടുബം നന്ദിയും കടപ്പാടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരിട്ട് കണ്ട് അറിയിച്ചു.

സാമ്പത്തിക ബാധ്യത

സാമ്പത്തിക ബാധ്യത

സാമ്പത്തിക ബാധ്യതകള്‍ക്ക നടുവിലേയ്ക്കാണ് നഴ്‌സുമാര്‍ എത്തിയത്

പുനരധിവാസം

പുനരധിവാസം

മടങ്ങിയെത്തിയ നഴ്‌സുമാരെ പുനരധിവസിപ്പിയ്ക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമോ എന്ന് കാത്തിരുന്നു കാണാം

English summary
Malayali Nurses from Iraq get warm welcome at Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X