കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്ല സഖാവെ ഈ എസ് എഫ് ഐ എന്ന് പറയുമ്പോള്‍....

  • By Aswathi
Google Oneindia Malayalam News

എസ് എഫ് ഐ- ഇടതുപക്ഷ അനുഭാവമുള്ള ഒരു സ്വതന്ത്ര വിദ്യാര്‍ത്ഥി സംഘടന. 1970-ല്‍ തിരുവനന്തപുരത്ത് വച്ച് രൂപീകൃതമാകുമ്പോള്‍ സ്റ്റുഡന്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എ ന്ന വിദ്യാര്‍ത്ഥി സംഘടനയ്ക്ക് കാതലായ ഒരു ലക്ഷ്യമുണ്ടായിരുന്നു. വിദ്യാഭ്യാസത്തില്‍ സ്വാതന്ത്ര്യും സമത്വവും ഉറപ്പുവരുത്തുക. എല്ലാവര്‍ക്കും വിദ്യാഭ്യാസം. പഠിപ്പ് മുടക്കി സമരം ചെയ്തു മറ്റും എസ് എഫ് ഐ അത് നേടിയെടുക്കുകയും ചെയ്തു.

കാലങ്ങള്‍ മറിഞ്ഞുവന്നപ്പോള്‍ ആവശ്യങ്ങളും മാറി. പക്ഷെ സമരമുറയ്ക്ക് മാത്രം മാറ്റമില. എ സ് എഫ് ഐ എന്ന് കേട്ടാല്‍ പഠിപ്പ് മുടങ്ങും. പഠിപ്പു മുടക്കല്‍ സമരം കാലഹരണപ്പെട്ടെന്ന് ഇ പി ജയരാജന്‍ സഖാവ് പറഞ്ഞാലൊന്നും കേള്‍ക്കില്ലെന്ന ഭാവമാണ് സംസ്ഥാന സെക്രട്ടറിയുള്‍പ്പടെയുള്ള എസ് എഫ് ഐ നേതാക്കള്‍. പഠിപ്പ് മുടക്കല്‍ സമരമില്ലെങ്കില്‍ എസ് എസ് എഫ് ഐ യില്‍ താനില്ലെന്ന് പറഞ്ഞ ഒരു വനിതാ സഖാവിനെയും ഫേസ്ബുക്കില്‍ കണ്ടിരുന്നു.

sfi

എസ് എഫ് ഐയുടെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത ഇ പി ജയരാജന്‍ പറഞ്ഞ വാക്കുകളെയാണ് എസ് എഫ് ഐ നേതാവ് ഫേസ്ബുക്കിലൂടെ നിഷേധിച്ചിരിക്കുന്നത്. സമരസപ്പെടാന്‍ കഴിയില്ല, എസ് എഫ് ഐയ്ക്ക് ഇനിയും പഠിപ്പ് മുടക്കിയും അല്ലാതെയും ഒരുപാട് സമരം ഏറ്റെടുക്കേണ്ടി വരുമെന്നും എസ് എഫ് ഐ നേതാക്കള്‍ പറയുന്നു.

ഇ പി ജയരാജനും എസ് എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് വി ശിവദാസനും പഠിപ്പ് മുടക്കല്‍ സമരം ഉപേക്ഷിക്കുന്നു എന്ന് പറഞ്ഞപ്പോള്‍, അല്ല സഖാവെ ഈ എസ് എഫ് ഐ എന്ന് പറയുമ്പോള്‍.....എന്ന് പറഞ്ഞ് ചിലര്‍ നിര്‍ത്തി. ബാക്കി പറഞ്ഞത് നേതാക്കളാണ്. പഠിപ്പ് മുടക്കല്‍ സമരം എസ് എഫ് ഐയ്ക്ക് പൂര്‍ണമായും ഉപേക്ഷിക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ് വ്യക്തമാക്കി. അതു തന്നെ കഥ, എസ് എഫ് ഐ എന്നാല്‍ പഠിപ്പു മുടക്കല്‍ സമരം മാത്രമോ എന്ന് ചോദിച്ചാലും തെറ്റ് പറയാന്‍ പറ്റില്ല.

കാലം മാറിയതൊന്നും എസ് എഫ് ഐ അറിഞ്ഞില്ലെ എന്ന് എ ഐ എസ് എഫ് ചോദിച്ചിരുന്നു. അതും ശരിയല്ലെന്ന് പറയാതിരിക്കാന്‍ വയ്യ. വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവത്കരണ നയങ്ങളെ എതിര്‍ക്കുകയും വിദ്യാഭ്യാസ കച്ചവടം അവസാനിപ്പിക്കുകയുമാണ് എസ് എഫ് ഐ യുടെ പ്രഥമ ലക്ഷ്യം. പക്ഷെ നേതാക്കളുടെ മക്കള്‍ പണം കൊടുത്ത് വിദ്യാഭ്യാസം നേടുമ്പോള്‍ ഈ ആവശ്യം അപ്രസക്തമാകുന്നു.

പക്ഷെ പഴയ തലുമുറയ്ക്ക് ഇതേ കുറിച്ച് ബോധമുണ്ട്. അതുകൊണ്ട് തന്നെ ഇ പി ജയരാജന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു. പഠിപ്പു മുടക്കലല്ല, പഠിപ്പിക്കലാണ് പുതിയ സമര രീതി. സ്വതന്ത്ര സമരകാലത്തെ വിദ്യാര്‍ത്ഥി സമരങ്ങള്‍ പഠിപ്പുമുടക്കലായിരുന്നില്ല. അവധി ദിവസങ്ങളിലാണ് സമരം ചെയ്തതെന്നും ഇ പി ജയരാജന്‍ ഓര്‍മിപ്പിച്ചു. പഠിക്കുക പോരാടുക എന്നു തന്നെയല്ലേ എസ് എഫ് ഐ യുടെ മുദ്രാവാക്യം എന്നു ചോദിച്ചാല്‍ കൂടിപ്പോകുമോ എന്തോ...

English summary
SFI could not end-strikes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X