കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്കെതിരെ കളിയ്ക്കുന്നത് ചാണ്ടി സര്‍ക്കാര്‍?

Google Oneindia Malayalam News

മാഗസിനില്‍ അച്ചടിച്ചത് ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് രമേശ് ചെന്നിത്തല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബിന്‍ ലാദന്റെയും അജ്മല്‍ കസബിന്റെയും ഒരുമിച്ച് ഒരു കോളത്തില്‍ അച്ചടിച്ചതിനെയും പേരെടുത്ത് പറയാതെ നാ.. മോന്‍..എന്ന് വിളിച്ചതിനെയുമാണ് സംസ്ഥാനം ഭരിക്കുന്ന ആഭ്യന്തര മന്ത്രി വെറും ആവിഷ്‌കാര സ്വാതന്ത്ര്യമായി കരുതുന്നത്. ആഭ്യന്തര മന്ത്രിയോട് പൂര്‍ണമായും യോജിച്ചാല്‍ തന്നെയും ഒരു ചോദ്യം ബാക്കിയാണ്.

പിന്നെ എന്തിനാണ് ഈ കുട്ടികളെ അറസ്റ്റ് ചെയ്തത് ആഭ്യന്തരമന്ത്രീ. എന്തിനാണ് ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്ത് കോളേജ് പ്രിന്‍സിപ്പാളിനും സ്റ്റുഡന്റ് എഡിറ്റര്‍ക്കുമെതിരെ കേസെടുത്തത്? കോളേജ് മാഗസിനിലെ പദപ്രശ്‌നം പൂരിപ്പിക്കുന്നതിലെ പിഴവുകള്‍ പഠിച്ച് ഉടനടി അറസ്റ്റ് ചെയ്യാനും മാത്രം മറ്റൊരു പണിയുമില്ലാതിരിക്കുകയാണോ കേരള പോലീസും പോലീസ് വകുപ്പും?

narendra-modi

കുട്ടിരാഷ്ട്രീയക്കാരുടെ കൊതിക്കെറുവ് എന്ന് കരുതി കോളേജ് മാനേജ്‌മെന്റിന് ഒരു താക്കീത് നല്‍കിയാല്‍ തീരുന്ന വിഷയത്തില്‍ അറസ്റ്റും കോലാഹലങ്ങളും നടത്തി നാടകം പൊടിപൊടിച്ചപ്പോള്‍ കോണ്‍ഗ്രസ് ആഗ്രഹിച്ചത് തന്നെയാണ് കിട്ടിയത്. ആവിഷ്‌കാര സ്വാതന്ത്ര്യം അനുവദിക്കാത്ത കൊടും ഭീകരനായി മോദി. ഇതാ ഞങ്ങള്‍ പറഞ്ഞ ഫാസിസ്റ്റ് ഭരണം എന്ന് കപട ബുദ്ധിജീവികള്‍ അലമുറയിടാനും തുടങ്ങി.

കേരള പോലീസും അതിനെ ഭരിക്കുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരും ആഭ്യന്തര മന്ത്രിയുമാണ് ഈ അറസ്റ്റുകള്‍ക്ക് മറുപടി പറയേണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ല. കര്‍ണാടകയിലും ഉത്തര്‍ പ്രദേശിലും ഗോവയിലും മോദി വിരുദ്ധത പ്രചരിപ്പിച്ചതില്‍ കേസുകളുണ്ട്. അത് പക്ഷേ സ്‌കൂള്‍ കുട്ടികളുടെ പദപ്രശ്‌നത്തിന്റെ പേരിലല്ല എന്ന വ്യത്യാസമെങ്കിലുമുണ്ട്. നരേന്ദ്ര മോദിയെ ഫാസിസ്റ്റ് ആക്കി നിലനിര്‍ത്താന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് ചരടുവലിക്കുന്നത് എന്നാണോ ഇതില്‍ നിന്നും സാധാരണ ജനങ്ങള്‍ മനസിലാക്കേണ്ടത്?

English summary
Nine students were arrested in Kerala for allegedly using invectives to describe political leaders including Narendra Modi. But it looks like Kerala government has taken this issue seriously and trying to corner Narendra Modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X