കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വില വര്‍ധനയെന്ന പതിവ് നാടകം

  • By കിഷന്‍ജി
Google Oneindia Malayalam News

Petrol Price
യുപിഎ സര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിച്ചതിനു തൊട്ടുപിറകെ പതിവ് നാടക സംഘങ്ങള്‍ സജീവമായി. ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമെന്ന് ബിജെപയും ഞങ്ങളറിഞ്ഞില്ലെന്ന് തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയും ജനവിരുദ്ധമെന്ന് സമാജ്‌വാദി പാര്‍ട്ടിയും ദേശവ്യാപകമായ പ്രക്ഷോഭമെന്ന് ഇടതുപാര്‍ട്ടികളും പ്രഖ്യാപിച്ചുകഴിഞ്ഞു.

രാജ്യത്താകെ വര്‍ധിപ്പിച്ച ഡീസല്‍ വിലയ്‌ക്കെതിരേ കേരളമെന്ന ഇട്ടാവട്ടത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചുകൊണ്ട് ഇടതുമുന്നണി വീണ്ടും രംഗത്തെത്തി. കേരളത്തില്‍ ഹര്‍ത്താല്‍ നടത്തുന്നതോടെ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ പേടിച്ച് 'വിലകുറയ്ക്കാനാണ്' സാധ്യതയെന്ന് തോന്നുന്നു. ഡീസല്‍ വിലവര്‍ധനവ് തന്നെ ജന ജീവിതം ദുസ്സഹമാക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. അതോടൊപ്പം ബലംപ്രയോഗിച്ച് ജനജീവിതം നിശ്ചലമാക്കുന്ന എല്‍ഡിഎഫ് ഹര്‍ത്താല്‍. നാളിതുവരെ ഹര്‍ത്താല്‍ കൊണ്ട് എന്തെങ്കിലും നേടിയ ചരിത്രമുണ്ടോ?

പ്രതിഷേധമറിയിക്കാന്‍ സ്തംഭിപ്പിപ്പിച്ചേ മതിയാകൂവെങ്കില്‍ അത് കേന്ദ്ര ഗവണ്‍മെന്റ് ഓഫിസുകളാക്കി കൂടെ. കാരണം അവരാണല്ലോ വില്ലന്മാര്‍. ഹര്‍ത്താല്‍ എന്നു കേട്ടപ്പോള്‍ തന്നെ ബിവറേജ് ഔട്ട്‌ലെറ്റിനു മുന്നില്‍ വരിനില്‍ക്കാന്‍ തുടങ്ങിയ നമ്മുടെ ജനങ്ങള്‍ക്കിടയില്‍ ഈ ഹര്‍ത്താല്‍ ആനുകൂല്യം ഒരു ഹോളിഡേ എന്നതിലപ്പുറം ഒന്നുമല്ലെന്ന് തിരിച്ചറിയാന്‍ സാധിക്കണം.

കല്‍ക്കരി കുംഭകോണം മൊത്തം വിഴുങ്ങുമെന്നായപ്പോഴാണ് യുപിഎ സര്‍ക്കാര്‍ ഡീസല്‍ വിലവര്‍ധനവെന്ന വജ്രായുധം പ്രയോഗിച്ചത്. ഇതോടെ പൊതുജനമെന്ന 'കഴുതകള്‍' ഇതിനു പിറകെ പോകും. കാരണം അവനെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന പ്രശ്‌നമാണിത്. കൊല്‍ക്കത്തയില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസും ഉത്തര്‍പ്രദേശില്‍ നിന്ന് സമാജ്‌വാദി പാര്‍ട്ടിയും കുരയ്ക്കാന്‍ തുടങ്ങുമ്പോള്‍ ഒന്നോ രണ്ടോ രൂപ കുറച്ച് തടി രക്ഷിക്കുക.

അണ്ണയുടെ സമരമാര്‍ഗ്ഗത്തിലേക്ക് തിരിയാന്‍ എന്തേ ബിജെപിക്ക് കഴിയാത്തത്. പെട്രോള്‍ വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് ജന്ദര്‍മന്തറില്‍ സത്യഗ്രഹസമരം പ്രഖ്യാപിക്കട്ടെ. ആളുകള്‍ ഒഴുകട്ടെ. മന്‍മോഹനും സോണിയയും കിടുങ്ങട്ടെ..ദേശീയ ചാനലുകള്‍ അത് ലൈവ് ചെയ്യട്ടെ. ഈ ഹര്‍ത്താലിനേക്കാള്‍ എത്രയോ മെച്ചം അത്തരം ഒരു സത്യാഗ്രഹം കൊണ്ടുണ്ടാക്കാന്‍ സാധിക്കും.

English summary
Diesel price hiked by Rs 5 per litre, Trinamool Congress unhappy, harthal in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X