കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലിന്യപ്രശ്‌നം ഇനി സിപിഎമ്മുംബിജെപിയും നോക്കും...

  • By Soorya Chandran
Google Oneindia Malayalam News

കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇപ്പോള്‍ മാലിന്യ സംസ്‌കരണമാണ്. സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും വിചാരിച്ചിട്ട് ഇതുവരെ പരിഹരിക്കാന്‍ പറ്റാത്ത പ്രശ്‌നമാണിത്. എന്നാല്‍ ഇനി സിപിഎമ്മും ബിജെപിയും കൂടി ഈ പ്രശ്‌നം പരിഹരിക്കും.

വിളപ്പില്‍ ശാലയുടെ പേര് പറഞ്ഞ് തിരുവനന്തപുരംകാരോ, ലാലൂരിന്റെ പേര് പറഞ്ഞ് തൃശൂരുകാരോ, ഞെളിയന്‍പറമ്പിന്റെ പേര് പറഞ്ഞ് കോഴിക്കോട്ടുകാരോ മുറവിളി കൂട്ടേണ്ടി വരില്ലെന്ന് ഉറപ്പിക്കാം. കാരണം കേരളത്തില്‍ ഏറ്റവും ജനപിന്തുണയുള്ള പാര്‍ട്ടിയും ദേശീയതലത്തില്‍ ഏറ്റവും ജനപിന്തുണയുള്ള പാര്‍ട്ടിയുമാണ് മാലിന്യം സംസ്‌കാരിക്കാന്‍ നേരിട്ടിറങ്ങുന്നത്.

Waste

ആലപ്പുഴയില്‍ ഐസക് സഖാവാണ് മാലിന്യ സംസ്‌കരണത്തിന്റെ പാഠം സിപിഎമ്മിന് പഠിപ്പിച്ച് കൊടുത്തത്. മുമ്പ് പലതണ പാര്‍ട്ടിയെ പലപാഠങ്ങള്‍ പഠിപ്പിച്ച ആളാണ് അദ്ദേഹം. ലോകം മൂന്നല്ല, നാലെണ്ണം ഉണ്ടെന്ന് പറഞ്ഞതിന് വിജയന്‍മാഷിന്റെ കയ്യില്‍ നിന്ന് ആവശ്യത്തിന് കിട്ടിയപ്പോള്‍ ഒന്ന് ഒതുങ്ങിയതായിരുന്നു. കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തില്‍ പോളിറ്റ് ബ്യൂറോയില്‍ കയറിപ്പറ്റാമെന്ന പ്രതീക്ഷയോടെ ഇരുന്നതാണ്. പക്ഷേ അത് പാളിപ്പോയി.

ആഭാസ(ആര്‍ഷ ഭാരത സംസ്‌കാരം)ത്തെക്കുറിച്ച് വാചാലരാകുന്ന കൂട്ടര്‍ക്ക് പുതിയ മിശിഹ തന്നെയാണ് മാലിന്യം നീക്കാന്‍ മാതൃക. സ്വച്ഛ ഭാരത് ഒന്ന് തുടങ്ങാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു. ഇനി വേണം എല്ലാ മാലിന്യങ്ങളും നീക്കാന്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാലിന്യം നീക്കിയതിന്റെ പേരില്‍ വേണം വോട്ട് പിടിക്കാന്‍.

കേരളത്തിലെ മിക്ക തദ്ദേശ സ്ഥാപനങ്ങള്‍ക്കും മാലിന്യ സംസക്രണത്തിന് വമ്പന്‍ പദ്ധതികളൊക്കെ കടലാസില്‍ ഉറങ്ങിക്കിടക്കുന്നുണ്ട്. പക്ഷേ അതിനെയൊന്നും ഉണര്‍ത്താന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. പല തദ്ദേശ സ്ഥാപനങ്ങളും ഭരിക്കുന്നത് സിപിഎമ്മാണെന്ന കാര്യം അവരെങ്കിലും ഓര്‍ത്താല്‍ കാര്യങ്ങള്‍ കുറച്ചെങ്കിലും എളുപ്പമായേനെ.

ഇനി കോണ്‍ഗ്രസും മുസ്ലീം ലീഗും കേരള കോണ്‍ഗ്രസും കൂടി സിപിഎമ്മിന്റേയും ബിജെപിയുടേയും മാലിന്യ പദ്ധതിയില്‍ പങ്കാളികളായല്‍ കേരളം ഒരു മാലിന്യമുക്ത സംസ്ഥാനമാകുമെന്ന് ഉറപ്പിക്കാം.

English summary
CPM and BJP planning their own waste management campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X