കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് എഴുത്തും രഞ്ജിത്തിന്റെ വാ വിട്ട വാക്കും

Google Oneindia Malayalam News

വെള്ളമടിച്ച് കോണ്‍ തെറ്റി വരുമ്പോള്‍ കാല് മടക്കി തൊഴിക്കാന്‍ ഒരു പെണ്ണിനെ വേണം എന്ന് അമാനുഷികനായ നായകനെക്കൊണ്ട് വിളമ്പിച്ച രഞ്ജിത്താണ് പറയുന്നത് ഫേസ്ബുക്ക് എഴുത്തിന് നിലവാരം പോരെന്ന്, ഫേസ്ബുക്ക് എഴുത്ത് കക്കൂസ് സാഹിത്യമാണെന്ന്. സ്ത്രീവിരുദ്ധതയും മാടമ്പിത്തരവും കുത്തിനിറച്ച മോഹന്‍ലാല്‍ കഥാപാത്രങ്ങളെ എഴുതിയുണ്ടാക്കിയ രഞ്ജിത്താണിത് പറയുന്നത്. പോരേ പൂരം.

ഇനി രഞ്ജിത്ത് എന്ത് പറയണമെന്നും എഴുതണമെന്നും ഫേസ്ബുക്കിലെ മലയാളികള്‍ പറയും. മൂന്നേ മൂന്ന് ദിവസം കൊണ്ട് ആരാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന് സാക്ഷാല്‍ മരിയ ഷറപ്പോവയെ വരെ പഠിപ്പിച്ച ആളുകളാണ് നമ്മള്‍ മലയാളികള്‍. പിന്നെയല്ലേ കേരളമെന്ന ഠ വട്ടത്തില്‍ കിടന്ന് തായം കളിക്കുന്നു എന്ന് സ്വയം പറഞ്ഞിട്ടുള്ള രഞ്ജിത്ത്.

വാ വിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചുകിട്ടില്ല. ഓര്‍ക്കണം, ഓര്‍ത്താല്‍ നന്ന് എന്ന ആറാം തമ്പുരാനെക്കൊണ്ട് പറയിപ്പിച്ച രഞ്ജിത്ത് സ്വന്തം കാര്യം വന്നപ്പോള്‍ അത് മറന്നുപോയി. ഷറപ്പോവയെ മാത്രമല്ല, പൃഥ്വിരാജിനെയും രഞ്ജിനി ഹരിദാസിനെയും എന്തിന് നസ്രിയ നസീമിനെ വരെ നന്നാക്കിക്കൊടുത്ത ഫേസ്ബുക്ക് മലയാളികള്‍ രഞ്ജിത്തിനെയും ഏറ്റെടുത്തു കഴിഞ്ഞു. കാണൂ.

രഞ്ജിത്തിന്റെ നിലവാരം

രഞ്ജിത്തിന്റെ നിലവാരം

അമാനുഷിക നായക കഥാപാത്രങ്ങളെക്കൊണ്ട് സ്ത്രീവിരുദ്ധത മുറ്റിനില്‍ക്കുന്ന മൂന്നാം കിട ഡയലോഗുകള്‍ പറയിക്കുന്ന തിരക്കഥാകൃത്തല്ലേ ഈ രഞ്ജിത്ത് - (ഫേസ്ബുക്കിലെ ഈ കമന്റ് താളവട്ടം എന്ന സിനിമയില്‍ ജഗതി സോമനെ ചീത്തവിളിക്കുന്ന ടോണില്‍ വായിക്കണം)

അതേ സര്‍ ഞങ്ങള്‍ മാനസിക രോഗികളാണ്

അതേ സര്‍ ഞങ്ങള്‍ മാനസിക രോഗികളാണ്

രഞ്ജിത്തെന്ന എഴുത്തുകാരനോടും സംവിധായകനോടും സ്‌നേഹമുള്ള പലരും പറയുന്നത് ഇതാണ് - അതേ സര്‍ ഞങ്ങള്‍ മാനസിക രോഗികളാണ്. ഞങ്ങളെ മാനസിക രോഗികളാക്കിയത് നിങ്ങളുടെ സിനിമകളാണ്.

ലക്ഷ്യം നെഗറ്റീവ് പബ്ലിസിറ്റി

ലക്ഷ്യം നെഗറ്റീവ് പബ്ലിസിറ്റി

എന്തിനാണ് രഞ്ജിത് ഫേസ്ബുക്ക് എഴുത്തുകാരെ ചൊറിയാന്‍ നിന്നത്. അടുത്ത കാലത്തായി നല്ല പടങ്ങളൊന്നും ചെയ്യാത്ത രഞ്ജിത്ത് കുറച്ച് പബ്ലിസിറ്റി കിട്ടാന്‍ വേണ്ടിയാണോ ഇത് ചെയ്തത്. ചില ന്യൂസ് ചാനലുകളിലെ അന്തിച്ചര്‍ച്ചകളില്‍ വരെ ഇതായിരുന്നു വിഷയം.

ഉച്ചിഷ്ടവും അമേധ്യവും....

ഉച്ചിഷ്ടവും അമേധ്യവും....

സ്ത്രീ വിരുദ്ധത, ഹൈന്ദവതയുടെ അതി പ്രസരം തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത വൃത്തികേടുകള്‍ കുത്തിനിറച്ച് സുരേഷ് ഗോപിയുടെ സ്റ്റൈലില്‍ പറഞ്ഞാല്‍ ഉച്ചിഷ്ടവും അമേധ്യവും കൂട്ടിക്കുഴച്ച സിനിമകള്‍ എടുത്ത സംവിധായകനാണ് രഞ്ജിത്ത് എന്നാണ് ആരോപണം. സമൂഹത്തിലുള്ള വൃത്തികേടുകളുടെ പരിച്ഛേദം മാത്രമാണ് ഫേസ്ബുക്കിലും ഉള്ളത്.

എന്താണ് സംഭാവന

എന്താണ് സംഭാവന

പതിമൂന്ന് സിനിമകള്‍ക്ക് കഥ, നാല്‍പ്പത്തി രണ്ടു സിനിമയ്ക്ക് തിരക്കഥ, പതിനാറു സിനിമകള്‍ക്ക് സംവിധാനം ഇതാണ് മലയാള സിനിമയ്ക്ക് രഞ്ജിത് നല്‍കിയ സംഭാവന. ഇതില്‍ത്തന്നെ മോഹന്‍ലാലിന്റെ ദേവാസുരം മുതല്‍ക്കിങ്ങോട്ടുള്ള നരസിംഹം, രാവണപ്രഭു, ആറാം തമ്പുരാന്‍ തുടങ്ങിയ പണംവാരിപ്പടങ്ങളാണ് പ്രസിദ്ധം.

വിവരക്കേട്

വിവരക്കേട്

കുറെ നല്ല സിനിമ എടുത്ത് ഇതുപോലെ വിവരക്കേട് പറയുന്ന സംവിധായകര്‍ കുറേയുണ്ട് എന്നാണ് ഫേസ്ബുക്കുകാര്‍ ആശ്വസിക്കുന്നത്. കുരുടന്‍ തൃശ്ശൂര്‍ പൂരം കാണാന്‍ പോയതുപോലെ എന്നാണ് കാര്യമറിയാതുള്ള വിമര്‍ശനത്തെ ആളുകള്‍ കളിയാക്കുന്നത്.

തുടക്കം സിനിമയില്‍

തുടക്കം സിനിമയില്‍

അഥവാ ഇനി ഫേസ്ബുക്ക് സാഹിത്യം കക്കൂസ് സാഹിത്യമാണെങ്കില്‍ത്തന്നെ അത്തരം എഴുത്ത് തുടങ്ങിയത് ഫേസ്ബുക്കിലല്ല സിനിമയിലാണ് എന്നും ആശ്വസിക്കുന്നവരുണ്ട്.

സത്യത്തില്‍ രഞ്ജിത് പറഞ്ഞത്

സത്യത്തില്‍ രഞ്ജിത് പറഞ്ഞത്

പൊതുകക്കൂസിലും ട്രെയിനിലെ കക്കൂസിലും എഴുതിയിരുന്നവര്‍ ഇപ്പോള്‍ ഫേസ്ബുക്കിലാണ് എഴുതുന്നത്. വിമര്‍ശകര്‍ പലരും പണംവാങ്ങി എഴുതുന്ന കുഴലൂത്തുകാരാണ് എന്നുമാണ് രഞ്ജിത് പറഞ്ഞത്. അതാണ് വളഞ്ഞൊടിഞ്ഞ് ഈ കോലത്തിലായത്.

പറഞ്ഞതില്‍ എന്ത് തെറ്റ്

പറഞ്ഞതില്‍ എന്ത് തെറ്റ്

സത്യത്തില്‍ രഞ്ജിത് പറഞ്ഞതില്‍ എന്താണ് തെറ്റ്. ഒരു തെറ്റുമില്ല എന്ന് ഇന്നലെ ഒരൊറ്റ ദിവസം കൊണ്ട് തെളിഞ്ഞു. പൃഥ്വിരാജിന്റെയും ഷറപ്പോവയുടെയും മറ്റും കാര്യത്തില്‍ ഇത് നേരത്തെ തെളിഞ്ഞതാണ്.

എന്നെയാണോ പറഞ്ഞത്

എന്നെയാണോ പറഞ്ഞത്

രഞ്ജിത് പറഞ്ഞത് എന്നെക്കുറിച്ചാണോ എന്നെക്കുറിച്ചാണോ എന്ന് സംശയിച്ച് വശായവരാണ് രഞ്ജിത്തിന്റെ പഴയ സിനിമകള്‍ തപ്പിപ്പിടിച്ച് വിമര്‍ശിക്കുകയും ചീത്തപറയുകയും ചെയ്യുന്നത്. മാനസിക രോഗി എന്നല്ല ശരിക്കും പ്രാന്തന്മാര്‍ എന്നാണ് ഇവരെ വിളിക്കേണ്ടത് എന്ന അഭിപ്രായക്കാരും ഉണ്ട്.

കക്കൂസ് സാഹിത്യം മാത്രമല്ല

കക്കൂസ് സാഹിത്യം മാത്രമല്ല

ഫേസ്ബുക്കില്‍ കക്കൂസ് സാഹിത്യം മാത്രമാണ് എന്ന് രഞ്ജിത് പറഞ്ഞിട്ടില്ല. സമകാലീന വിഷയങ്ങളെക്കുറിച്ച് കാര്യമായ ചര്‍ച്ചകള്‍ നടക്കുന്ന ഇടം കൂടിയാണ് ഫേസ്ബുക്ക്. സിനിമ മാത്രമല്ല എല്ലാ വാര്‍ത്തകളും ഇവിടെ വേഗമെത്തുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യും.

English summary
Director Ranjith's comment against facebook writers and its reactions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X