കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാല്‍ 'നായര്‍'ക്ക് ദൈവത്തിന് മതമില്ലെന്ന് പറയാന്‍ എന്തവകാശം?

  • By Soorya Chandran
Google Oneindia Malayalam News

എന്ത് സംഭവിച്ചാലും തന്റെ അഭിപ്രായം വ്യക്തമായി പറയുന്ന ആളാണ് മോഹന്‍ലാല്‍. എന്നാല്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും രണ്ടായാലോ?

തനിക്കറിയുന്ന ദൈവത്തിന് മതം എന്താണെന്ന് അറിയില്ലെന്നാണ് മോഹന്‍ ലാല്‍ ബ്ലോഗില്‍ എഴിതിയിരിക്കുന്നത്. മതങ്ങളും ജാതികളും ആചാരങ്ങളും എല്ലാം മനുഷ്യരാണ് ഉണ്ടാക്കിയതെന്ന് ദൈവം മോഹന്‍ലാലിനോടും പറയുന്നുണ്ട്.

Lal Blog

അപ്പോള്‍ പിന്നെ പെരുന്നയില്‍ 'നായരായി' പോയി പങ്കെടുത്തത് എന്തിനാണെന്ന് ചോദിച്ചാല്‍ ലാല്‍ ഉത്തരം പറയേണ്ടേ... മതത്തെക്കുറിച്ചറിയാത്ത ദൈവമാണ് മോഹന്‍ലാലിന്റേതെങ്കില്‍, ആ ദൈവത്തിന് ജാതികളെ കുറിച്ചും അറിവുണ്ടാവില്ലെന്ന് ഉറപ്പല്ലേ.

Lal NSS

മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായി പെരുന്നയില്‍ നടന്ന സമ്മേളനത്തിലാണ് മോഹന്‍ലാല്‍ നായര്‍ സമുദായാംഗമായി പങ്കെടുത്തത്. അന്ന് ലാലിനൊപ്പം ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ കെ രാധാകൃഷ്ണനും ഉണ്ടായിരുന്നു.

മന്നം ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ശബ്ദം നായന്‍മാരുടേതായിരുന്നു എന്നാണ് ലാല്‍ അന്ന് പറഞ്ഞത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ ഇത്തിരി പ്രകീര്‍ത്തിക്കാനും ലാല്‍ മടിച്ചില്ല.

Mohanlal

അപ്പോള്‍ ലാലിന് ജാതിയും മതവും നായരും ഒക്കെ ഉണ്ട്. പക്ഷേ അദ്ദേഹത്തിന്റെ ദൈവത്തിനാണെങ്കില്‍ ഇങ്ങനെയൊന്നും ഇല്ലതാനും.

ഇങ്ങനെയുള്ള മോഹന്‍ലാല്‍ ആണ് ഇപ്പോള്‍ പറയുന്നത് ദൈവം ജാതിക്കും മതത്തിനും അതീതനാണ്. അങ്ങനെയുള്ള ഒരു ദൈവത്തിലാണ് താന്‍ വിശ്വസിക്കുന്നത് എന്നൊക്കെ.

English summary
Mohanlal's blog about God criticised
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X