കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിസാര്‍ ബിജെപിയെ പിളര്‍ത്തും!!!

  • By Soorya Chandran
Google Oneindia Malayalam News

ഇക്കണക്കിന് പോയാല്‍ കേരളത്തിലെ ബിജെപി പിളരാനുള്ള സാധ്യതയാണ് കൂടുതല്‍. അങ്ങനെയെങ്കില്‍ അതിന്റെ ക്രെഡിറ്റ് മുഴുവന്‍ അധ്വാനവര്‍ഗ്ഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ശ്രീമാന്‍ കെഎം മാണിക്ക് മാത്രമായിരിക്കും. കാരണം മാണിയെ ചൊല്ലിയാണ് ഇപ്പോള്‍ കേരളത്തിലെ ബിജെപിയില്‍ തര്‍ക്കം.

പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ഒരു വശത്ത്, പാര്‍ട്ടി പത്രം മറ്റൊരു വശത്ത്. അതാണിപ്പോള്‍ ബിജെപിയിലെ കാഴ്ച. കേരള കോണ്‍ഗ്രസും കെഎം മാണിയും ദേശീയ രാഷ്ട്രീയത്തിലേക്ക് വരണം എന്നാണ് പാര്‍ട്ടി പത്രമായ ജന്‍മഭൂമിയുടെ അഭിപ്രായം. ഇതിന് ദേശീയ പ്രസിഡന്റ് അമിത് ഷായുടെ പ്രസ്താവനയുടെ പിന്‍ബലവും ജന്‍മഭൂമി അവകാശപ്പെടുന്നുണ്ട്.

എന്നാല്‍ വി മുരളീധരന്‍ ഇതുകൊണ്ടൊന്നും തിരുത്താന്‍ തയ്യാറല്ല. അടവ് നയങ്ങളെല്ലാം എല്ലാ കാലത്തും ദോഷം മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ എന്ന് ചരിത്രത്തെ മുന്‍ നിര്‍ത്തി അദ്ദേഹം വാദിക്കുന്നു. അമിത് ഷാ പറഞ്ഞത് പാര്‍ട്ടി പത്രത്തിന് മനസ്സിലാകാത്തതാണെന്നാണ് മുരളീധരന്‍ വിശ്വസിക്കുന്നത്.

Mani BJP

എന്തായാലും മാണി സാര്‍ പതിവ് പോലെ നിശബ്ദനാണ്. മുഖ്യമന്ത്രിയാകാന്‍ എല്‍ഡിഎഫിന്റെ ക്ഷണമുണ്ടെന്ന് പറഞ്ഞപ്പോഴും ഇങ്ങനെ തന്നെയായിരുന്നു. ഒടുവില്‍ നിവര്‍ത്തിയില്ലാതെ വന്നപ്പോഴാണ് മാണിസാര്‍ ഉരിയാടിയത്.

വോട്ട് മാത്രം കിട്ടിയാല്‍ പോര, സീറ്റും കിട്ടണം എന്നാണ് അമിത് ഷാ പറഞ്ഞത്. കേരളത്തില്‍ ഒറ്റക്ക് നിന്നാല്‍ അത്രപെട്ടെന്ന് നടക്കില്ലെന്ന് ബിജെപിയിലെ പ്രായോഗികമതികള്‍ക്കറിയാം. ഒരു കേന്ദ്രമന്ത്രിസ്ഥാനം നല്‍കിയാല്‍ കൂടെവരാന്‍ ഇപ്പോള്‍ മാണിസാറും പാര്‍ട്ടിയും മാത്രമേ ഉള്ളൂ താനും...!!!

പാര്‍ട്ടി മുഖപത്രങ്ങള്‍ സാധാരണ പാര്‍ട്ടികളുടെ ഔദ്യോഗിക വിശദീകരണങ്ങളാണ് നല്‍കാറ്. ഇപ്പോള്‍ സംശയം തോന്നുന്നത് വി മുരളീധരന്‍ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് തന്നെയല്ലേ എന്നാണ്. മാണിയുടെ പേരില്‍ ഇനി സംസ്ഥാന പ്രസിഡന്റിന്റെ കസേരയെങ്ങാനും തെറിക്കുമോ....

English summary
Article published in Janmabhumi daily indirectly inviting KM Mani to NDA making fuss in BJP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X