കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യനിരോധനം ഇഷ്ടപ്പെടാത്ത നേതാക്കള്‍

  • By Soorya Chandran
Google Oneindia Malayalam News

ഘട്ടം ഘട്ടമായി മദ്യം നിരോധിക്കാനും ഫൈവ് സ്റ്റാര്‍ അല്ലാത്ത ബാറുകള്‍ എല്ലാം അടപ്പിക്കാനും തീരുമാനിച്ചത്. എന്നാല്‍ യുഡിഎഫിലെ തന്ന ചില ആളുകള്‍ക്ക് ഇതില്‍ അത്ര താത്പര്യമില്ലെന്നാണ് പറയുന്നത്.

മദ്യ നിരോധനത്തിനെരെ ഏറ്റവും ശക്തമായി രംഗത്ത് വന്ന കോണ്‍ഗ്രസ്സുകാരന്‍ തന്നെയാണ്. മുന്‍ ഗവര്‍ണറും മുന്‍ സ്പീക്കറും ഒക്കെയായ വക്കം പുരുഷോത്തമനാണ് ഇതില്‍ പ്രധാനി. ബാറുകള്‍ അടപ്പിക്കാനുള്ള തീരുമാനത്തെ ഉള്ളില്‍ എതിര്‍ക്കുന്ന പലരും കോണ്‍ഗ്രസിനകത്ത് തന്നെയാണ്.

വക്കം പുരുഷോത്തമന്‍

വക്കം പുരുഷോത്തമന്‍

മദ്യ നിരോധനത്തിനെതിരെ ഏറ്റവും ശക്തമായി രംഗത്ത് വന്നിരിക്കുന്നത് മുന്‍ ഗവര്‍ണര്‍ വക്കം പുരുഷോത്തമനാണ്. സര്‍ക്കാരിന്റെ തീരുമാനം ഈഴവരെ പ്രതികൂലമായി ബാധിക്കും എന്നാണ് വക്കം പറയുന്നത്.

വെള്ളാപ്പള്ളി നടേശന്‍

വെള്ളാപ്പള്ളി നടേശന്‍

ബാറുകള്‍ അടപ്പിക്കാനുള്ള തീരുമാനം ചില ആളുകളുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായിട്ടാണെന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറയുന്നത്. മദ്യം നിരോധിക്കുകയാണെങ്കില്‍ പള്ളികളില്‍ വീഞ്ഞും നിരോധിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.

പന്ന്യന്‍ രവീന്ദ്രന്‍

പന്ന്യന്‍ രവീന്ദ്രന്‍

സര്‍ക്കാരിന്റെ പുതിയ മദ്യ നയത്തെ സിപിഐ സ്വാഗതം ചെയ്യുന്നുണ്ട്. പക്ഷേ ഈ ഘട്ടംഘട്ടമായ മദ്യനിരോധനം പ്രായോഗികമാണോ എന്നാണ് പന്ന്യൻ രവീന്ദ്രന്റെ സംശയം.

കെ ബാബു

കെ ബാബു

എക്‌സൈസ് മന്ത്രിയായ കെ ബാബുവിന് മദ്യ നിരോധനം ഇഷ്ടപ്പെടാനിടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാറുകള്‍ക്ക് ലൈസന്‍സ് കൊടുക്കണം എന്ന് വാദിച്ച കക്ഷിയാണ്.

ഉമ്മന്‍ ചാണ്ടി

ഉമ്മന്‍ ചാണ്ടി

ബാറുകള്‍ക്ക് ലൈസന്‍ അനുവദിക്കരുത് എന്ന് സുധീരന്‍ പറഞ്ഞപ്പോള്‍ ഏറ്റവും അധികം എതിര്‍ത്തവരില്‍ ഒരാള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയായിരുന്നു. എന്നാല്‍ ഒടുവില്‍ അദ്ദേഹം കാലുമാറി, സമ്പൂര്‍ണ മദ്യ നിരോധനത്തിന് തുടക്കമിട്ടു.

ഇപി ജയരാജന്‍

ഇപി ജയരാജന്‍

ഇപ്പോഴത്തെ മദ്യ നയത്തെക്കുറിച്ചൊന്നും ഇപി ജയരാജന്‍ ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍ പണ്ട് ഭക്ഷണത്തോടൊപ്പം കള്ള് വിളമ്പണം എന്ന് പറഞ്ഞ് വിവാദമുണ്ടാക്കിയ കക്ഷിയാണ്.

English summary
The leaders who don't like complete liquor ban. സ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X