കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിയെ ഇനി നായര്‍ നയിക്കും!

Google Oneindia Malayalam News

ക്രൊയേഷ്യയ്‌ക്കെതിരെ ബ്രസീല്‍ രണ്ട് ഗോളിന് ജയിച്ചപ്പോള്‍ ഗോളടിച്ചത് നായമ്മാരാണ് എന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു തമാശ പ്രചരിച്ചിരുന്നു. ലോകകപ്പും നായമ്മാരും തമ്മില്‍ ബന്ധമൊന്നുമില്ലെന്നും ഗോള് രണ്ടും അടിച്ചത് നെയ്മര്‍ എന്നൊരു പയ്യനാണ് എന്നും ബ്രസീല്‍ ആരാധകര്‍ കൗണ്ടറടിച്ച് മടുത്തുവശാകുന്നത് വരെയെത്തിയിരുന്നു കാര്യങ്ങള്‍. എന്തായാലും ലോകത്ത് നടക്കുന്ന സകലമാന സംഭവങ്ങളിലും നായര്‍ സാന്നിധ്യമുണ്ട് എന്നതിന് തെളിവായി ഈ സംഭവം പാണന്മാര്‍ ഫേസ്ബുക്കില്‍ ഇപ്പോഴും പാടി നടക്കുന്നുണ്ട്.

സമദൂര സിദ്ധാന്തത്തിലൂടെ യു ഡി എഫിനെയും എല്‍ ഡി എഫിനെയും ഒരരുക്കാക്കിയ നായര്‍ സംഘടനയുടെ അടുത്ത ഇര മോദിയും കൂട്ടരുമാണ് എന്ന് തോന്നുന്നു. ദില്ലിയിലെ നരേന്ദ്ര മോദി സര്‍ക്കാരിന് എന്‍ എസ് എസിന്റെ എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചതായാണ് വാര്‍ത്ത. വെറും വാര്‍ത്തയല്ല, എന്‍ എസ് എസ് ഇതിന് വേണ്ടി ഒരു പ്രമേയം തന്നെ പാസാക്കി വെച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പ് നയം പ്രഖ്യാപിക്കാത്തത് ഒരു കണക്കില്‍ നഷ്ടമായി, ഇല്ലെങ്കില്‍ മോദിയെ ജയിപ്പിച്ചതും ഞമ്മളാണ് എന്ന് അടിക്കാമായിരുന്നു.

modi

വെറുതെ ഒരു പിന്തുണ കൊടുത്ത് മൂലക്കിരിക്കലാണ് എന്‍ എസ് എസിന്റെ പരിപാടി എന്ന് കരുതരുത്. മോദി സര്‍ക്കാര്‍ ഇനി എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്നെല്ലാം ഇനി പെരുന്നയില്‍ നിന്ന് തീരുമാനിക്കും. ഇതിന്റെ ആദ്യഘട്ടമായി, സര്‍ക്കാര്‍ മതേതരത്വം സൂക്ഷിക്കണം, മുന്നോക്ക സംവരണത്തിന് വേണ്ടി സിന്‍ഹു റിപ്പോര്‍ട്ട് നടപ്പാക്കണം തുടങ്ങി ചെറിയ ചെറിയ പോയിന്റുകള്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.

വെള്ളാപ്പള്ളി നടേശന്റെ എസ് എന്‍ ഡി പിയുമായി ചേര്‍ന്ന് വിശാല ഹിന്ദു ഐക്യത്തിനായി ഒരു ശ്രമം നടത്തിയെങ്കിലും അത് പച്ച തൊട്ടില്ല. വെള്ളാപ്പള്ളി പാര്‍ട്ണര്‍ഷിപ്പ് വിട്ടുപോയെങ്കിലും തങ്ങള്‍ക്ക് അടങ്ങിയിരിക്കാന്‍ പറ്റില്ല. താക്കോല്‍ സ്ഥാനത്ത് തന്നെ എപ്പോഴും ഇരിക്കണം എന്നൊരു നിര്‍ബന്ധബുദ്ധിയുണ്ട്. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. നൂറാം വാര്‍ഷിക ബജറ്റാണ് അവതരണം നടന്നുകൊണ്ടിരിക്കുന്നത്. അത്ര തന്നെ പ്രായം നായര്‍ സംഘടനയ്ക്കും ഉണ്ട് എന്ന് വ്യംഗ്യം.

English summary
NSS has decided to support Narendra Modi lead BJP government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X