കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചില വേനല്‍ക്കാല കാഴ്ചകള്‍

  • By Aswathi
Google Oneindia Malayalam News

മഴയെ പുകഴ്ത്തട്ടെ മണ്ഡൂകം
മാവിന്‍ ചുനമണക്കും മേടത്തിന്‍ മടിയില്‍ പിറന്ന ഞാന്‍.....
വൈലോപ്പിള്ളിയുടെ കവിത വായിച്ചതുകൊണ്ട് മാത്രമല്ല, കുട്ടികള്‍ക്ക് പ്രിയപ്പെട്ട മാസമേതാണെന്ന് ചോദിച്ചാല്‍ പറയുന്നത് തീര്‍ച്ചയായും മേടമായിരിക്കും. വേനലവധിക്ക് സ്‌കൂള്‍ അടയ്ക്കുന്ന ഏപ്രില്‍ മാസം.

അത് വൈലോപ്പിള്ളിയുടെ കുട്ടിക്കാലത്തായിരുന്നു. ഇന്ന് കാലം മാറി. വേനലവധി 'സമ്മര്‍വെക്കേഷനന്‍' മാത്രമായി. മാമ്പഴത്തിന്റെ ചുനമണക്കുന്ന, പൊടിപാറുന്ന കുട്ടിക്കാലവുമില്ല. അന്തരീക്ഷത്തിന്റെ ഭാവം മാറിയതുകൊണ്ട് വരണ്ട കാലാവസ്ഥയെയും ജനം ശപിച്ചു തുടങ്ങി. വെള്ളമില്ല വെള്ളമില്ല എന്ന ആവലാതിയും പരാതിയും മാത്രം. ഇവിടെയിതാ ചില വേനല്‍ക്കാല കാഴ്ചകള്‍.

വെള്ളം ദാഹിച്ചലഞ്ഞ കാക്കയുടെ കഥപോലെ

വെള്ളം ദാഹിച്ചലഞ്ഞ കാക്കയുടെ കഥപോലെ

ദാഹിച്ചു വലഞ്ഞെത്തിയ കാക്ക ഒരു കുടത്തില്‍ കണ്ട തുള്ളി വെള്ളത്തിന് വേണ്ടി കളിച്ച കളി കഥയായി നാം പഠിച്ചിട്ടുണ്ട്. കുടത്തില്‍ കല്ലു പെറുക്കിയിട്ട് വെള്ളം കുടിച്ച് ദാഹം മാറ്റി കാക്ക പറന്നു പോയി. പക്ഷെ പിന്നീടാണ് പഠിച്ചത് അത് ആല്‍ക്കമഡീസ് പ്രിന്‍സിപ്പലായിരുന്നു എന്ന്

തെരുവില്‍ ഞങ്ങള്‍ മാത്രം

തെരുവില്‍ ഞങ്ങള്‍ മാത്രം

വേനല്‍ ചൂട് ഭീകരമാണ്. ചിലപ്പോള്‍ റോഡിലൊന്നും ഒരു കുഞ്ഞിനെയും കാണില്ല. ഏത് വേനലിനും മഴയത്തും ഇവരെ പോലെ ചിലര്‍ അവിടെ തന്നെയുണ്ടാകും

ഒരു തുള്ളി വെള്ളത്തിന്

ഒരു തുള്ളി വെള്ളത്തിന്

മനുഷ്യര്‍ മാത്രമല്ല. ഒരുതുള്ളി വെള്ളം കിട്ടി ദാഹമകറ്റാന്‍ ഈ മണ്ണും ആഗ്രഹിക്കുന്നുണ്ട്.

കല്ലിട്ടോ? വെള്ളം പൊന്തിയല്ലോ

കല്ലിട്ടോ? വെള്ളം പൊന്തിയല്ലോ

ഈ ചിത്രം കാണൂ. വിവരണങ്ങള്‍ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല

ചീരയെല്ലാം വാടി

ചീരയെല്ലാം വാടി

തെരുവോരത്ത് കച്ചവടം നടക്കുന്നവരെയാണ് വേനലിന്റെ ചൂട് പിന്നെ വിഴുങ്ങുന്നത്. വില്‍പനയ്ക്ക് വച്ച ചീരയൊക്കെ വാടി. അമ്മൂമ്മയും

സായിപ്പേ ഇത് കേരളത്തിലെ പൈപ്പാ...

സായിപ്പേ ഇത് കേരളത്തിലെ പൈപ്പാ...

വെള്ളമില്ലെന്ന് പറഞ്ഞിട്ടും കേരളീയരോട് സഹതാപം തോന്നാത്തത് ഇതുകൊണ്ടാണ്. ഇല്ലാത്തപ്പോള്‍ പരാതി പറഞ്ഞു നടക്കുന്നവര്‍ തെരുവില്‍ വെള്ളം പാഴായി ഒഴുകുന്നതുകണ്ടാല്‍ അതൊന്ന് പിടിച്ചു കെട്ടി നിര്‍ത്താന്‍ ശ്രമിക്കില്ല. ഒരു സായിപ്പും മദാമ്മയും അതിനുള്ള ശ്രമത്തിലാണ്

പൈപ്പിന്റെ മൂട്ടില്‍തന്നെ

പൈപ്പിന്റെ മൂട്ടില്‍തന്നെ

നേരിയ നനവുപോലും അവര്‍ അലക്കുന്നിടത്തോ പൈപ്പിന്റെ അടുത്തോ ഇല്ല. എന്നാലും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

കാലം മാറിയത് കാക്കയും അറിഞ്ഞു

കാലം മാറിയത് കാക്കയും അറിഞ്ഞു

കുടത്തില്‍ വെള്ളമുണ്ട്. കല്ലു പെറുക്കി അതിലിടാനൊന്നും കാക്കയ്ക്ക് വയ്യ. റോഡില്‍ വെറുതെ പാഴാവുന്ന വെള്ളമുണ്ടല്ലോ.

ഇതിലൊരു സംഗീതമുണ്ട്

ഇതിലൊരു സംഗീതമുണ്ട്

സംഗീതത്തിന്റെ ഭാഷയറിയുന്നവര്‍ക്ക് ഈ ചിത്രത്തില്‍ നിന്ന് ചിലത് വായിച്ചെടുക്കാമെന്ന് തോന്നുന്നു

English summary
Some interesting summer sight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X