Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

വിഷപ്പാല്‍ ചുരത്തുന്ന മാധ്യമപൂതനകള്‍...

Published: Tuesday, September 30, 2008, 21:09 [IST]

 
ഒന്നു സമ്മതിച്ചേ തീരൂ. പ്രതിച്ഛായാ നിര്‍മ്മിതിയ്ക്ക് അഹോരാത്രം പണിയെടുക്കുന്ന ഒരു മാധ്യമ സംഘത്തിന്റെ സഹായം കേരളത്തിലൊരു മുഖ്യമന്ത്രിക്കും ഇന്നേ വരെ ലഭിച്ചിട്ടില്ല. അക്കാര്യത്തില്‍ സഖാവ് വി എസ് അച്യുതാനന്ദന്‍ ഭാഗ്യം ചെയ്ത ജന്മമാണ്.

മാധ്യമങ്ങളുടെ സൃഷ്ടിയെന്ന് ചെല്ലപ്പേരുളള എ കെ ആന്റണി പോലും അസൂയപ്പെടുന്നുണ്ടാകും, അച്യുതാനന്ദന്റെ പ്രതിഛായാ നിര്‍മ്മിതിക്കു വേണ്ടി മാധ്യമങ്ങള്‍ നിര്‍വഹിക്കുന്ന അത്യദ്ധ്വാനം കണ്ടിട്ട്.

സെസ് അപേക്ഷകരെല്ലാം റിയല്‍ എസ്റ്റേറ്റ് മാഫിയക്കാരാണെന്ന് പത്രങ്ങളായ പത്രങ്ങള്‍ വഴി വിളിച്ചു കൂവി. തര്‍ക്കം പൊളിറ്റ് ബ്യൂറോയെത്തിച്ചെങ്കിലും ഫലിച്ചില്ല. പ്രമുഖ ഘടകകക്ഷിയിലൊരു ഗ്രൂപ്പിന്റെ സഹായത്തോടെ നടത്തിയ അവസാന ശ്രമവും ജയിച്ചില്ല. ഒരു വര്‍ഷമായി തടഞ്ഞു വെച്ച സെസ് അപേക്ഷകള്‍ ഒടുവില്‍ കേന്ദ്രസര്‍ക്കാരിന് അയയ്ക്കേണ്ടി വന്നു. പാളിപ്പോയ പ്രത്യയശാസ്ത്ര സമരത്തിന്റെ ജാള്യം മറയ്ക്കാന്‍ ഇപ്പോഴിതാ മൂന്നാറിലേയ്ക്ക് ഒരു വിനോദ യാത്ര.

ടാറ്റ കയ്യേറിയ ഭൂമി കണ്ടെത്തിയെന്ന ആറുകോളം നീളമുളള ഒരു എക്സ്ക്ലൂസീവ് വാര്‍ത്തയുടെ ചിറകിലേറിയാണ് സഖാവ് വീണ്ടും മൂന്നാറിലേയ്ക്ക് വെച്ചു പിടിക്കുന്നത്. സെപ്തംബര്‍ 30 ചൊവ്വാഴ്ച മാധ്യമം ലേഖകന്‍ പി കെ പ്രകാശ് പേരുവെച്ചെഴുതിയ എമകണ്ടന്‍ റിപ്പോര്‍ട്ട് വെറുമൊരു റിപ്പോര്‍ട്ടാണെന്ന് കരുതിയവരെ, പ്രതിബദ്ധതയുളള പത്രപ്രവര്‍ത്തനത്തെക്കുറിച്ച് നിങ്ങള്‍ക്കൊരു ചുക്കുമറിയില്ല.

വായിച്ചു നോക്കൂ, ആദ്യ ഖണ്ഡിക.....

മൂന്നാറില്‍ ടാറ്റാ ടീ കൈയേറിയ 50,000 ഏക്കര്‍ ഭൂമി ഇടുക്കി കലക്ടര്‍ അശോക്കുമാര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. ടാറ്റ കൈയടക്കിവെച്ച സര്‍ക്കാര്‍ ഭൂമിയുടെ സര്‍വേ നമ്പര്‍, വിസ്തൃതി എന്നിവയാണ് കണ്ടെത്തിയത്. രണ്ടുമാസമായി നിയമം ലംഘിച്ച് പുതിയ റിസോര്‍ട്ടുകള്‍ നിര്‍മിക്കുന്നതായി ചൂണ്ടിക്കാട്ടി കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്..

നിയമം ലംഘിച്ച് പുതിയ റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്ന കാര്യം ചൂണ്ടിക്കാട്ടി കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ടാറ്റ കയ്യേറിയ സര്‍ക്കാര്‍ ഭൂമിയുടെ സര്‍വേ നമ്പരും വിസ്തൃതിയും ഉള്‍പ്പെടുന്നതെങ്ങനെയെന്ന് പി കെ പ്രകാശിന് മാത്രമേ അറിയൂ. അത് കണ്ടെത്താന്‍ എന്ത് മന്ത്രവിദ്യയാണ് കളക്ടറും സംഘവും ഉപയോഗിച്ചതെന്ന് റിപ്പോര്‍ട്ട് ആവര്‍ത്തിച്ചു വായിച്ചാലും ഉത്തരമില്ല.

റിപ്പോര്‍ട്ടില്‍ അവസാനത്തേതിന് തൊട്ടുമുമ്പുളള ഖണ്ഡിക അവസാനിക്കുന്നതു കൂടി വായിക്കൂ.. അതിങ്ങനെയാണ്..

ടാറ്റയെ രക്ഷിക്കുന്നതിന് ഭൂമി സര്‍വേ ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നു. ഇതിന്റെ ചുമതല റവന്യൂ വകുപ്പിന് കൈമാറി. ടാറ്റക്ക് അനുകൂലമായി റവന്യൂവകുപ്പ് തയാറാക്കിയ സര്‍വേ റിപ്പോര്‍ട്ട് തള്ളിയാണ്, സര്‍ക്കാറിലേക്ക് നിക്ഷിപ്തമാക്കിയ ഭൂമി അളന്നുതിരിക്കാന്‍ കലക്ടറെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയത്.

ഇവിടെ ഒരല്‍പം വിശദീകരണം ആവശ്യമുണ്ട്. റവന്യൂ വകുപ്പിന്റെ കീഴിലുളള സര്‍വെ വിഭാഗത്തിന് കയ്യേറ്റത്തിന്റെ വ്യാപ്തി കണ്ടെത്താനാവില്ലെന്ന് കരുതിയാണ്, ടാറ്റയുടെ കയ്യേറ്റം കണ്ടെത്താന്‍ നാഷണല്‍ റിമോട്ട് സെന്‍സിംഗ് ഏജന്‍സിയെക്കൊണ്ട് ഉപഗ്രഹ സര്‍വെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, ഈ സര്‍വെയിലും ടാറ്റ കയ്യേറിയെന്ന് ആരോപിക്കപ്പെടുന്ന 50,000 ഏക്കറിനെക്കുറിച്ച് വ്യക്തമായ വിവരമൊന്നും ലഭിച്ചില്ല.

നാഷണല്‍ റിമോട്ട് സെന്‍സിംഗ് ഏജന്‍സി നല്‍കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രി തളളിക്കളഞ്ഞുവെന്നാണ് മാധ്യമം ലേഖകന്‍ സംശയലേശമെന്യേ വായനക്കാരെ അറിയിക്കുന്നത്. സത്യമാണോ അത്...?

2007 ജൂലൈ 25ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഉപഗ്രഹ സര്‍വെയുടെ റിപ്പോര്‍ട്ട് പരിഗണിക്കപ്പെട്ടത്. റിപ്പോര്‍ട്ടില്‍ അവ്യക്തതയുളളതിനാല്‍ അതേക്കുറിച്ച് പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കാനായിരുന്നു മന്ത്രിസഭയുടെ തീരുമാനം. അക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറയുകയും ചെയ്തു. 2007 ജൂലൈ 26ന് ഹിന്ദു പത്രം വ്യക്തമായി ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വാര്‍ത്തയിലെ അവസാന ഭാഗം വായിക്കുക
He said a committee had been appointed to study the report of the survey conducted by the National Remote Sensing Agency on land in possession of Kannan Devan Plantation Company (formerly Tata Tea Limited). There were some ambiguities in the findings and clarifications were needed.

മറ്റ് അസംഖ്യം വിഗദ്ധ സമിതികളുടെ ഗതി തന്നെയാവണം ഈ റിപ്പോര്‍ട്ടിന്റെ കാര്യത്തിലും സംഭവിച്ചത്. ഉപഗ്രഹ സര്‍വെയുടെ റിപ്പോര്‍ട്ട് സമിതി വിഴുങ്ങിയോ ദഹിച്ചോയെന്നൊന്നും ഇന്നേവരെ പുറത്തു വന്നിട്ടില്ല. പക്ഷേ, വിനോദയാത്രാ നാടകം പ്ലാന്‍ ചെയ്യുന്ന മീഡിയാ മാനേജര്‍മാര്‍ക്ക് അതൊന്നും അറിയേണ്ട കാര്യമില്ല.

മത്തങ്ങ തലക്കെട്ടുമായി വന്നു വീഴുന്ന പത്രം ആദ്യ വായനയില്‍ അതിന്റെ ദൗത്യം നിര്‍വഹിച്ചു പിന്മാറും. ആദര്‍ശധീരനായ മുഖ്യമന്ത്രിയുടെ പ്രതിഛായ വായനക്കാരന്റെ മനസില്‍ ജ്വലിച്ചു തിളങ്ങും. ഉപഗ്രഹ സര്‍വെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി തളളിയെന്ന് എഴുതി വിടുന്നതിന്റെ ലക്ഷ്യമതാണ്. മുഖ്യമന്ത്രിക്ക് അങ്ങനെ ഏകപക്ഷീയമായി തീരുമാനിക്കാനുളള അധികാരമുണ്ടോയെന്നൊന്നും വായനക്കാരന്‍ ചിന്തിക്കില്ലെന്ന് എഴുതുന്നവര്‍ക്കറിയാം.

അല്ലെങ്കിലും മറിച്ചൊരാലോചനയെന്തിന്? സര്‍വ ശക്തനാണല്ലോ കേരളത്തിന്റെ മുഖ്യമന്ത്രി! ഏത് റിപ്പോര്‍ട്ടും അദ്ദേഹത്തിന് തളളാം, കൊളളാം, വലിച്ചുകീറി പറത്താം. ചോദിക്കുന്നതാര്? പൊതുസമൂഹത്തെയോ പത്രമാധ്യമങ്ങളെയോ അതൊന്നും അറിയിക്കേണ്ട ബാധ്യത സഖാവിനില്ല. സീറ്റു നിഷേധിക്കുമ്പോള്‍ പ്രകടനം നടത്താനും വഴിനീളെ തന്റെ ചിത്രമുളള പടുകൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും മാത്രം മതി ആരാധകരുടെ സേവനം.

ആവശ്യമില്ലാത്ത കാര്യങ്ങള്‍ അറിയണമെന്ന് അവര്‍ വാശി പിടിക്കരുത്. അറിയിക്കേണ്ടതൊക്കെ അറിയിക്കാന്‍ വേറെ പല സംവിധാനങ്ങളും അദ്ദേഹത്തിനുണ്ട്..

ആ സംവിധാനം വിശ്രമരഹിതമായി പ്രവര്‍ത്തിക്കുമ്പോള്‍ വിവരങ്ങള്‍ ആട്ടിന്‍ കാഷ്ഠം പോലെ നമുക്കു മുമ്പില്‍ വിസര്‍ജിക്കപ്പെടും. അതു വാരിത്തിന്ന് വേണമെങ്കില്‍ സംതൃപ്തിയടയാം. അല്ലാത്തവന്റെയൊക്കെ നെഞ്ചില്‍ മുതലാളിത്ത, നവലിബറല്‍, റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ ഏജന്റെന്ന ചാപ്പ കുത്തി വെറുക്കപ്പെട്ടവന്റെ കിരീടവും ചൂടി നാടു കടത്തും.

മന്ത്രിസഭയെയോ അതിന്റെ തീരുമാനങ്ങളോ അംഗീകരിക്കുന്ന ഇനമല്ല, ചില മാധ്യമ പ്രവര്‍ത്തകര്‍. തോന്നിയവാസവും തന്നിഷ്ടവും ജീവിതവ്രതമാക്കിയ ഒരു മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഉപജാപക വൃന്ദത്തില്‍ പ്രവേശനമുളള കുറേ പത്രക്കാരുമുണ്ടെങ്കില്‍, എന്തു മന്ത്രിസഭ, എവിടുത്തെ മുന്നണി മര്യാദ.. ?

പക്ഷേ, പഴഞ്ചന്‍ കാലത്തില്‍ ചരിക്കുന്ന ചിലരെങ്കിലും കാണുമല്ലോ. ഇങ്ങനെയൊക്കെയുളള കാര്യങ്ങള്‍ ആലോചിക്കാനും തീരുമാനിക്കാനുമാണ് മന്ത്രിസഭയെന്നൊരു ഏര്‍പ്പാടുളളതെന്ന് അവര്‍ കരുതുന്നു. അവിടെ ചര്‍ച്ച ചെയ്താണ് തീരുമാനങ്ങളുണ്ടാകുന്നതെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രിയുടെ തന്നിഷ്ടവും തോന്നിയവാസവും അനുവദിച്ചു കൊടുക്കില്ലെന്ന് എത്രയോ സംഭവങ്ങളിലൂടെ അവര്‍ അനുഭവച്ചറിഞ്ഞിട്ടുമുണ്ട്.

എച്ച്എംടി വിവാദം മുതല്‍ സെസ് അപേക്ഷകള്‍ തടഞ്ഞു വെച്ചതു വരെയുളള സംഭവങ്ങള്‍ ഓര്‍മ്മയുളള, പണയപ്പെടാത്ത യുക്തിബോധമുളള അവരില്‍ ഓര്‍ക്കാനമുണ്ടാക്കുന്നതാണ് ഈ പി കെ പ്രകാശിന്റെ റിപ്പോര്‍ട്ട്.

ഒന്നു കൂടി വായിച്ചു നോക്കൂ.. പ്രതിബന്ധത തുടിച്ചു നില്‍ക്കുന്ന ഈ വാചകം...
ടാറ്റക്ക് അനുകൂലമായി റവന്യൂവകുപ്പ് തയാറാക്കിയ സര്‍വേ റിപ്പോര്‍ട്ട് തള്ളിയാണ്, സര്‍ക്കാറിലേക്ക് നിക്ഷിപ്തമാക്കിയ ഭൂമി അളന്നുതിരിക്കാന്‍ കലക്ടറെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയത്.

അടുത്ത പേജില്‍
ജാള്യം മറയ്ക്കാനൊരു മൂന്നാര്‍ യാത്ര

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 2 , Eden Gardens, Kolkata
Mumbai Indians: 48 / 0, 7 Overs
2nd Test , Headingley, Leeds
Play stopped for day.