കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്തസാക്ഷി സ്തൂപം തുളസിത്തറയാക്കാമോ

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: രക്തസാക്ഷികളെ ഏറെ സ്‌നേഹിക്കുന്ന പാര്‍ട്ടി ഏതാണെന്ന് ചോദിച്ചാല്‍ ഉത്തരം സിപിഎം എന്ന് തന്നെ ആയിരിക്കും. കാരണം രക്തസാക്ഷികളെ ഓര്‍ക്കുകയും അവര്‍ക്ക് വേണ്ടി ഏറ്റവും അധികം മണ്ഡപങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുള്ളതും സിപിഎം തന്നെ ആയിരിക്കും.

പുതിയ കാലത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അത്യാവശ്യം മതവിശ്വാസമൊക്കെ ആകാമെന്നാണ് പറയുന്നത്. മാലയിട്ട് ,കറുപ്പുടുത്ത് ശബരിമല ചവിട്ടാമെന്ന് പോലും ഇപ്പോള്‍ പാര്‍ട്ടി പറഞ്ഞുതുടങ്ങിയിട്ടുണ്ട്.

രാജ്യത്തെ തന്നെ ഏറ്റവും വലിയ തൊഴിലാളി സംഘടനയാണ് സിഐടിയു. സിപിഎമ്മിന്റെ തൊഴിലാളി സംഘടന. രക്തസാക്ഷികള്‍ക്കും രക്തസാക്ഷി സ്തൂപങ്ങള്‍ക്കും ഒരു കുറവും ഇല്ല. എന്നിട്ടും ഇവരെന്താ ഇങ്ങനെ ചെയ്തത്...

രക്തസാക്ഷി സ്തൂപം

രക്തസാക്ഷി സ്തൂപം

പണ്ട് ഇതൊരു മുഴുനീളന്‍ രക്തസാക്ഷി സ്തൂപമായിരുന്നു. എന്നാലിപ്പോള്‍ തുളസിത്തറയായി മാറി.

വിപ്ലവ പാര്‍ട്ടിക്ക് എന്ത് തുളസിത്തറ

വിപ്ലവ പാര്‍ട്ടിക്ക് എന്ത് തുളസിത്തറ

വൈരുദ്ധ്യാത്മക ഭൗതികവാദത്തിലാണ് പാര്‍ട്ടിയുടെ വിശ്വാസം. അതുകൊണ്ട് തുളസിത്തറ ഉണ്ടാക്കാന്‍ പാടില്ലെന്നുണ്ടോ...

എന്നാലും രക്തസാക്ഷി സ്തൂപത്തിനോട്...

എന്നാലും രക്തസാക്ഷി സ്തൂപത്തിനോട്...

എന്നാലും രക്തസാക്ഷി സ്തൂപത്തിനോട് ഇത് വേണമായിരുന്നോ എന്നാണ് ചിലരുടെ ചോദ്യം.

പത്മനാഭന്റെ മുന്നില്‍

പത്മനാഭന്റെ മുന്നില്‍

തിരുവനന്തപുരം ശ്രീപത്‌നമാഭസ്വാമി ക്ഷേത്ര പരിസരത്തെ ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യുണിയന്‍ (സിഐടിയു) ഓഫീസിന് മുന്നിലെ സ്തൂപമാണ് തുളസിത്തറയായി മാറിയത്.

English summary
Rakthasakshi sthoopam converted to Thusalithara at CITU office.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X