കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉടവാളേറ്റുവാങ്ങിയത് ചെന്നിത്തല, നവരാത്രി ഘോഷയാത്ര തുടങ്ങി, കാണൂ

  • By Meera Balan
Google Oneindia Malayalam News

തലസ്ഥാന നഗരിയിലെ അക്ഷരപൂജയ്ക്കായുള്‌ല ഷോഘയാത്ര പദ്മനാഭപുരം കൊട്ടാരത്തില്‍ നിന്ന് ആരംഭിച്ചു. തിരുവനന്തപുരത്തെ നവരാത്രി പൂജയ്ക്ക് മുന്നോടിയായുള്ള വിഗ്രഹങ്ങള്‍ ഉള്‍പ്പെടയുള്ളവ തലസ്ഥാനത്ത് എത്തിയ്ക്കുന്ന ചടങ്ങുകള്‍ക്കാണ ്തുടക്കാമായത്. ഒക്ടോബര്‍ മൂന്നിനാണ് നവരാത്രിആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മന്ത്രിമാരായ വിഎസ് ശിവകുമാര്‍, കെസി ജോസഫ് എന്നിവര്‍ കേരളത്തെ പ്രതിനിധീകരിച്ച് തക്കലയിലെത്തിയിരുന്നു.

കേന്ദ്രമന്ത്രി പോന്‍രാധാകൃഷ്ണനാണ് തമിഴ്‌നാടിനെ പ്രതിനിധീകരിച്ചത്. ഉടവാള്‍ കൈമാറ്റ ചടങ്ങ് ഉള്‍പ്പടെയുള്ളവയ്ക്ക് വന്‍ ജനത്തിരക്കാണ് ആനുഭവപ്പെട്ടത്. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്

ഘോഷയാത്രയ്ക്ക് തുടക്കം

ഘോഷയാത്രയ്ക്ക് തുടക്കം

നവരാത്രി വിഗ്രഹങ്ങള്‍ വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര പദ്മനാഭപുരം കൊട്ടാരത്തില്‍ നിന്ന് ആരംഭിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മന്ത്രിമാരായ വിഎസ് ശിവകുമാര്‍, കെസി ജോസഫ് എന്നിവര്‍ കേരളത്തെ പ്രതിനിധീകരിച്ച് തക്കലയിലെത്തിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനും ചടങ്ങില്‍ പങ്കെടുത്തു

ഉടവാള്‍ കൈമാറ്റം

ഉടവാള്‍ കൈമാറ്റം

ഉള്‍വാള്‍ കൈമാറ്റ ചടങ്ങില്‍ വന്‍ ഭക്്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. തിരുവിതാംകൂര്‍ രാജാവ് ഘോഷയാത്രയെ അനുഗമിയ്ക്കുന്നതിന്റെ പ്രതീകമായാണ് ഉടവാള്‍ കൊണ്ട് പോകുന്നത്.

ഘോഷയാത്ര

ഘോഷയാത്ര

കേരളത്തില്‍ നവരാത്രി ആരംഭിയ്ക്കുന്നതിന് മുന്നോടിയാി പദ്മനാഭപുരം കൊട്ടാര(ഇപ്പോള്‍ കന്യാകുമാരി ജില്ലയില്‍)ത്തില്‍ നിന്ന് നവരാത്രി പൂജയ്ക്കുള്ള വിഗ്രഹങ്ങള്‍ കേരളത്തിലേയ്ക്ക് ഘോഷയാത്രയായി എത്തിയ്ക്കുന്നതോടെ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമാകും

വിഗ്രഹങ്ങള്‍

വിഗ്രഹങ്ങള്‍

പദ്മനാഭപുരത്ത് നിന്നും സരസ്വതി ദേവിയുടേയും, വേളിമലയില്‍ നിന്ന് മുരുകന്റെയും ശുചീന്ദ്രത്ത് നിന്ന് മുന്നൂറ്റിനങ്കയുടേയും വിഗ്രഹങ്ങളാണ് ഘോഷയാത്രയായി എത്തിയ്ക്കുന്നത്.

ഇറക്കിപൂജ

ഇറക്കിപൂജ

കുഴിത്തുറയിലും നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് മുന്നിലും ഇറക്കി പൂജ നടത്തിയശേഷമാണ് വിഗ്രഹങ്ങള്‍ പത്മനാഭ സ്വാമിക്ഷേത്രത്തില്‍ എത്തിയ്ക്കുക

നവരാത്രി പൂജ

നവരാത്രി പൂജ

ഒന്‍പത് രാത്രികള്‍ നീണ്ട് നില്‍ക്കുന്ന ദേവീ പൂജയാണ് നവരാത്രി. ആദ്യത്തെ മൂന്ന് ദിനങ്ങള്‍ ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും , അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും പൂജിയ്ക്കും.

കേരളത്തില്‍ സരസ്വതി പൂജ

കേരളത്തില്‍ സരസ്വതി പൂജ

കേരളത്തില്‍ സരസ്വതീ പൂജയ്ക്കാണ് പ്രധാന്യം നല്‍കുന്നത്. ദുര്‍ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് നവരാത്രി ആഘോഷിയ്ക്കുന്നത്. ഒന്‍പത് രാത്രിയും ഒന്‍പത് പകലും നീണ്ട് നില്‍ക്കുന്ന പൂജയില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെയാണ് ആരാധിയ്ക്കുക

തിരുവനന്തപുരത്തേയ്ക്ക്

തിരുവനന്തപുരത്തേയ്ക്ക്

1838 ലാണ് പദ്മനാഭപുരത്ത് വച്ച് അവസാനമായി നവരാത്രി പൂജ നടന്നത്. 1839 മുതല്‍ അന്നത്തെ തിരുവിതാംകൂര്‍ രാജാവായിരുന്ന സ്വാതി തിരുനാള്‍ മഹാരാജാവാണ് തിരുവനന്തപുരത്തേയ്ക്ക് നവരാത്രി ആഘോഷങ്ങള്‍ മാറ്റിയത്.

വിജയ ദശമി

വിജയ ദശമി

തിന്മയ്ക്ക് മേല്‍ നന്മ വിജയം നേടുന്ന ദിനം. സരസ്വതീ ദേവിയുടെ കടാക്ഷം ചൊരിയപ്പെടുന്ന ഈ ദിനത്തിലാണ് വിദ്യാരംഭത്തിന് തുടക്കം കുറിയ്ക്കുന്നത്. പൂജ വച്ച പുസ്തങ്ങളെ പ്രാര്‍ത്ഥനയോടെ തൊട്ട് വന്ദിച്ച് പുതിയ തുടക്കം. കേരളത്തില്‍ അങ്ങോളം ഇങ്ങോളമുള്ള ക്ഷേത്രങ്ങളില്‍ കുട്ടികളെ എഴുത്തിനിരുത്തുന്നതും വിജയദശമിയ്ക്കാണ്

ഹരിശ്രീ

ഹരിശ്രീ

അറിവിന്റെ ആദ്യാക്ഷരമായ ഹരിശ്രീ കുറിയ്ക്കുന്നത് വിജയ ദശമി ദിനത്തിലാണ്. ആയിരക്കണക്കിന് കുട്ടികളാണ് ഈ ദിനത്തില്‍ വിദ്യാരംഭം കുറിയ്ക്കുന്നത്.

English summary
Home Minister Ramesh Chennithala accepted the ceremonial sword at the Padmanabhapuram Palace in Tamil Nadu on Sunday as part of this year’s Navaratri celebrations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X