കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയെക്കുറിച്ചറിയാന്‍ പത്ത് കാര്യങ്ങള്‍

Google Oneindia Malayalam News

മര്‍ദ്ദിതരും പീഡിതരും ഇല്ലാത്ത ചൈന, നന്മയുടെ നല്ല നാട് ചൈന, നല്ല നാട് ചൈന... അറബിക്കഥയിലെ ക്യൂബ മുകുന്ദനെപ്പോലെയുളളവരുടെ മനസിലെ ചൈനയാണിത്. എന്നാല്‍ യഥാര്‍ഥ ചൈന അങ്ങനെയാണോ. അതൊര് ചോദ്യമാണ്. ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുളള ചൈന കര്‍ക്കശമായ ഭരണകൂടത്തിനും നിയമങ്ങള്‍ക്കും പേരുകേട്ട ഇടം കൂടിയാണ്.

ലോകത്തെ മറ്റേത് രാജ്യത്തില്‍ നിന്നും വ്യത്യസ്തമാണ് ചൈന. ഇവിടത്തെ ജീവിതരീതി, ആചാരങ്ങള്‍ എല്ലാത്തിലും ഒരു ചൈനീസ് ടച്ച് കാണാം. ചൈന ഉപകരണങ്ങള്‍ എന്ന് പറഞ്ഞ് മാര്‍ക്കറ്റില്‍ കിട്ടുന്ന പല സാധനങ്ങളും ചൈനയുടേത് അല്ല എന്നും അറിയുക. എന്നാലും ടെക്‌നോളജിയുടെ കാര്യത്തിലും ചൈന ഇന്നൊര് വന്‍ശക്തിയാണ്.

പ്രസിഡണ്ട് ഷി ജിന്‍പിങ് ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ചൈനയെക്കുറിച്ച് രസകരമായ പത്ത് കാര്യങ്ങള്‍ നോക്കൂ.

അത്രയ്ക്ക് സമ്പന്നമൊന്നുമല്ല

അത്രയ്ക്ക് സമ്പന്നമൊന്നുമല്ല

കുറഞ്ഞത് 10 കോടിയില്‍ അധികം ആളുകളെങ്കിലും ചൈനയില്‍ ഒരു യു എസ് ഡോളര്‍ കൊണ്ട് ജീവിക്കുന്നവരാണ് എന്നാണ് കണക്ക്. എന്ന് വെച്ചാല്‍ 60 ഇന്ത്യന്‍ രൂപ.

ട്രാഫിക്കോ ജാമുണ്ട്

ട്രാഫിക്കോ ജാമുണ്ട്

ഏറ്റവും വലിയ ട്രാഫിക് ജാമുകള്‍ക്ക് പേരുകേട്ട സ്ഥലമാണ് ചൈനയിലെ ഷാങ്ഹായി. 12 ദിവസവും 62 മൈലുകളുമാണ് ഇവിടത്തെ റെക്കോര്‍ഡ് ട്രാഫിക് ജാം നീണ്ടുനിന്നത്.

ചൈനയിലും മതമുണ്ട്

ചൈനയിലും മതമുണ്ട്

മതത്തിന് വലിയ പ്രാധാന്യമില്ലെങ്കിലും ഔദ്യോഗികമായി മതേതര രാജ്യമാണെങ്കിലും ചൈനയില്‍ 5 കോടിയില്‍ അധികം ക്രിസ്ത്യാനികളുണ്ട് എന്നാണ് കണക്ക്.

ദാ ദിങ്ങനെ വെക്കണം കൈ

ദാ ദിങ്ങനെ വെക്കണം കൈ

മാര്‍ച്ചിംഗ് പരേജഡിന് കൈ കൃത്യമായ ഉയരത്തില്‍ വെക്കാനുള്ള പരിശീലനമാണ് നടക്കുന്നത്. തൂണുകളില്‍ ചരട് വലിച്ചുകെട്ടിയാണ് റിപ്പബ്ലിക് ഓഫ് ചൈനയിലെ മിലിട്ടറി പോലീസിന്റെ പരിശീലനം

പെണ്‍ഭ്രൂണഹത്യ ഞെട്ടിപ്പിക്കും

പെണ്‍ഭ്രൂണഹത്യ ഞെട്ടിപ്പിക്കും

ഓരോ വര്‍ഷവും ചുരുങ്ങിയത് പത്ത് ലക്ഷം പെണ്‍ഭ്രൂണങ്ങളെങ്കിലും ചൈനയില്‍ ഇല്ലാതാക്കപ്പെടുന്നു. കൊല്ലപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്യുന്ന പെണ്‍കുഞ്ഞുങ്ങളുടെ എണ്ണവും കുറവല്ല. ഒറ്റക്കുട്ടി എന്ന ചൈനയുടെ പോളിസി തന്നെ കാരണം.

ഗുഹാമനുഷ്യര്‍

ഗുഹാമനുഷ്യര്‍

യാവോദോങ്‌സ് എന്ന് വിളിക്കുന്ന ഗുഹാ വീടുകളില്‍ താമസിക്കുന്ന മുപ്പത് കോടിയില്‍പ്പരം ആളുകള്‍ ചൈനയിലുണ്ടത്രെ.

ബീജിംഗില്‍ പോയാല്‍ പുക വലിക്കേണ്ട

ബീജിംഗില്‍ പോയാല്‍ പുക വലിക്കേണ്ട

ബീജിംഗിലെ വായു ശ്വസിച്ചാല്‍ 21 സിഗരറ്റുകള്‍ വലിക്കുന്നതിന് തുല്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും എന്നാണ് പഠനങ്ങള്‍ പറയുന്നത്.

പൂച്ചയാണിഷ്ടം

പൂച്ചയാണിഷ്ടം

ചൈനയിലെ ഒരു പ്രധാന വിഭവമാണ് പൂച്ചയിറച്ചി എന്നറിയാമല്ലോ. നാല്‍പത് ലക്ഷത്തിലധികം പൂച്ചകളാണ് ചൈനയില്‍ ഒരു വര്‍ഷം കൊല്ലപ്പെടുന്നത്.

അച്ചടക്കമോ ആഹാ

അച്ചടക്കമോ ആഹാ

കോളറില്‍ ഒരു സൂചി ഇങ്ങനെ കുത്തിവെച്ചാല്‍ പിന്നെ കഴുത്ത് താഴുമോ. അതാണ് അച്ചടക്കം. കണ്ട് പഠിക്കണം.

വധശിക്ഷ മാരകം

വധശിക്ഷ മാരകം

ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് ഒരു ദയയും കൂടാതെ വധശിക്ഷ വിധിക്കുന്ന രാജ്യമാണ് ചൈന. ലോകത്താകമാനം നടപ്പിലാക്കപ്പെടുന്ന വധശിക്ഷയുടെ നാലിരട്ടി വരും ചൈനയില്‍ എന്നാണ് പറയപ്പെടുന്നത്.

English summary
We bring you some facts about China which you might not know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X