കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പപ്പുവും ഫേക്കുവും ഏപ്രില്‍ഫൂള്‍ തകര്‍ക്കുന്നു

Google Oneindia Malayalam News

ജീവന്മരണ പോരാട്ടമാണ് പല പാര്‍ട്ടികള്‍ക്കും ലോക്‌സഭ തിരഞ്ഞെടുപ്പ്. ഭരണം പിടിക്കാന്‍ ബി ജെ പിയും നിലനിര്‍ത്താന്‍ കോണ്‍ഗ്രസും കിണഞ്ഞ് പരിശ്രമിക്കുകയാണ്. ഇടയില്‍ തരംഗമാകാന്‍ ആം ആദ്മി പാര്‍ട്ടിയും രംഗത്തുണ്ട്.

എന്നാല്‍ ഈ മത്സരത്തിനിടയിലും ചിരി പടര്‍ത്തുന്ന തിരഞ്ഞെടുപ്പ് സ്പൂഫുകളാണ് സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെ താരം. ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍, സി പി എം നേതാവ് വി എസ് അച്യുതാനന്ദന്‍, ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി, കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി തുടങ്ങിയവരാണ് സ്പൂഫുകളിലെ നായകര്‍.

അച്ചു എന്നും ഫേക്കു എന്നും പപ്പു എന്നും നായക് എന്നും വിളിപ്പേര് ചുമക്കുന്ന ജനപ്രിയ നേതാക്കളെക്കുറിച്ച് വായിക്കൂ.

 ഫേക്കു

ഫേക്കു

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ വിളിക്കുന്ന പേരാണ് ഫേക്കു. ഗുജറാത്തിലെ വികസന കഥകള്‍ ഫേക്കാണ് എന്ന് പ്രചരിപ്പിക്കുന്നവരാണ് ഈ പേരിട്ടത് എന്ന് എടുത്തു പറയേണ്ടല്ലോ.

പപ്പു

പപ്പു

കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയാണ് പപ്പു. രാഹുലിന്റെ സര്‍വ്വ വിജ്ഞാന കോശമായി പപ്പുപീഡിയ എന്നൊരു വെബ്‌സൈറ്റ് പോലുമുണ്ട്.

അച്ചു

അച്ചു

കേരളത്തിലെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനാണ് അച്ചു. പ്രായം മാനിച്ച് അച്ചു എന്നും അച്ചുമ്മാന്‍ എന്നും തരം പോലെ വിളിക്കുന്നവരുണ്ട്.

നായക്

നായക്

49 ദിവസത്തെ ഭരണം വിട്ടെറിഞ്ഞ് ഇറങ്ങിപ്പോയ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് നായക്. ധര്‍ണയും സമരവും നയിക്കുന്ന നായകാണ് ഓണ്‍ലൈന്‍ കഥകളില്‍ ഏറ്റവും പോപ്പുലര്‍.

 ഫേക്കു ഡേ അഥവാ ഏപ്രില്‍ ഫൂള്‍

ഫേക്കു ഡേ അഥവാ ഏപ്രില്‍ ഫൂള്‍

ഫേസ്ബുക്കും ഗൂഗിള്‍ പ്ലസ്സും പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഏപ്രില്‍ ഒന്ന് ഫേക്കു ഡേ ആയിട്ടാണ് ആഘോഷം.

 കെജ്രിദിവസ്

കെജ്രിദിവസ്

ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന്റെ ദിവസം എന്ന അര്‍ഥത്തില്‍ കെജ്രി ദിവസ് ആയി ഏപ്രില്‍ ഒന്ന് ആഘോഷിക്കുന്നവരുമുണ്ട്.

 എ കെ 49

എ കെ 49

നരേന്ദ്രമോദി അരവിന്ദ് കെജ്രിവാളിനെ വിളിച്ച പേരാണ് എ കെ 49. സോഷ്യല്‍ സൈറ്റുകളില്‍ എന്തായാലും ഈ പേര് ഹിറ്റായിരിക്കുകയാണ്

English summary
The spoof market in social media election season
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X